Sunday, December 21, 2008

നാം എങ്ങോട്ട്?

നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതിന് മുമ്പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങലുണ്ട്. നാം ആരാണ്? എവിടെ നിന്നും വരുന്നു? ഈ ചോദ്യങ്ങളൊക്കെ തന്നെ നമുക്ക് സുപരിചിതമാണ്. പണ്ടു പണ്ടേ ചോദിക്കുന്ന ചോദ്യങ്ങളാണ്. ബഹു ഭൂരിപക്ഷം പേര്‍ക്കും ഇതിന്റെ ഉത്തരമറിയാം. പക്ഷേ അവ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും വിലയിരുത്താനും മനുഷ്യന്‍ മിനക്കെടുന്നില്ല. അതിനവന് നേരവുമില്ല.

മനുഷ്യന്‍ ജനിക്കുന്നു. മരിക്കുന്നു. ജനന-മരണങ്ങള്‍ക്കിടയിലുള്ള കാലയളവ് ജീവിക്കുന്നു. ജനിച്ചുവെന്നത്കൊണ്ട് ജീവിച്ചേ മതിയാവൂ. ജീവിക്കാന്‍ വേണ്ടി നാം അധ്വാനിക്കുന്നു, സമ്പാദിക്കുന്നു. നാം ജനിച്ച് വരുമ്പോള്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടിവിടെ. അവയെല്ലാം സ്വയം കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നു. കോടിക്കണക്കണക്കിന് നക്ഷത്രങ്ങളുള്‍ക്കോള്ളുന്ന നക്ഷത്ര സമൂഹങ്ങളായി( ഗാലക്ക്സികളായി) അവ വേര്‍ത്തിരിഞ്ഞിരിക്കുന്നു. നാം ഉള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹത്തില്‍ തന്നെ 10000 കോടി നക്ഷത്രങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഈ നക്ഷത്ര സമൂഹത്തിന്റെ വ്യാസം 1 ലക്ഷം പ്രകാശ വര്‍ഷമാണത്രെ.അങ്ങനെ ലക്ഷക്കണക്കിന് നക്ഷത്ര സമൂഹങ്ങളുണ്ടീ പ്രപഞ്ചത്തില്‍. അവ അന്യോന്യം തട്ടാതെ മുട്ടാതെ ചലിക്കുകയും കറങ്ങുകയും ചെയ്യുന്നു. നാം നിവസിക്കുന്ന ഭൂമിയേക്കാള്‍ 109 ഇരട്ടി വലുപ്പമുള്ളതാണല്ലോ സൂര്യന്‍. സൂര്യന്‍ ‘മില്‍ക്കീവേ’ എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ വളരെ ചെറിയ ഒരു നക്ഷത്രമാണ്. അതിന്റെ ചൂട് എതാണ്ട് 15 മില്യണ്‍ സെത്ഷ്യസാണ്. സൂര്യനില്‍ നിന്നും ഭൂമിയില്‍ എത്തുന്ന ചൂട് കേവലം 50 സെത്ഷ്യസ് മാത്രമാണ്. ഇടയ്ക്ക് സൂര്യനില്‍ നിന്നും നിര്‍ഗളിക്കുന്ന സൌരാഗ്നിക്ക് കോടിക്കണക്കിന് സെത്ഷ്യസ് ചൂടുണ്ടത്ര. 100 കോടി ഹൈഡ്രജന്‍ ബോംബിന്റെ ശക്തിയുണ്ട് സൌരാഗ്നിക്ക്. ഇങ്ങനെയുള്ള 100 സൂര്യന്മാരെ വിഴുങ്ങാവുന്ന വലിപ്പമുള്ള പടുപടു കൂറ്റന്‍ നക്ഷത്രങ്ങളുമുണ്ടീ പ്രപഞ്ചത്തില്‍.

ഇവയെ സൃഷ്ടിച്ചത് ദൈവമാണ്. ഇവയെ ക്രമപെടുത്തി നിയന്ത്രിക്കുന്നതും ദൈവം തന്നെ.ദൈവം
നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥക്ക് വിധേയമായി ഇവ ചലിച്ചു കൊണ്ടിരിക്കുന്നു. നാം നിവസിക്കുന്ന ഭൂമി സൂര്യനെ വലയം ചെയ്യുന്ന ഒരു ഗ്രഹമാണ്. സാങ്കല്പിക അച്ചുതണ്ടില്‍ കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും അത് വലയം വെക്കുകയും വെക്കുകയും ചെയ്യുന്നു. ഏറ്റവും വേഗത കൂടിയ ഒരു എക്സ്പ്രസ്സ് ട്രയിനിന്റെ 1200 ഇരട്ടി വേഗതയിലാണ് അത് സൂര്യന്ചുറ്റും കറങ്ങുന്നത്. അതും ദൈവ നിശ്ചയം തന്നെ.

ഭൂമിയില്‍ ധാരാളം സസ്യലതാദികളും പക്ഷിമൃഗാദികളും കൃമികീടങ്ങളും മത്സ്യങ്ങളും നാം കാണുന്നു. എല്ലാം ദൈവം സൃഷ്ടിച്ചത് തന്നെ. മനുഷ്യനെ സൃഷ്ടിച്ചതും ദൈവമാണ്. ആദ്യം ഒരു പുരുഷനെ സൃഷ്ടിച്ചു. പിന്നീട് ഇണയായി ഒരു സ്ത്രീയെയും സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീ പുരുഷന്മാരെ സൃഷ്ടിക്കുകയും ഭൂ‍മിയില്‍ പരത്തുകയും ചെയ്തതും അവന്‍ തന്നെ. മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാവശ്യമായ വായുവും വെള്ളവും ഭക്ഷണ വിഭവങ്ങളും ഭൂമിയില്‍ സജ്ജീകരിച്ചതും അവനാണ്. ഇതിലൊന്നും ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ഒരു പങ്കും ഇല്ല. എന്നെ സൃഷ്ടിച്ചത്, എനിക്കാവശ്യമായ വെള്ളവും ഭക്ഷണ വിഭവങ്ങളും സൃഷ്ടിച്ചതും ഞാന്‍ തന്നെയാണെന്നോ, എന്റെ മാതാ പിതാക്കളാണെന്നോ, മേലധികാളാണെന്നോ ഭരണകര്‍ത്താക്കളാണെന്നോ പറയാന്‍ ആര്‍ക്കും ഇതേ വരെ കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയുമില്ല. നാം ഭൂമിയിലെത്തിയത് നമ്മുടെ ആ‍സൂത്രണമോ പ്ലാനോ ഉദ്ദേശ്യമോ അനുസരിച്ചല്ല. ദൈവം അവന്റെ ഇഷ്ടമനുസരിച്ച് നമ്മെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്. നമ്മുടെ അറിവോ സമ്മതമോ കൂടാതെ തന്നെ.

നമ്മെ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ ഐഹിക ജീവിതത്തിന് ദൈവം ഒരവധി നിശ്ചയിച്ചിട്ടുണ്ട്. അതുവരെ നാ‍മിവിടെ ജീവിച്ചേ മതിയാവൂ. അതിനു മുമ്പ് ഈ ജീവിതമസാനിപ്പിക്കാന്‍ നമുക്ക് കഴിയില്ല. നിശ്ചിത അവധിക്ക് നാം മരിക്കുക തന്നെ ചെയ്യും. നമ്മെ ചിന്തിപ്പിക്കുന്ന ഒരു വശം ഇതിലുണ്ട്. അതായത് നാം ജനിക്കുമ്പോള്‍ എവിടെ ജനിക്കണം, എന്തു നിറമാണ് വേണ്ടത്, ആണാവണോ പെണ്ണാവണോ, ഇത്യാദി കാര്യങ്ങളൊന്നും അവന്‍ നമ്മോടന്വേഷിച്ചതേയില്ല. നമ്മളോട് പോയിട്ട് മാതാപിതാക്കളോടോ,മേലധികാരികളോടോ ഭരണകര്‍ത്താക്കളോടോ പോലും അന്വേഷിച്ചിട്ടില്ല. അന്വേഷിച്ചില്ല എന്ന് മാത്രമല്ല, നാം ജനിച്ചതിന് ശേഷം എത്രകാലം ജീവിക്കുമെന്നോ എവിടെ വെച്ച് എങ്ങനെ മരിക്കുമെന്നോ പിന്നീടെപ്പോഴെങ്കിലും അറിയിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല അതറിയിക്കാതിരിക്കുക എന്നത് തന്റെ നയമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു അവര്‍. അതായത് നമ്മുടെ ജീവന്‍ നമ്മുടെ അറിവോ സമ്മതമോ ഇഷ്ടമോ ഒന്നും നോക്കാതെ അവനു മാത്രമറിയുന്ന മറ്റാര്‍ക്കും - നമുക്ക് പോലും - അറിയാത്ത അവധിക്ക് അവന്റെ സ്വന്തം ഇഷ്ടപ്രകാരം അവന്‍ തിരിച്ചെടുക്കുന്നു. മറ്റൊരു ഭാഷയില്‍ ദൈവം ഇഛിച്ചപ്പോള്‍ അവന്‍ നമ്മെ ഇങ്ങോട്ട് കൊണ്ട് വന്നു. അവന്‍ ഇഛിക്കുമ്പോള്‍ തിരിച്ചു കൊണ്ടു പോകുന്നു. ഇതിലൊന്നും ആര്‍ക്കും ഒരു പങ്കും ഇല്ല. വരുന്നതും പോകുന്നതുമെല്ലാം അവന്റെ ഇഛയനുസരിച്ചു മാത്രം. നാം തികച്ചും നിസ്സഹായര്‍!

