Thursday, September 17, 2009

ഇസ്ലാമി​െന്‍റ നീതിദര്‍ശനം

മനുഷ്യാവകാശ സങ്കല്‍പങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമസംഹിതയുടെ സത്തയെക്കുറിച്ചു ഞാനെന്തു കരുതുന്നു . ഇസ്ലാമിക നിയമത്തി​‍െന്‍റ സ്വഭാവത്തെക്കുറിച്ചും ആധുനിക ലോകത്ത്‌ അവയുടെ പ്രസക്തിയെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ചെലവഴിച്ച മുപ്പതോളം വര്‍ഷങ്ങളിലൂടെ വ്യാപിച്ചു നില്‍ക്കുന്ന പരിഗണനാര്‍ഹമായ ചിന്തകളുടെ ഫലമാണിത്‌. മനുഷ്യ​‍െന്‍റ സ്വാസ്ഥ്യത്തിനും മോചനത്തിനും നമ്മുടെ നിയമസംഹിത നല്‍കിയ തുല്യതയില്ലാത്ത സംഭാവനകളെ ഇസ്ലാമിക വീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ അതുകൊണ്ടുതന്നെ എനിക്ക്‌ കഴിയേണ്ടതാണ്‌. എന്നാല്‍ ഈ ചുമതല ഫലപ്രദമായി നിറവേറ്റണമെങ്കില്‍ നിയമശാസ്ത്രത്തി​‍െന്‍റ ഏറ്റവും പ്രധാന സങ്കല്‍പമായ നീതിയെ ഇസ്ലാം എങ്ങിനെ മനസിലാക്കുന്നു എന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌. തുടര്‍ന്ന് വായിക്കുക >>

Wednesday, September 16, 2009

മതം മയക്ക് മരുന്ന്

>

മതം മയക്കുമരുന്ന്‌?
കാറല്‍ മാര്‍ക്സാണ്‌ അതാദ്യം പറഞ്ഞത്‌. കിഴക്കും പടിഞ്ഞാറുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അതേറ്റുപാടി. ഇസ്ലാമിനും അത്‌ ബാധകമാക്കിത്തീര്‍ക്കുകയാണ്‌ അവരുടെ ലക്ഷ്യം.

മതത്തിനും പുരോഹിതന്‍മാര്‍ക്കുമെതിരില്‍ കാറല്‍ മാര്‍ക്ക്സും കമ്യൂണിസത്തി​‍െന്‍റ ആദ്യകാല വക്താക്കളും അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക്‌ ഒരു ന്യായീകരണമുണ്ടായിരുന്നു. അതിന്‌ കാരണം അവര്‍ക്ക്‌ നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളാണ്‌.

യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്‌. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ്‌ തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട്‌ അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്‍ഗത്തി​‍െന്‍റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട്‌ മദോന്‍മത്തരായി അവര്‍ കഴിഞ്ഞുകൂടി. തുടര്‍ന്ന് വായിക്കുക >>

Saturday, June 6, 2009

ധാര്‍മ്മിക മൂല്യങ്ങള്‍ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി

വിശുദ്ധ പ്രവാചകന്‍ ത​‍െന്‍റ ദൗത്യത്തി​‍െന്‍റ ലക്ഷ്യം വിശദീകരിക്കവേ ഇങ്ങനെ പറഞ്ഞു: "സദ്പ്രവൃത്തികളുടെ പരിപൂര്‍ത്തിക്ക്‌ മാത്രമായിട്ടാണ്‌ ഞാനയക്കപ്പെട്ടിരിക്കുന്നത്‌," ഈ മഹല്‍ സന്ദേശം മനുഷ്യജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. പ്രവാചകത്വത്തി​‍െന്‍റ ലക്ഷ്യം മനുഷ്യരുടെ ധാര്‍മിക സ്വഭാവം ശക്തിപ്പെടുത്തുക എന്നതായിരുന്നു. അതുവഴി സൗന്ദര്യത്തി​‍െന്‍റയും പരിപൂര്‍ണതയുടെയും ഒരു പുതുലോകം അവരുടെ കൺമുമ്പില്‍ തെളിഞ്ഞു നില്‍ക്കും. ജ്ഞാനത്തി​‍െന്‍റ സഹായത്തോടെ ആ ലോകത്തെത്തിച്ചേരുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതിന്‌ അതവര്‍ക്ക്‌ പ്രേരണ നല്‍കുകയും ചെയ്യും.

