മതം മയക്കുമരുന്ന്?
കാറല്‍ മാര്‍ക്സാണ് അതാദ്യം പറഞ്ഞത്. കിഴക്കും പടിഞ്ഞാറുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അതേറ്റുപാടി. ഇസ്ലാമിനും അത് ബാധകമാക്കിത്തീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
മതത്തിനും പുരോഹിതന്‍മാര്‍ക്കുമെതിരില്‍ കാറല്‍ മാര്‍ക്ക്സും കമ്യൂണിസത്തിെന്റ ആദ്യകാല വക്താക്കളും അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണമുണ്ടായിരുന്നു. അതിന് കാരണം അവര്‍ക്ക് നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളാണ്.
യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ് തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട് അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്ഗത്തിെന്റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട് മദോന്‍മത്തരായി അവര്‍ കഴിഞ്ഞുകൂടി. തുടര്‍ന്ന് വായിക്കുക >>
1 comment:
നല്ല പൊസ്റ്റുകൽ ഇനിയും പ്രദീക്ഷിക്കുന്നു...
Post a Comment