ഇനി ജനന മരണങ്ങള്‍ക്കിടയില്‍ ഒരു ഇടക്കാലമുണ്ടല്ലോ. ഭൂമിയില്‍ നാം ജീവിക്കുന്ന കാലം. നാം വിവിധ പ്രായക്കരാണ്. ഇത്ര കാലം നാം എങ്ങനെ ജീവിച്ചു? നമ്മുടെ കുടുംബ ബന്ധുക്കളും അയല്‍ വാസികളും പലപ്പോഴായി മരിച്ചു പോയി. നാം എന്തു കൊണ്ട് അക്കൂട്ടത്തില്‍ പെട്ടില്ല. നമ്മുടെ സംരഷണത്തിന് അഥവാ മരണത്തെ തടുക്കുന്നതിന് - നാമോ നമ്മുടെ മാതാപിതാക്കളോ ഭരണകര്‍ത്താക്കളോ, മറ്റു വല്ലവരുമോ വല്ല പ്രത്യേക ഏര്‍പ്പാടും ചെയ്തിരുന്നോ? ചെയ്തിരുന്നെങ്കില്‍ മരിച്ച് പോയവര്‍ക്ക് വേണ്ടിയും ആ ഏര്‍പ്പാട് ചെയ്യാമായിരുന്നില്ലേ?

നമ്മുടെ സഹ പ്രവര്‍ത്തകരില്‍ പലരും അറുപത് തികയുന്നതിന് മുമ്പ് തന്നെ നമ്മെ വിട്ട് പിരിഞ്ഞ് പോയി.നാം എന്തുകൊണ്ട് അക്കൂട്ടാത്തില്‍ പെട്ടില്ല. ഹൃദയ സ്തംഭനം മൂലം പലരും മരിച്ച് വീഴുന്നത് നാം കാണുന്നു. നമ്മുടെ ഹൃദയം ഒരിക്കലും സ്തംഭിക്കില്ല എന്നുറപ്പ് വരുത്താ‍ന്‍ നാം ഒന്നും തന്നെ ചെയ്ത് വച്ചില്ല. നമുക്കതൊട്ട് സാധ്യവുമല്ല. മറ്റാരെങ്കിലും ചെയ്ത് വെച്ചതായുമറിയില്ല. എന്തു കൊണ്ടിതുവരെ നമ്മുടെ ഹൃദയം സതംഭിച്ചില്ല.വിവിധ രോഗങ്ങള്‍ ബാധിച്ച് ദിനേന എത്ര പേര്‍ മരിക്കുന്നു. എന്തു കൊണ്ട് നാം അതിലും പെട്ടില്ല. എത്രയോ ആളുകള്‍ വാഹനാപകടത്തില്‍ പെട്ടു മരിക്കുന്നു. നാം കയറിയ വാഹനത്തിനും അപകടം സംഭവിച്ചു കൂടായിരുന്നോ? പ്രകൃതി ക്ഷോഭങ്ങള്‍ മുഖേന എത്രയോ ആയിരങ്ങള്‍ മരിക്കുന്നു. ഇതിലൊന്നും നാം എന്ത് കൊണ്ട് പെട്ടില്ല? വിപത്തുകള്‍ നമ്മെ ഭയന്നോടുകയാണോ? ഇത്രയും നാ‍മിടെ ജീവിച്ചതെങ്ങനെ? ഇനി എത്ര കാലം ജീവിക്കും? നമുക്കിവിടെ വല്ല സുരക്ഷിതത്വവുമുണ്ടോ?

ഒന്നും അറിയാ‍ത്ത അവസ്ഥയിലാണ് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നും നാമീ ഭൂമിയിലേക്ക് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വല്ല ബോധവും നമുക്കുണ്ടാവുന്നത്. പ്രത്യക്ഷത്തില്‍ മാതാ പിതാക്കളുടെ സ്നേഹ വാത്സല്യങ്ങള്‍ മാത്രമാണ് അക്കാലത്തെ ഏകാവലംബം. അതാകട്ടെ ദൈവം അവരുടെ ഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതും. പിന്നെ വര്‍ഷങ്ങളിലൂടെ പുര്‍ണ മനുഷ്യരായി നാം വളരുകയും വിവിധ കഴിവുകളാര്‍ജ്ജിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ നാമീ ലോകത്തേക്ക് വന്നതും ഇവിടെ ജീവിക്കുന്നതും ഇവിടെ നിന്ന് പോവുന്നതും നമ്മുടെ ആരുടെ ശക്തിയുടെയോ സാമര്‍ത്ഥ്യത്തിന്റെയോ പിന്‍ബലത്തിലല്ല. ദൈവത്തിന്റെ ഇച്ഛയും ശക്തിയനുസരിച്ച് മാത്രമാണ്. മറ്റാര്‍ക്കും തന്നെ ഇക്കാര്യത്തില്‍ യാതൊരും പങ്കും കഴിവുമില്ല. നമ്മുടെ
സകല കാര്യങ്ങളുടെയും പരമമായ നിയന്ത്രണാധികാരം ദൈവത്തിന്റെ കയ്യില്‍ മാത്രംനിലകൊള്ളുന്നു. നാം പൂര്‍ണ്ണമായും അവന്റെ ആശ്രിതരാണ്. അസ്വതന്ത്രരാണ്. അവന്‍ രാജാവും യജമാനനുമാണ്. നാം അവന്റെ പ്രജകളും ദാസന്മാരുമാണ്.

ദൈവമാണ് നമ്മുടെ സൃഷ്ടാവും രക്ഷിതാവും സംരക്ഷകനും പരിപാലകനും ജീവിത നിയന്താവും പരമാധികരിയുമെങ്കില്‍ നാമിവിടെ എങ്ങിനെ ജീവിക്കണമെന്ന് പറയാ‍നുള്ള പരമാധികാരവും അവനുമാത്രമാണ്. അതനുസരിച്ച് ഒരു മാര്‍ഗ ദര്‍ശനം നമുക്കവന്‍ നല്‍കിയിരിക്കുന്നു. പ്രസ്തുത മാര്‍ഗ ദര്‍ശനമനുസരിച്ച് ജീവിക്കാന്‍ നാം ബാധ്യസ്ഥരുമാണ്. നമ്മുടെ സ്വന്തം ഇഷ്ട പ്രകാരം നിയമങ്ങളുണ്ടാക്കുന്നതും ജീവിക്കുന്നതും തികച്ചും അനീതിയും അക്രമവും ധിക്കാരവും നന്ദികേടുമാണ്.