ആരാധനാകര്‍മ്മങ്ങള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തി​‍െന്‍റ പ്രധാന സ്തംഭങ്ങളില്‍ അവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. നിഗോ‍ൂഢവും അജ്ഞാതവുമായ ഒരു സത്തയുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന രഹസ്യാര്‍ത്ഥമുള്ള ചടങ്ങുകളോ അര്‍ത്ഥശൂന്യവും ഉപയോഗരഹിതവുമായ കര്‍മങ്ങളോ അല്ല ഇസ്ലാമില്‍ ആരാധന. യഥാര്‍ത്ഥ ധര്‍മ്മപാഠങ്ങള്‍ അഭ്യസിക്കുവാനും ശീലങ്ങള്‍ നേടിയെടുക്കുവാനും ജീവിതാവസാനംവരെ ഈ മൂല്യങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തി സദ്‌വൃത്തരായി ജീവിക്കുവാനും മനുഷ്യര്‍ക്ക്‌ പരിശീലനം നല്‍കുന്നതാണ്‌ അവ. തുടര്‍ന്നു വായിക്കുക >>


Wednesday, June 3, 2009

വഴികാട്ടിയും വെളിച്ചവും

വാണിദാസ്‌ എളയാവൂര്‍

വാത്സല്യനിധിയായ സ്വപുത്രനോട്‌ ഒരു പിതാവേന്നപോലെ ദൈവം മനുഷ്യനോട്‌ ഇങ്ങനെ പറഞ്ഞു
നിനക്ക്‌ ഞാനൊരു വിളക്ക്‌ നല്‍കി അതാണ്‌ വിശേഷബുദ്ധി. പ്രപഞ്ചത്തില്‍ നിന്നെക്കൂടാതെ എന്റെ അനേകം സൃഷ്ടികളുണ്ട്‌. അവര്‍ക്കാര്‍ക്കും നല്‍കാത്ത അതിവിശിഷ്ട വസ്തുവാണ്‌ ഞാന്‍ നിനക്ക്‌ തന്നത്‌. അതിന്റെ വിലയറിയാനും വിവേകപൂര്‍വം വിനിയോഗിക്കാനും നിനക്ക്‌ കഴിയണം. ഒന്നു മാത്രം സൂചിപ്പിക്കാംബ്ലപ്രപഞ്ചം മുഴുവന്‍ തെളിച്ചുകാട്ടാന്‍പോന്ന വിളക്കാണത്‌. അത്‌ നിന്റെ നിലയും വിലയും വര്‍ദ്ധിപ്പിക്കും. ഒരു പരീക്ഷണം വഴി ഒരിക്കല്‍ നിന്നെ ഞാനത്‌ ബോധ്യപ്പെടുത്തി. നിന്റെ വിശേഷബുദ്ധിയില്‍ ഞാന്‍ തിരികൊളുത്തി. മലക്കുകളെപ്പോലും പരാജയപ്പെടുത്തിക്കൊണ്ട്‌ നീയതിന്റെ മികവ്‌ കാണിച്ചു. ഞാന്‍ സംതൃപ്തനായി. ഞാന്‍ മലക്കുകളോട്‌ നിന്നെയാദരിക്കാന്‍ പറഞ്ഞു. ഒന്ന്‌ മനസ്സിലായി. വിശേഷബുദ്ധി നിന്നില്‍ പ്രോജ്ജ്വലിക്കുമെന്ന്‌. ഒന്ന്‌ ഞാനാശ്വസിച്ചുബ്ല സൃഷ്ടികളില്‍ ശ്രേഷ്ഠനായി ഞാന്‍ തിരഞ്ഞെടുത്ത നീ ലോകത്ത്‌ അജയ്യനായി, അധൃഷ്യനായി പരിണമിക്കുമെന്ന്‌. കാലത്രയങ്ങളെ പ്രകാശമണിയിക്കാന്‍ പോന്ന വിളക്കാണത്‌. ആ വിളക്ക്‌ ..ഒരു പര്‍വതത്തിലേക്കാണ്‌ ഞാനയച്ചുകൊടുത്തതെങ്കില്‍ ദൈവത്തെ ഭയന്ന്‌ ആ പര്‍വതം പൊട്ടിത്തകരുന്നത്‌ നിനക്ക്‌ കാണാമായിരുന്നു. .. അത്രയും സ്ഫോടക സ്വഭാവമിയന്നതാണ്‌ അതിന്റെ പ്രകാശ വിസ്മയം. അതുകൊണ്ടാണ്‌ അത്‌ മറ്റാര്‍ക്കും നല്‍കാതെ നിനക്ക്‌ സമ്മാനിച്ചത്. തുടര്‍ന്ന് വായിക്കുക >>