ദൈവത്തിന്റെ മാര്‍ഗ്ഗ ദര്‍ശനം നമുക്കെത്തിച്ചു തരാന്‍ ദൈവം മനുഷ്യരില്‍ നിന്ന് തന്നെ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുള്ള ചില വ്യക്തികളെ തെരെഞ്ഞെടുത്ത് പ്രവാചകന്മാരായി നിശ്ചയിക്കുന്നു. ഓരോ
കലഘട്ടങ്ങളില്‍ ഒരോ പ്രവാചകന്മാരെ അപ്രകാരം നിയോഗിക്കുന്നു. അവര്‍ക്ക് മാലാഖമാര്‍ മുഖേന മാര്‍ഗ ദര്‍ശനവും നല്‍കുന്നു. ഓരോ കലഘട്ടത്തിനാവശ്യമായ വ്യവസ്ഥകളാണ് ദൈവം നല്‍കിയിരുന്നത്. പുതിയ പ്രവാചകനും പുതിയ വ്യവസ്ഥയും പുതിയ പ്രവാചകനും വരുന്നതോടു കൂടി മനുഷ്യരെല്ലാം ദൈവ കല്പന അനുസരിക്കണമെന്നാണ് ദൈവ കല്പന. അപ്രകാരം ഓരോ കാലഘട്ടങ്ങളില്‍ വന്ന പ്രവാചകന്മാരാണ് നോഹ, ലോത്തു, അബ്രഹാം ഇസ്മായേല്‍, യിസ്ഹാഖ്,
യാഖോബ്, മോശ, ദാവീദ്, യേശു മുഹമ്മദ് എന്നിവരൊക്കെ.(ദൈവ സമാധാനവും അനുഗ്രഹവും ഈ പ്രവാചകന്മാരിലുണ്ടാവട്ടെ.) ഈ പ്രവാചകന്മാരില്‍ ചിലരിലൂടെ അവതരിപ്പിക്കപ്പെട്ട വേദങ്ങളാണ് സബൂര്‍, തൌറാത്ത്,ഇഞ്ചീല്‍, ഖുര്‍ആന്‍ എന്നീ വേദ ഗ്രന്ഥങ്ങള്‍. ഇതില്‍ അവസാനത്തേതും മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും മുഴുവന്‍ കാലഘട്ടത്തേക്ക് വേണ്ടിയുള്ളതുമായ മാര്‍ഗദര്‍ശനം (വേദം) ഖുര്‍ആനാണ്. മനുഷ്യരെല്ലം ഖുര്‍ ആനും മുഹമ്മദ് നബിയുടെ ചര്യയും അനുസരിച്ച് ജീവിക്കണമെന്നാണ് ദൈവ കല്പന. ഈ കല്പനക്ക് വിധേയമായി ജീവിക്കാന്‍ നാം ബാ‍ധ്യസ്ഥരാണ്. പ്രസ്തുത മാര്‍ഗ ദര്‍ശനത്തില്‍ മനുഷ്യ സമൂഹത്തിനാവശ്യമായ ആത്മീയ വ്യവസ്ഥ, ധാര്‍മ്മിക വ്യവസ്ഥ, കുടുംബ വ്യവസ്ഥ, സാമൂഹിക സാമ്പത്തിക വ്യവസ്ഥ, രാഷ്ട്രീയ, ഭരണ വ്യവസ്ഥകള്‍ എന്നിവ ഉള്‍പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു പരീക്ഷണമാണ്. ദൈവ കല്പനകള്‍ക്ക് അവന്റെ സൃഷ്ടികളും ദാസന്മാരുമായ നാം ജീവിക്കുന്നുണ്ടോ ഇല്ലേ എന്ന്.

ഇപ്പോള്‍ നമുക്കൊരു സംശയം ഉടലെടുക്കുന്നു. ദൈവിക മാര്‍ഗദര്‍ശനമനുസരിച്ച് ജീവിക്കുന്നത് കൊണ്ട് നമുക്കെന്ത് നേട്ടം? അനുസരിക്കാതിരുന്നാല്‍ നമുക്കെന്ത കോട്ടം? സ്വാഭാവികമാണീ ചോദ്യം.
നേട്ട കോട്ടങ്ങളും ലാഭ നഷ്ടങ്ങളും അറിഞ്ഞെങ്കിലല്ലേ അതംഗീകരിക്കണോ വേണ്ടെ എന്നു നിശ്ചയിക്കാന്‍ കഴിയൂ.

നാം ഈ ഭൂമിയില്‍ ഒരു യാത്രാ സംഘമാണ്. പതിനായിരക്കണക്കിന് വര്‍ഷമായി ഈ യാത്ര തുടങ്ങിയിട്ട്. ഇടക്ക് പലരും യാത്ര സംഘത്തില്‍ ചേരുന്നു. പലരും പിരുഞ്ഞു പോകുന്നു. ഇന്ന് ജീവിച്ചിരിക്കുന്നവരെല്ലാം യാത്ര തുടരുകയാണ്. ജനിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാതിരിക്കുക
സധ്യമല്ല. ഒരു ഘട്ടത്തില്‍ ഇതവസാനിപ്പിക്കാതിരിക്കാനും തരമില്ല.

യാത്രാ സംഘത്തില്‍ നിന്നും പിരിയുന്നവര്‍ എവിടേക്ക് പോകുന്നു? പരലോകത്തേക്ക്. അതാണ് നമ്മുടെ ലക്ഷ്യ സ്ഥാനം. മരണമാണതിലേക്കതിലേക്കുള്ള കവാടം. പരലോകത്ത് രാജാധിരാജനും നീതിമാ‍നുമായ ദൈവം തമ്പുരാന്റെ കോടതിയില്‍ നാം ഹാജരാക്കപ്പെടും. വിചാരണക്ക് വിധേയരാവും. ദൈവം നല്‍കിയ നല്‍കിയ മാര്‍ഗദര്‍ശനത്തിന് വിധേയമാണോ അല്ലേ ജീവിച്ചതെന്ന് അതിലൂടെ അവന്‍ തെളിയിക്കും. നീതി പൂര്‍വ്വകമായ വിധിയുണ്ടാവും. ദൈവ കല്പനക്ക് വിധേയമായമായാണ് നാം ജീവിച്ചതെങ്കില്‍ സുഖ സുന്ദരമായ സ്വര്‍ഗ്ഗം ലഭിക്കും. അവിടെ ദു:ഖമില്ല, വേദനയില്ല, രോഗമില്ല, അസ്വസ്തഥയില്ല, സന്തോഷം മാത്രം. അത് ശാശ്വതമാണ്. ദൈവ കല്പനകള്‍ക്ക് വിരുദ്ധമായി ജീവിച്ചവര്‍ക്ക് ഭീകരവും ഭയാനകവുമായ നരക ശിക്ഷയാണ് ലഭിക്കുക. വേദനയും കഷ്ടപാടുകളും മാത്രം കടിച്ചിറക്കി അതില്‍ കഴിയേണ്ടിവരുന്നു. അതും ശാശ്വതമാണ്.

ദൈവം നമ്മെ വിജയത്തിന്റെ പാതയിലാക്കുമാറാകട്ടെ.
അവലംബം: ഐപിസി കുവൈറ്റ്.

Friday, October 17, 2008

ചെങ്ങറ സമരത്തെ കൊലക്കുകൊടുക്കരുത്‌കയറിക്കിടക്കാന്‍ ഒരു കൂരയോ വിത്തിറക്കാന്‍ ഒരുതുണ്ട് ഭൂമിയോ സ്വന്തമായില്ലാത്ത പതിനായിരക്കണക്കിന്‌മനുഷ്യര്‍ - അതോ മനുഷ്യ ജന്‍ങ്ങളോ - നമുക്ക്‌ ചുറ്റുമുണ്ടെന്ന്ചെങ്ങറ സമരം നമ്മളെ ബോധ്യപ്പെടുത്തിയിരിക്കുന്ന‍ു. 2007ആഗസ്റ്റിലാണ്‌ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരുമടങ്ങുന്നഏഴായിരത്തോളം കുടുംബങ്ങള്‍ ചെങ്ങറയിലെ ഹാരിസണ്‍മലയാളം എസ്റ്റേറ്റില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്‌. കാലങ്ങളായി ഹാരിസണ്‍ കമ്പനി കയ്യടക്കിവെച്ചിരിക്കുന്നസര്‍ക്കാര്‍ ഭൂമിയിലാണ്‌ സമരം. കേരളത്തിലങ്ങളോളമിങ്ങോളമുള്ള ഭൂരഹിരതരായ മനുഷ്യരുടെ കിടപ്പാടത്തിനും കൃഷിപ്പ‍ാടത്തിനും വേണ്ടി പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നിലവിളികളാണ്‌ ഉത്തരം കിട്ടാതെ, ഇപ്പോള്‍ സമരമായി രൂപംകൊണ്ടിരിക്കുന്നത്‌. ന്യായമായ ഒരു തുണ്ട്​ഭൂമി ലഭിക്കുകഎന്നതാണ്‌ സമരക്കാരുടെ അടിസ്ഥാനാവശ്യം.
ഇല്ലാത്തവന്റെന്റെ ദുരിതങ്ങള്‍ക്ക്‌ നേരെ സമൂഹ മനഃ സാക്ഷിയുടെ കണ്ണ് തുറപ്പിച്ച​ചെങ്ങറ സമരത്തിന്റെ​ന്യായമായആവശ്യങ്ങള്‍ പരിഗണിക്കുന്നതിന്‌ പകരം സമരത്തെ അതിക്രൂരമായി അവഗണിക്കുകയാണ്‌ നമ്മുടെ ഭരണകൂടം. ഒരുവശത്ത്‌ ചര്‍ച്ചാ പ്രഹസനങ്ങള്‍ തട്ടിക്കൂട്ടി ജനാധിപത്യം കളിക്കുകയും മറുവശത്ത്‌ പാര്‍ട്ടി ചട്ടുകങ്ങളെ കയറൂരിവിട്ട് സമരത്തെചോരയില്‍ മുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്‌സി.പി.എം നേതൃത്വത്തില്‍ ചെങ്ങറയില്‍ അരങ്ങേറിക്കൊണ്ടി​
രിക്കുന്നത്‌. ഹാരിസന്റെ​ കയ്യേറ്റത്തെക്കുറിച്ച് ഒരക്ഷരം പറയാതെ തൊഴില്‍ നഷ്ടത്തെക്കുറിച്ച് പെരുംവായില്‍ പറയുന്നട്രേഡ്‌ യൂണിയനുകള്‍ ഇപ്പോള്‍​ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന
ഉപരോധം സമരക്കാരെ ഇഞ്ചിഞ്ചായി കൊല്ലാനുള്ളതാണ് സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മ‍ാരും അടങ്ങുന്ന ഒരു ജനവിഭാഗത്തിന് ഭക്ഷണവും മരന്നും വെള്ളവും പോലും നിഷേധിച്ച് കൊണ്ട് ഉപരോധമെന്ന പേരില്‍ നടത്തുന്ന അരുംകൊലക്ക്‌ ഇടതു ജനാധിപത്യ സയ്യക്കാറിന്റെ
ആശീര്‍വാദമുണ്ടെന്നത് ഏന്തുമാത്രം ഭീകരമല്ല. സമരം ചെയ്യുന്ന ആണുങ്ങളെ കെട്ടിയിട്ട് മര്‍ദിച്ചും സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി പീഡിപ്പച്ചും രോഗികള്‍ക്ക്‌ ചികിത്സ നിഷേധിച്ചും ചെങ്ങറയില്‍ ഉന്മൂലന വിപ്ലവം പരീക്ഷിക്കുകയാണ്‌ പാര്‍ട്ടിയും യൂണിയനും.
ഉപരോധത്തിന്റെ ഫലമായി ചെങ്ങറ ഇന്നൊരു ദുരന്തഭൂമിയായിരിക്കുന്നു. എങ്ങും പട്ടിണി. രോഗത്തോട്‌ മല്ലടിക്കുന്ന ഒട്ടേറെ മനുഷ്യര്‍. ആശുപത്രിയിലെത്താന്ന വഴിയില്ലാത്ത ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍. ദയനീയമായ കാഴ്ചകളാണെങ്ങും. അവഗണിച്ച് നശിപ്പിക്കാനും ഉപരോധിച്ച് കൊല്ലാനും മാത്രം ഏന്തുതെറ്റാണ്‌ ആ ജനത ചെയ്തിട്ടുള്ളത്?ജനങ്ങളോടപ്പം നില്‍ക്കേണ്ട പാര്‍ട്ടിയും ഭരണകൂടവും
കയ്യേറ്റക്കാരുടെ പക്ഷം ചേരുമ്പോള്‍ അനീതി ഫണംവിടയ്യത്തിയാടുന്നത്‌ നാം അനുഭവിച്ചറിയുന്നു. മനഃക്ഷിയുള്ളമുഴുവന്‍ മനുഷ്യരും ചെങ്ങറയില്‍ നീതിയുടെ പക്ഷംചേര്‍ന്നേ മതിയാവൂ. ഉപരോധത്തിന്റെ പൈശാചിക നീതിക്ക്‌കീഴില്‍ മനുഷ്യാവകാശങ്ങള്‍ ഞെരിഞ്ഞമര്‍ന്ന്കൂടാ.


സുഹൃത്തേ, താങ്കള്‍ തീര്‍ച്ചയായും മനുഷ്യത്വത്തിന്റെപക്ഷം ചേരുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചെങ്ങറയിലെമനുഷ്യമക്കളെ നമുക്കോത്തുചേര്‍ന്ന്​പിന്തുണക്കാം. അവരുടെജീവന്‍ നിലനിര്‍ത്തുകയാണാദ്യം വേണ്ടത്‌. അവര്‍ക്ക്‌ ഭക്ഷണംവേണം. ചെങ്ങറയിലേക്ക്‌ നാട്ടില്‍ നിന്നുടനീളം ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയാണ്‌ സോളിഡാരിറ്റി. എന്തു വിലകൊടുത്തും അവര്‍ക്ക്‌ നാമതെത്തിക്കും. മനുഷ്യത്വത്തെയും ജനാധിപത്യത്തെയും ഉയര്‍ത്തിപിടിക്കാനുള്ള ഈ പോരാട്ടത്തില് ‍താങ്കളുടെ പങ്കാളിത്തം വിലപ്പെട്ടതാണ്‌. താങ്കള്‍ നല്‍കുന്നഓരോ ധാന്യത്തിനും ആ ജനതയുടെ ജീവനോളം വിലയുണ്ട്. അതിനാല്‍ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ഉദാരമായി നല്‍കി ഈ മുന്നേറ്റത്തെ വിജയിപ്പിക്കണമെന്ന്അഭ്യര്‍ഥിക്കുന്നു

വിപ്ലവാഭിവാദ്യങ്ങളോടെ...

Monday, September 22, 2008

തെറ്റിദ്ധരിക്കപ്പെട്ട ദര്‍ശനം

ഒരു ദര്‍ശനം. തെറ്റിദ്ധരിക്കപ്പെട്ടു . ഒരു പാട്. കാരണങ്ങള്‍ പലതുമാകാം. ഏതു ദര്‍ശനത്തിനും ഒരകപ്പൊരുള്‍ കാണുമല്ലോ. ആറ്റിക്കുറുക്കിയാല്‍ ഒന്നേ ഇസ്ലാം മനുഷ്യകുലത്തോട് പറയുന്നുള്ളൂ.. ദൈവം ഏകനാണെന്ന്.. അവനെ മാത്രം ആരാധിക്കണമെന്ന്.ശക്തി വിശേഷം ഒന്നേയുള്ളൂ എന്ന്. ഈ പൂവും പൂമ്പാറ്റയും പുഴയുമൊക്കെ ഒരു ശക്തിയുടെ വിവിധ ആവിഷ്കാരങ്ങളാണെന്ന്.. ഒരു രാവും അവനറിയാതെ പുലരില്ലെന്ന്. ഒരു ശക്തിക്കുമീ ലോകത്തൊരു മേധാവിത്തവുമില്ലെന്ന്.----- തുടര്‍ന്ന് വായിക്കുക
കൂട്ടുകാരാ.. ഈ തെരുവിലെ ചോരയില്‍ മതമെവിടെ ?

Tuesday, September 16, 2008

ഖുര്‍ആന്‍ എന്തു നേടിത്തന്നു


ചെറായി രാമദാസ്‌
മുസ് ലീംങ്ങള്‍ ഏറെയുള്ള രാജ്യമാണിതെങ്കിലും ഈ ലേഖകന്‍ ഖുര്‍ആനിലേക്കു തിരിഞ്ഞത്‌ വളരെ വൈകിയാണ്‌. അതിനു നിമിത്തമായതാകട്ടെ, വെറും യാദൃശ്ചികതയും. യൂറോപ്പി​‍െന്‍റ ചരിത്രം ചെറുതായൊന്നു പഠിക്കുമ്പോഴാണ്‌ ഖുര്‍ആനിലേക്കു കടക്കേണ്ടിവന്നത്‌.

മധ്യശതകങ്ങള്‍ യൂറോപ്പില്‍ ഇരുളടഞ്ഞ കാലഘട്ടമായിരുന്നു എന്നു നേരത്തെ മുതല്‍ കേട്ടിരുന്നു. എന്താണ്‌ അങ്ങനെ പറയുന്നതെന്ന്‌ അന്വേഷിച്ചു ചെന്നപ്പോള്‍ വേറെ ചില കാര്യങ്ങളും മനസിലായി. ആ ഇരുട്ട്‌ യൂറോപ്പി​‍െന്‍റ പാരമ്പര്യസവിശേഷതയാണ്‌; റോമാ സാമ്രാജ്യത്തി​‍െന്‍റ ഉദയം തൊട്ടേയുണ്ടത്‌. മധ്യശതകങ്ങളും പിന്നിട്ട്‌ ഇക്കഴിഞ്ഞ 18​‍ാം ശതകം വരെയെങ്കിലും നീളുന്നുമുണ്ടത്‌. എന്നാല്‍, ഇരുള്‍ മുറ്റിയ മധ്യശതകങ്ങളില്‍ത്തന്നെ, മനുഷ്യ സ്വാതന്ത്ര്യത്തി​‍െന്‍റയും യുക്തി ചിന്തയുടെയും സത്യാന്വേഷണത്തി​‍െന്‍റയും ശാസ്ത്ര ഗവേഷണത്തി​‍െന്‍റയും സര്‍ഗസാഹിത്യ സൃഷ്ടിയുടെയും മറ്റും പൊന്‍വെളിച്ചം പരത്തിയിരുന്ന ചില രാജ്യങ്ങള്‍ ആ ഭൂഖണ്ഡത്തിലുണ്ടായിരുന്നു. അതിനു കാരണക്കാര്‍ മുസ്ലിംകളാണെന്നും അവരുടെ ഊര്‍ജ സ്രോതസ്‌ ഖുര്‍ആന്‍ ആണെന്നും അങ്ങനെ ഞാനറിയുകയായിരുന്നു.