Sunday, May 24, 2009

നല്ല മാതാപിതാക്കള്‍

അബൂ ഐമന്‍
മക്കള്‍ അനുഗ്രഹമാണ്‌; വിടിന്‌ അലങ്കാരവും അവരുടെ സാന്നിധ്യം ആഗ്രഹിക്കാത്തവരുണ്ടാകില്ല. കൊച്ചുകുട്ടികളുടെ കിളിക്കൊഞ്ചല്‍ കുളിരു പകരാത്ത ആരുണ്ട്‌? അതു കാണാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകുമോ എന്നുപോലും സംശയം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക്‌ മനസ്സമാധാനം നല്‍കുന്നു. അതുകൊണ്ടുതന്നെ സന്താന സൗഭാഗ്യമില്ലാത്തവര്‍ നിരാശരും ദുഃഖിതരുമായിരിക്കും.

മക്കളോടുള്ള സമീപനം എവിധമായിരിക്കണം? ഇസ്ലാം ഇക്കാര്യം നന്നായി വിശദീകരിക്കുന്നുണ്ട്‌. അതിന്റെ പാലനം പുണ്യവും പ്രതിഫലാര്‍ഹമാണ്‌; ലംഘനം കുവും ശിക്ഷാര്‍ഹവും.

കുഞ്ഞുങ്ങളോട്‌ കരുണ കാണിക്കണമെന്നും വാത്സല്യത്തോടെ പെരുമാറണമെന്നും ഇസ്ലാം കല്‍പിക്കുന്നു. പ്രവാചകന്‍ സ കല്‍പിച്ചു ..നിങ്ങള്‍ കുട്ടികളെ സ്നേഹിക്കുക. അവരോട്‌ കരുണ കാണിക്കുക. അവരോട്‌ കരാര്‍ ചെയ്താല്‍ പാലിക്കുക. .. ത്വഹാവി

..കൊച്ചു കുട്ടി അടുത്തുള്ളപ്പോള്‍ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.. ഇബ്‌നു അസാകിര്‍. തുടര്‍ന്ന് വായിക്കുക - സന്ദേശം ബ്ലോഗ്മാസികയില്‍>>