എങ്കില്‍, ഇസ്ലാമി​‍െന്‍റ ജന്മദേശത്തിലെ അവസ്ഥയെന്തായിരുന്നു എന്നറിയണമല്ലോ. മുന്നില്‍ നിവര്‍ന്നത്‌ അത്ഭുതകരമായ അറിവുകളാണ്‌: മതാധിപത്യത്തിലാണെങ്കിലും ശാസ്ത്രാന്വേഷണങ്ങള്‍ക്കു വിലക്കില്ലാത്ത രാജ്യങ്ങള്‍! ശാസ്ത്രപരീക്ഷണങ്ങള്‍ക്കു സ്വയം മുന്നിട്ടിറങ്ങുന്ന ഭരണാധികാരികള്‍ സ്പെയിന്‍ മുതല്‍ ചൈന വരെ നീണ്ട ഇസ്ലാമിക സാമ്രാജ്യത്തിലാകെ ഇതായിരുന്നു സ്ഥിതി. ക്രൈസ്തവ മതാധിപത്യത്തില്‍ ചിന്തിക്കാന്‍ പോലും വയ്യാത്ത കാര്യങ്ങള്‍. ഈ അറിവുകള്‍ വെച്ച്‌ പറയാന്‍ തോന്നുന്നത്‌ ഇതാണ്‌: അന്ന്‌ ഒരു ലോകശക്തിയായി ഇസ്ലാം ഉയര്‍ന്നില്ലായിരുന്നെങ്കില്‍, ഇന്നത്തെ ശാസ്ത്രപുരോഗതിയിലെത്താന്‍ മനുഷ്യവംശം പിന്നെയും പല നൂറ്റാണ്ടുകള്‍ നടന്നു നീങ്ങണമെന്നായിരുന്നു.

മനുഷ്യന്‍ ഭരണകൂടങ്ങള്‍ക്കു കീഴിലായ ശേഷം ഏറ്റവും കൂടുതല്‍ ഭരണകൂടം പീഡനം ഏല്‍ക്കേണ്ടി വന്ന ശാസ്ത്ര ശാഖയാണ്‌ ഭൂമിശാസ്ത്ര പഠനം. ഭൂമിയുടെ യഥാര്‍ഥ രൂപമെന്തെന്ന്‌ അന്വേഷിക്കുന്നത്‌, മിക്ക പ്രാചീന മതങ്ങളെയും രോഷം കൊള്ളിച്ചിരുന്നു. അവയുടെ ചൊല്‍പ്പടിക്കു നിന്നിരുന്ന ഭരണകൂടങ്ങളുടെ പ്രധാന നിയമപരിപാലന ജോലികളില്‍ ഒന്ന്‌, ഭൂമിയുടെ സ്വരൂപം തേടുന്ന ശാസ്ത്രജ്ഞരെ വേട്ടയാടലായിരുന്നു

ഗ്രീസില്‍ പൈഥഗോറസ്‌ അടക്കം ഒട്ടേറെ ഭൂശാസ്ത്രജ്ഞര്‍ വേട്ടയാടപ്പെട്ടു. വട്ടത്തിലുള്ള ഒരു പരന്ന പാത്രമാണ്‌ ഭൂമിയെന്ന്‌ പഠിപ്പിക്കുന്ന അവിടത്തെ മതപുരോഹിതരോട്‌. അല്ല ഒരു ഗോളമാണ്‌ ഭൂമിയെന്നും അതു സൂര്യനെ ചുറ്റുകയാണെന്നും വാദിക്കുന്നവരെ വെറുതെ വിടാനിടയില്ലല്ലോ. 17​‍ാം നൂറ്റാണ്ടാദ്യം പോലും ക്രൈസ്തവ യൂറോപ്പില്‍ നിന്നു നാം കേള്‍ക്കുന്നത്‌, ഭൂമിയുടെ നേര്‍രൂപവും നിലയും ചൂണ്ടിക്കാട്ടിയവനെ (ബ്രൂനോയെ) ചുട്ടുകൊന്ന കഥയാണ്‌.

ശാസ്ത്ര സത്യങ്ങള്‍ തേടുന്നവര്‍ക്ക്‌ നരകമൊരുക്കിയ ക്രൈസ്തവ ഭരണപ്രദേശങ്ങളോട്‌ തൊട്ടുരുമ്മിക്കിടക്കുന്ന അറേബ്യയില്‍ത്തന്നെയാണ്‌ ഇസ്ലാം പിറന്നത്‌. എന്നാല്‍, സ്വകാര്യ-സാമൂഹിക ജീവിതങ്ങളില്‍ മനുഷ്യര്‍ക്ക്‌ അവകാശപ്പെട്ട എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണോ ക്രൈസ്തവ പുരോഹിതാധിപത്യം നിഷേധിച്ചിരുന്നത്‌, അവയൊക്കെ വീണ്ടെടുത്തുകൊടുക്കയായിരുന്നു ഇസ്ലാം (പൊതുവായ വിലയിരുത്തലാണിത്‌.) സ്വാതന്ത്ര്യ നിരോധവും അന്ധവിശ്വാസ ശാഠ്യവുമൊക്കെ അങ്ങിങ്ങായി കാണാം പിന്നീടുവന്ന ചില മുസ്ലിം വാഴ്ചകളില്‍)

അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ ജനങ്ങള്‍, പുതുതായി നേടിയ ചിന്താ സ്വാതന്ത്ര്യവും പ്രവര്‍ത്തന സൗകര്യങ്ങളും സമര്‍ഥമായി വിനിയോഗിച്ചതി​‍െന്‍റ സദ്ഫലമായാണ്‌ ആധുനിക ശാസ്ത്രയുഗത്തി​‍െന്‍റ അടിത്തറയൊരുങ്ങിയത്‌. ഗ്രീസും ഈജിപ്തും മോശൊപ്പൊട്ടേമിയയും ഇന്ത്യയും പിന്നീട്‌ ചൈനയും മറ്റും ശാസ്ത്രരംഗത്ത്‌ നടത്തിയിട്ടുള്ള ചെറുതും വലുതുമായ ചുവടുവയ്പുകളെ, വലിയൊരു കുതിച്ചു ചാട്ടത്തിനുള്ള കരുക്കളാക്കുകയായിരുന്നു അവര്‍. ലോകനിലവാരത്തില്‍ ആദ്യമായുണ്ടായ ശാസ്ത്രതരംഗമാണ്‌ ഇസ്ലാമി​‍േന്‍റത്ത്‌. ഭൂമിയുടെ ചുറ്റളവ്‌ കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു നേതൃത്വം നല്‍കി രംഗത്തിറങ്ങിയ ഒരു ഖലീഫയുടെ (അല്‍ മഅമൂന്‍, എ.ഡി. 813-33) രോമാഞ്ചജനകമായ ഏടുവരെയുണ്ട്‌ അതി​‍െന്‍റ ചരിത്രത്തില്‍.

ഇങ്ങനെ ഇസ്ലാം തെളിച്ച വഴിയിലൂടെയാണ്‌ മനുഷ്യവംശം മുന്നേറി പുതുയുഗത്തി​‍െന്‍റ ശാസ്ത്രലോകം പണിതത്‌. അഗസ്റ്റിന്‍ പുണ്യാള​‍െന്‍റയും മറ്റും അസംബന്ധ കല്‍പ്പനകള്‍ ചരിത്രത്തി​‍െന്‍റ ശാപമേറ്റുവാങ്ങി മണ്‍മറഞ്ഞെന്നും നാം തിരിച്ചറിയുന്നുണ്ട്‌. ('ഭൂമി ഗോളമാണെങ്കില്‍, അന്ത്യവിധിദിനത്തില്‍ ദൈവം സ്വര്‍ഗത്തു നിന്നിറങ്ങിവരുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക്‌ എങ്ങനെ അവിടത്തെ കാണനാകും' എന്നു ചോദിച്ചു ശാസ്ത്രജ്ഞരെ പീഡിപ്പിച്ചയാളാണ്‌ ഈ പുണ്യാളന്‍)

മനുഷ്യവംശത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക്‌ മടക്കാന്‍ ഹൈന്ദവ മതനേതൃത്വങ്ങളെ പ്രേരിപ്പിച്ചതു അവരുടെ പുണ്യഗ്രന്ഥങ്ങളായിരുന്നു. ലോകത്തെ നിത്യമായ നാശത്തിലാഴ്ത്തുമായിരുന്ന 'ക്രിസ്ത്യന്‍ ഇരുളി' നെ കീറിമുറിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചതും ഈ പുണ്യഗ്രന്ഥമാണ്. മനുഷ്യകുലത്തി‍ന്റെ വിമോചകന്‍ എന്ന ഈ മഹനീയ പദവി നേടാന്‍ മറ്റൊരു മതഗ്രന്ഥത്തിനും കഴിഞ്ഞിട്ടില്ല.

Sunday, September 7, 2008

വേണോ മനുഷ്യന് മതം?

മതമില്ലാത്ത ജീവിതം സാധ്യമാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ശാസ്ത്ര സാഹിത്യ രംഗങ്ങളിലുണ്ടായ വന്‍മുന്നേറ്റം പല കാരണങ്ങള്‍ കൊണ്ടും മതത്തിനെതിരെ തിരിയാന്‍ പുരോഗമന വാദികളെ പ്രേരിപ്പിച്ച് എന്നത് ഒരു സത്യമാണ്. ശാസ്ത്ര പരീക്ഷണങ്ങളോടും നിരീക്ഷണങ്ങളോടും ചര്‍ച്ചും പോപും അടങ്ങുന്ന മത സ്ഥാപനങ്ങള്‍ പുലര്‍ത്തിയ നിഷേധാത്മക നിലപാടുകളും ഇതിന്റെ മറ്റു പ്രധാന കാരണങ്ങളാണ്.

യഥാര്‍ഥത്തില്‍ ഒരു നല്ല മനുഷ്യനായി ജീവിക്കണമെങ്കില്‍ മത മൂല്യങ്ങള്‍ കൂടിയേ തീരൂ. വേദ ഗ്രന്ഥങ്ങളും ദൈവ ദൂതന്മാരുമാണ് മനുഷ്യനെ സനാതന മൂല്യങ്ങള്‍ പഠിപ്പിച്ചത്. മൂല്യങ്ങള്‍ അടിസ്ഥാന പരമായി ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് സാരം. മുകളില്‍ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരിലധികവും. ആ ഒരു വിശ്വാസം തന്നെയാണ് അവരെ നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്.

എല്ലാ മനുഷ്യരും ഒരു ദൈവത്തിലോ കുറേ ദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ്. ദൈവമില്ലാ ഇല്ല എന്ന് വിശ്വസിക്കുന്നവരും വിശ്വസിക്കുന്ന ഒരു ദൈവമുണ്ട്. ഖുര്‍ ആന്റെ ഭാഷയില്‍ അവരുടെ ദൈവം അവരുടെ ഇച്ഛയാണ്
“സ്വന്തം ഇച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ?” (വി :ഖു 25: 43)

ദൈവ വിശ്വാസികള്‍ ദൈവത്തിന്റെ നിയമമനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിശ്വാസികള്‍ തനിക്ക് തോന്നിയതനുസരിച്ച് ജീവിക്കുന്നു. അത്തരത്തിലുള്ള ജീവിതം സമൂഹം ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ടാണ് താന്തോന്നി (തനിക്ക് തോന്നിയത് പോലെ ജീവിക്കുന്നവന്‍) എന്നത് ഒരു ചീത്ത വിശേഷണമായി മാറുന്നത്.ഒരു നിരീശ്വരവാദിയും താന്‍ താന്തോന്നിയാണെന്ന് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

അപ്പോള്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെങ്കില്‍ ചില നിയമങ്ങള്‍ ആവശ്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ആ നിയമങ്ങള്‍ ആരുടേതായിരിക്കണം എന്നേടത്താ‍ണ് തര്‍ക്കം. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളാണ് മനുഷ്യന്‍ പാലിക്കേണ്ടത് എന്ന് വിശ്വാസികള്‍ വാദിക്കുമ്പോള്‍ തന്നെ പോലുള്ള മറ്റു മനുഷ്യരുടെ നിയമങ്ങളാണ് കൂടുതല്‍ കരണീയമെന്ന് അവിശ്വസികളും വാദിക്കുന്നു.

എങ്ങനെ ജീവിക്കണമെന്ന ദൈവത്തിന്റെ നിര്‍ദേശങ്ങളാണ് ഇസ് ലാമിക വീക്ഷണത്തില്‍ മതം. അവ മനുഷ്യനെ പഠിപ്പിക്കാനാണ് കാലാകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വന്നത്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചും അനുസരിക്കാതെയും ഒരാള്‍ക്ക് ജീവിക്കാം. പക്ഷെ, ദൈവ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുമ്പോഴാണ് ഒരാള്‍ പ്രകൃതിയോടിണങ്ങുന്നത്. കാരണം പ്രകൃതിയുടെ പ്രകൃതം തന്നെ ദൈവാനുസരണമാണ്. ദൈവിക നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുമ്പോള്‍ അവന്‍ ദൈവ നിഷേധി മാത്രമല്ല, പ്രകൃതി വിരോധി കൂടിയായി മാറുന്നു എന്ന് സാരം. എന്നാലും അതിനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നു.

“അല്ലാഹുവിന്റെതല്ലാത്ത മറ്റു വല്ല ജീവിത ദര്‍ശനവുമാണോ അവന്‍ ആഗ്രഹിക്കുന്നത്? നിര്‍ബന്ധിതമായോ സ്വമേധയാലോ ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും അല്ലാഹുവിനെ അനുസരിക്കുന്നു. എല്ലാം അവനിലേക്കാണ് മടങ്ങിപോകുന്നതും”(വി :ഖുര്‍ ആന്‍ 3:83)

പ്രായോഗിക ജീവിതത്തില്‍ ഒരു യഥാര്‍ഥ വിശ്വാസിയുടെ ജീവിത്തേക്കാള്‍ പ്രയാസകരമായിരിക്കും ഒരു യഥാര്‍ഥ അവിശ്വാസിയുടെ ജീവിതം. നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ മുമ്പില്‍ വിശ്വാസി പിടിച്ച് നില്‍ക്കുമ്പോള്‍ അവിശ്വാസി പകച്ചു നില്‍ക്കുന്നത് കാണാം. ജനനം, വിവാഹം, മരണം തുടങ്ങിയ ജീവിതത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ മതങ്ങള്‍ പഠിപ്പിച്ച ഏതെങ്കിലുമൊക്കെ രീതികള്‍ ഇത്തരക്കാര്‍ അവലംബിക്കാതിരിക്കില്ല. സത്യസന്ധത വിശ്വസ്ഥത തുടങ്ങിയ മത ധാര്‍മ്മിക മൂല്യങ്ങളൊക്കെ തങ്ങള്‍ ജീവിതത്തില്‍ നിന്ന് വലിച്ചെറിഞ്ഞിരിക്കുന്നുവെന്നും ഇവര്‍ പ്രക്യാപിക്കാറില്ല. യഥാര്‍ഥമായ മത വിശ്വാസമില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും തക്കം കിട്ടിയാല്‍ ചതിക്കും. ഒത്തു കിട്ടിയാല്‍ അന്യന്റെ മുതല്‍ കട്ടെടുക്കും. പരസ്പരം കൊല്ലും. മനുഷ്യര്‍ ഓരോരുത്തരും സാധ്യമായ രൂപത്തില്‍ സ്വാര്‍ത്ഥരും തന്നിഷ്ടക്കാരുമായിരിക്കും.സാമൂഹിക ജീവിതം അസഹ്യവും അസാധ്യവുമായി മാറും. സാമൂഹിക തിന്മകളും വൃത്തികേടുകളും സമൂഹത്തില്‍ അധികരിച്ച് വരുന്നുണ്ടെങ്കില്‍ അതിനര്‍ഥം യഥാര്‍ഥ മതവിശ്വാസം കുറഞ്ഞു വരുന്നുവെന്നു തന്നെയാണ്. ദൈവത്തിന്റെ നിയമങ്ങളാണ് ഞാന്‍ ജീവിതത്തില്‍ അനുസരിക്കേണ്ടതെന്നും നാളെ പരലോകത്ത് തന്റെ ഇഹലോക ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് ദൈവത്തിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്നുമുള്ള ബോധമാണ് യഥാര്‍ഥ മത വിശ്വാസം. ഈ വിശ്വാസവും അതനുസരിച്ചുള്ള നിലപാടുകളുമാണ് ഒരു മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത്, ആക്കേണ്ടത്.
“വ്യക്തമായ രണ്ടുവഴികള്‍ മനുഷ്യന് നാം കാണിച്ച് കൊടുത്തിരിക്കുന്നു” (90:10)
പ്രക്യാപിക്കുക നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ് സത്യം. ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ, അക്രമികള്‍ക്ക് നാം നരകാത്നി ഒരുക്കി വെച്ചിട്ടുണ്ട്.” (വി:ഖുര്‍ ആന്‍ 18:29)