Wednesday, April 15, 2009

വിശ്വാസം സാമൂഹ്യ ജീവിതത്തില്‍


വ്യക്തിയും സമൂഹവും പരസ്പരം ഇഴുകിച്ചേര്‍ന്ന രണ്ട്‌ അസ്തിത്വങ്ങളാണ്‌. രണ്ടിനെയും വേര്‍തിരിച്ചു നിര്‍ത്താവുന്ന കൃത്യമായ അതിരുകള്‍ വരയ്ക്കാനാവില്ല. ഈ കാര്യങ്ങള്‍ വ്യക്തിയെ സ്വാധീനിക്കുന്നു; ആ കാര്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്നും പറഞ്ഞു ഫലിപ്പിക്കുക സുഗമമല്ല. യഥാര്‍ത്ഥത്തില്‍, പൊതു താത്പര്യങ്ങള്‍ പരസ്പരം ബന്ധിച്ചു നിര്‍ത്തുന്ന വ്യക്തികളുടെ കൂട്ടമാണ്‌ സമൂഹം. നല്ല വ്യക്തിയെ വാര്‍ത്തെടുക്കാനുള്ള പ്രയത്നം തന്നെയാണ്‌ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും മൗലികമായി വേണ്ടത്‌. മനുഷ്യസമൂഹം ഭദ്രമായ ഒരു കെട്ടിടംപോലെയാണ്‌. കെട്ടിടത്തി​‍െന്‍റ ഇഷ്ടികകള്‍ വ്യക്തികളാണ്‌. ഇഷ്ടികക്ക്‌ ഉറപ്പും ഈടും ഉണ്ടാകുന്നതോടൊപ്പം അവയെ ബന്ധിക്കുന്ന കുമ്മായവും നല്ലതും പശിമയുള്ളതും ആയാല്‍ കെട്ടിടം ഭദ്രവും ഈടുറ്റതുമാകും. തുടര്‍ന്ന് വായിക്കുക..>> സന്ദേശം ബ്ലോഗ് മാസികയില്‍

Monday, April 13, 2009

സന്ദേശം ബ്ലോഗ് മാസിക

പ്രിയ ബൂലോഗരെ

ജീവിതം അതിവേഗതയില്‍ മുന്നേറുകയാണ്‌. തിരക്കാണെല്ലാവര്‍ക്കും. ഇതിനിടയില്‍ നാം സ്വയം മറന്നുപോകുന്നു. എവിടേക്കാണീ ഓട്ടം? എവിടെയാണൊരവസാനം? ജീവിതത്തിന്റ അര്‍ത്ഥവും ലക്ഷ്യവും എന്ത്‌? നമ്മുടെ ചിന്താ വിഷയങ്ങളാവേണ്ടതാണിത്‌. ഇതിന്റെ ഉത്തരങ്ങള്‍ നമുക്ക്‌ കിട്ടിയേ തീരൂ. ഈ അന്വേഷണത്തില്‍ കൃത്യമായ ഒരുത്തരം സന്ദേശത്തിന്‌ നല്‍കാനുണ്ട്‌. ആദി മനുഷ്യന്‍ മുതല്‍ നമ്മുടെ സ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട ഉത്തരം. നിങ്ങളുടെ ചിന്തക്കും ആലോചനക്കുമായി ഞങ്ങളത്‌ സമര്‍പ്പിക്കും. ഇത്‌ പക്ഷെ, അടിച്ചേല്‍പിക്കാനല്ല. തിരസ്കരിക്കാനും വിയോജിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്‌. ഞങ്ങളത്‌ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. അത്‌ പ്രസിദ്ധീകരിക്കാനും സന്ദേശത്തിലിടമുണ്ട്‌. സ്വതന്ത്രമായ ചര്‍ച്ചയാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതു വഴി നമുക്ക്‌ ബോധ്യപ്പെടുന്ന സത്യത്തിലെത്താന്‍ സാധിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Saturday, March 14, 2009

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ലോക് സഭ രൂപപ്പെടണം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്റെയും പശ്ചാത്തലത്തില്‍ കേരള അമീര്‍ ടി. ആരിഫലി പ്രബോധനം പ്രതിനിധിയുമായി സംസാരിക്കുന്നു.... നിശബ്ദരാ‍ക്കപ്പെട്ടവര്‍ ശബ്ദിച്ച് തുടങ്ങുന്നു