--ഫൈസല്‍ മഞ്ചേരി--

Thursday, September 4, 2008

Sunday, July 20, 2008

അധ്യാപകന്റെ ജീവനെടുത്തവര്‍ - മതത്തെ നിന്ദിക്കുന്നു

ഈ സമരനാടകം നീട്ടരുത്‌:ഒഎന്‍വി

തിരു: തണ്റ്റെ കര്‍ത്തവ്യനിര്‍വഹണത്തിനിടെ ആത്മബലി അര്‍പ്പിക്കേണ്ടി വന്ന അജ്ഞാതനായ ആ അധ്യാപകണ്റ്റെ ഓര്‍മയ്ക്കുമുമ്പി ശിരസ്സ്‌ നമിക്കുന്നു. പാഠപുസ്തകം മാറ്റണം എന്ന് പറഞ്ഞുള്ള സമരം യഥാര്‍ഥത്തില്‍ പാഠപുസ്തകം മാറ്റുതിനു തന്നെയാണോ? മറിച്ച്‌ ഇന്നത്തെ കേരളസര്‍ക്കാര്‍ മാറണമെന്ന് പച്ചയായി പറയുതിനുപകരം ഉയര്‍ത്തു മുദ്രാവാക്യമല്ലേ ഇത്‌. ഭരണം മാറ്റുന്നതിന് ‌ജനാധിപത്യപരമായ രീതിയുണ്ട്. മറിച്ച്‌ നിന്ദ്യവും നീചവുമായി, അധികാരത്തിനു വേണ്ടി എന്തു ക്രൂരതയുമാകാമെന്ന മനോഭാവത്തിണ്റ്റെ ബാഹ്യലക്ഷണമാണ്‌ പാഠപുസ്തക സമരം. അതില്‍പ്പെട്ടാണ്‌ അധ്യാപകന്‍ തണ്റ്റെ ജീവന്‍ ബലി കൊടുത്തത്‌. സമരക്കാര്‍ മഹാത്മജിയുടെയും നെഹ്‌റുവിണ്റ്റെയും ചിത്രങ്ങള്‍ ക്ളസ്റ്റര്‍ യോഗം ചേര്‍ന്ന ക്ളാസ്‌ മുറിയി വലിച്ചുകീറി എറിഞ്ഞതിണ്റ്റെ ചിത്രം പത്രത്തില്‍ കണ്ടിരുന്നു. ഈ നാടകം ഇനി നീട്ടരുത്‌. അധ്യാപകണ്റ്റെ ഉയിരെടുത്തുള്ളവിദ്യാഭ്യാസമാറ്റം കേരളത്തിലില്ല. അത്‌ അധികാരമോഹികള്‍ക്ക്‌ മനസ്സിലായില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ ഇതു മറന്നിട്ടില്ലെന്ന് ‌ഓര്‍മിക്കണം-ഒഎന്‍വി പറഞ്ഞു.
ഇത്‌ നൂറിരട്ടി മതനിന്ദ:മഅദനി

കൊച്ചി: സമരത്തിണ്റ്റെ പേരില്‍ പ്രധാനാധ്യാപകനെ കൊന്നത് പാഠപുസ്തകത്തില്‍ ഉണ്ട് എന്ന്‌ പറയുന്നതിനേക്കാള്‍ നൂറിരട്ടി മതനിന്ദയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിപറഞ്ഞു. ഈ സംഭവം ആകസ്മികമല്ല. രാജ്യത്ത്‌ ആണവകരാറിനെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകള്‍ തിരിച്ചടിയാകും എന്ന് ഭയന്ന് മുസ്ലീം ലീഗ്‌ നടത്തിയ ആസൂത്രിതമായ നീക്കമാണിത്‌. ഈ സംഭവത്തിലെ മതബോധം മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വ്യക്തമാക്കണമെന്ന് കൊച്ചിയിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ആവശ്യപ്പെട്ടു. മുസ്ലിം ലീഗിണ്റ്റെ രാഷ്ട്രീയക്കളിയില്‍ കരുവാകാതെ പാഠപുസ്തകത്തിണ്റ്റെ പേരില്‍ നടത്തുസമരത്തിനി്‌ മതസംഘടനകള്‍ പിന്മാറണം. പാഠപുസ്തകത്തിണ്റ്റെ പേരി പള്ളികളില്‍ പ്രസംഗിച്ചവര്‍ അധ്യാപകണ്റ്റെ വധത്തെക്കുറിച്ച്‌ പ്രസംഗിക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.
മാപ്പില്ലാത്ത അപരാധം: സുഗതകുമാരി

തിരു: അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം മാപ്പില്ലാത്ത അപരാധമാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഇങ്ങനെയൊരിക്കലും സംഭവിക്കരുത്‌. ഇത്‌ ഇവിടം കൊണ്ട് അവസാനിപ്പിക്കണം- സുഗതകുമാരി പറഞ്ഞു.
ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു.

Tuesday, July 15, 2008

റോവന്‍ വില്യംസിന്‌ പിന്നാലെ നിക്കളസ്‌ ഫിലിപ്പ്‌

കാണ്റ്റര്‍ബറി ബിഷപ്പ്‌ റോവന്‍ വില്യംസിണ്റ്റെ വിവാദ പ്രസ്താവനയുടെ ചൂട്‌ കെട്ടടങ്ങും മുമ്പെ, ശരീഅത്ത്‌ നിയമങ്ങളെ പിന്തുണച്ച്‌ ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്‍ രംഗത്ത്‌. ബ്രിട്ടീഷ്‌ നിയമസംവിധാനത്തില്‍ ശരീഅത്തിന്‌ ഒരു പങ്ക്‌ നിര്‍വഹിക്കാനുണെ്ടന്ന്‌ ലണ്ടന്‍ ഇസ് ലാമിക്‌ കൌണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ ലോര്‍ഡ്‌ ചീഫ്‌ ജസ്റ്റിസ്‌ നിക്കളസ്‌ ഫിലിപ്പ്‌ പറഞ്ഞു. "ശരീഅത്ത്‌ നിയമത്തിണ്റ്റെയോ മറ്റേതെങ്കിലും മതനിയമങ്ങളുടെയോ അടിസ്ഥാനത്തില്‍ ഇരു കക്ഷികള്‍ക്കും സമ്മതമായ തീര്‍പ്പുണ്ടാക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. " തീര്‍പ്പുണ്ടാക്കുന്നത്‌ ബ്രിട്ടീഷ്‌ നിയമവ്യവസ്ഥയുടെ ചട്ടങ്ങള്‍ക്കകത്ത്‌ നിന്നുകൊണ്ടായിരിക്കണം എന്നു മാത്രം. ഇപ്പോള്‍ ജൂത വിവാഹമോചനനിയമം ബ്രിട്ടീഷ്‌ നിയമവ്യവസ്ഥയുടെ ഭാഗമാണ്‌. ആ സ്ഥാനം ശരീഅത്തിനും നല്‍കാവുന്നതേയുള്ളൂ. മുഖ്യ ന്യായാധിപണ്റ്റെ പ്രസ്താവന വിവാദങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.
ഇസ് ലാമിക ശരീഅത്ത്‌ വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഇതിണ്റ്റെ പ്രധാനപ്പെട്ട ഒരു കാരണം കല്ലെറിഞ്ഞു കൊല്ലലും ചാട്ടവാറടിക്കലും കൈകൊത്തലുമൊക്കെയാണ്‌ ശരീഅത്തെന്ന്‌ ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ്‌." മുഖ്യ ന്യായാധിപണ്റ്റെ പ്രസ്താവന യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്ന്‌ മുസ് ലിം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Wednesday, July 9, 2008

ലോകചിന്തകരില്‍ ഇസ് ലാമികധാരകളെ പ്രതിനിധീകരിക്കുന്നവര്‍ മുന്‍പന്തിയില്‍

ഇന്ന്‌ ജീവിച്ചിരിക്കുന്ന ഇരുപത്‌ മുന്‍നിര ചിന്തകന്‍മാരിലും ദാര്‍ശനികരിലും പകുതിയോളം വിവിധ ഇസ് ലാമിക ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവര്‍. അമേരിക്കയിലെ ഫോറിന്‍ പോളിസി, ബ്രിട്ടനിലെ പ്രോസ്പെക്ട്‌ എന്നീ മാഗസിനുകള്‍ സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ്‌ ഈ വെളിപ്പെടുത്തല്‍. ഇരുപത്‌ ലോകദാര്‍ശനികരില്‍ ഒന്നാം സ്ഥാനത്തുള്ളത്‌ തുര്‍ക്കിക്കാരനായ ഫതഹുല്ല ഗുലന്‍ ആണ്‌. മില്യന്‍ കണക്കിന്‌ അനുയായികളുള്ള ഈ ഇസ് ലാമിക പണ്ഡിതന്‍ ഇപ്പോള്‍ താമസം അമേരിക്കയില്‍. അറുപതിലധികം പുസ്തകങ്ങളുടെ കര്‍ത്താവ്‌. ഡോ. യൂസുഫുല്‍ ഖറദാവി മൂന്നാം സ്ഥാനത്താണ്‌. ഈജിപ്തുകാരനായ ടി.വി അവതാരകന്‍ അമൃ ഖാലിദ്‌ ആറും പ്രശസ്ത ഇറാനിയന്‍ തത്ത്വചിന്തകന്‍ അബ്ദുല്‍ കരീം സൊറോഷ്‌ ഏഴും സ്വിസ്‌ പണ്ഡിതന്‍ താരീഖ്‌ റമദാന്‍ എട്ടും സ്ഥാനങ്ങളില്‍. മുസ് ലിം ലോകത്ത്‌ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെടുന്നവരാണ്‌ മറ്റുള്ളവര്‍. നോബല്‍ സമ്മാനം നേടിയ ബംഗ്ളാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ്‌ യൂനുസ്‌, തുര്‍ക്കി നോവലിസ്റ്റ്‌ ഒര്‍ഹാന്‍ പാമൂഖ്‌, പാകിസ്താനില്‍ മുശര്‍റഫിനെതിരെ പടനയിച്ച പ്രഗത്ഭ നിയമജ്ഞന്‍ ഇഅ്തിസാസ്‌ അഹ്സന്‍, ഉഗാണ്ടന്‍ നരവംശ ശാസ്ത്രജ്ഞന്‍ മഹ്മൂദ്‌ മംദാനി, ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ശിറിന്‍ ഇബാദി, ന്യൂസ്‌ വീക്ക്‌ ഇണ്റ്റര്‍നാഷ്നലിണ്റ്റെ എഡിറ്റര്‍ റഫീഖ്‌ സകരിയ്യ എന്നിവരാണ്‌ പട്ടികയില്‍ ഇടം പിടിച്ചത്‌.

മരിയോ വര്‍ഗാസ്‌ യോസ (പെറുവിയന്‍ നോവലിസ്റ്റ്‌), റിച്ചാര്‍ഡ്‌ ഡോകിന്‍സ്‌ (ബ്രിട്ടീഷ്‌ ജീവശാസ്ത്രജ്ഞന്‍), നോം ചോംസ്കി (അമേരിക്കന്‍ ഭാഷാ ശാസ്ത്രജ്ഞന്‍, ആക്ടിവിസ്റ്റ്‌), ഉംബര്‍ട്ടോ എക്കോ (ഇറ്റാലിന്‍ നോവലിസ്റ്റ്‌), ബര്‍നാഡ്‌ ലൂയിസ്‌ (ബ്രിട്ടീഷ്‌ ചരിത്രകാരന്‍, ഇസ് ലാം വിമര്‍ശകന്‍), അല്‍ഗോര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), അയാന്‍ ഹിര്‍സി അലി (ഡച്ച്‌ വലത്‌ പക്ഷ രാഷ്ട്രീയത്തിണ്റ്റെ വക്താവ്‌), ഗാരി ഗാസ്പറോവ്‌ (റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മുന്‍ ലോക ചെസ്‌ ചാമ്പ്യന്‍), സ്റ്റീഫന്‍ കോള്‍ബര്‍ട്ട്‌ (ടെലിവിഷന്‍ അവതാരകന്‍, അമേരിക്ക) എന്നിവരും ഇരുപതംഗ പട്ടികയില്‍ ഇടം നേടുകയുണ്ടായി. നേരത്തേ നൂറ്‌ പേരുടെ ലിസ്റ്റുണ്ടാക്കി അവരില്‍ നിന്ന്‌ ൨൦ പേരെ തെരഞ്ഞെടുക്കുകയായിരുന്നു. അര ലക്ഷത്തിലധികം പേര്‍ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തു.

Monday, July 7, 2008

വിധി വിശ്വാസം ഭൌതിക വാദത്തിലും ഇസ് ലാമിലും

ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണല്ലോ. എങ്കില്‍ ലോകത്തിലെ മനുഷ്യരെല്ലാം എവ്വിധമായിരിക്കുമെന്നും എങ്ങനെയാണ്‌ ജീവിക്കുകയെന്നും ദൈവത്തിന്‌ മുന്‍കൂട്ടി അറിയില്ലേ? ദിവ്യജ്ഞാനത്തിന്‌ തെറ്റുപറ്റാനിടയില്ലാത്തതിനാല്‍ എല്ലാം മുന്‍കൂട്ടി ദൈവം തീരുമാനിച്ചു വച്ചിട്ടുണ്ടെന്നും അതിലൊട്ടും മാറ്റം വരുത്താനാര്‍ക്കും സാധ്യമല്ലെന്നുമല്ലേ ഇതിനര്‍ത്ഥം? ദൈവവിധിക്കനുസൃതമായി ചരിക്കുന്ന മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനല്ലേ? പിന്നെ, നിര്‍ബന്ധിതമായി ചെയ്യുന്ന കര്‍മങ്ങളുടെ പേരില്‍ അവനെ ശിക്ഷിക്കുന്നത്‌ നീതിയാണോ?

മതവിശ്വാസികളും നിഷേധികളും ഈ വിഷയകമായി നിരന്തരം സംശയങ്ങളുന്നയിക്കുക പതിവാണ്‌. അതിനാല്‍ ഈ വിഷയം അല്‍പം വിശദമായി തന്നെ പരാമര്‍ശിക്കുന്നത്‌ ഫലപ്രദമായിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ദൈവവിധിയെയും മനുഷ്യസ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം വിശദീകരിക്കുന്നതിനു മുമ്പ്‌ മനുഷ്യാവസ്ഥയെ സംബന്ധിച്ച ഭൌതിക സങ്കല്‍പം പരിശോധിക്കുന്നത്‌ നന്നായിരിക്കും.

1. ഭൌതികവാദികള്‍ അപ്രമാദിത്വം കല്‍പിച്ച ജനിതകശാസ്ത്രമനുസരിച്ച്‌ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്‌. അവന്റ്റെ വികാര വിചാരങ്ങളും തീരുമാനങ്ങളും കര്‍മങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്‌. ജൈവവസ്തുക്കള്‍ രൂപംകൊള്ളുന്നത്‌ ജീവകോശങ്ങളില്‍ നിന്നാണ്‌. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ്‌ ജീവികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്‌. മനുഷ്യന്റ്റെ സ്ഥിതിയും ഇതുതന്നെ. അതിനാല്‍ കരുണയും ക്രൂരതയും സല്‍സ്വഭാവവും ദുഃസ്വഭാവവും സത്കര്‍മങ്ങളും ദുഷ്കര്‍മങ്ങളുമെല്ലാം ജനിതക കോഡുകള്‍ക്കനുസരിച്ചാണുണ്ടാകുന്നത്‌. മനുഷ്യന്റ്റെ ശരീരപ്രകൃതം മുതല്‍ വികാര വിചാരങ്ങള്‍ വരെ അവയെ അന്ധമായി അനുധാവനം ചെയ്യുകയാണ്‌. ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും കര്‍മങ്ങളും ഈ വിധം ജനിതക കോഡുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന്‌ അതുസംബന്ധമായ ശാസ്ത്രം അവകാശപ്പെടുന്നു. അവയില്‍നിന്ന്‌ അണുഅളവ്‌ തെറ്റാനോ അവയെ ലംഘിക്കാനോ ആര്‍ക്കും സാധ്യമല്ല. അഥവാ മനുഷ്യന്‍ തീര്‍ത്തും തന്റ്റെ ശരീരഘടനക്ക്‌ വിധേയനാണ്‌. മസ്തിഷ്കത്തിന്റ്റെയും നാഡീവ്യൂഹങ്ങളുടെയും പദാര്‍ഥപരമായ ഘടനയാണ്‌ അവന്റ്റെ ഭാഗധേയം പരിപൂര്‍ണമായും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അതില്‍ ആര്‍ക്കും ഇടപെടാനോ ഏതെങ്കിലും വിധത്തില്‍ പങ്കുവഹിക്കാനോ സാധ്യമല്ല. അതിനാല്‍ ആധുനിക ഭൌതിക ജനിതക ശാസ്ത്രമനുസരിച്ച്‌ മനുഷ്യന്‍ പ്രകൃതിവിധിക്ക്‌ വിധേയനാണ്‌. അതില്‍നിന്ന്‌ പുറത്തുകടക്കാനാകാത്തവിധം പൂര്‍ണമായും അസ്വതന്ത്രനും. നാം ശരി, തെറ്റ്‌, നന്‍മ, തിന്‍മ, ധര്‍മം, അധര്‍മം, വിനയം, അഹങ്കാരം, കനിവ്‌, ക്രൂരത എന്നൊക്കെ പറയുന്നത്‌ ജീനുകളിലെ ജനിതകകോഡുകളുടെ ഫലമായുണ്ടാകുന്നവയാണ്‌. ശാരീരികാരോഗ്യം പോലെ തന്നെയാണ്‌ ജീവിത വിശുദ്ധിയും. മ്ലേച്ഛത അനാരോഗ്യം പോലെയും. അതിനാല്‍ മഹല്‍കൃത്യങ്ങളുടെ പേരില്‍ ആളുകളെ വാഴ്ത്തുന്നത്‌ ശാരീരികാരോഗ്യത്തിണ്റ്റെ പേരില്‍ അഭിനന്ദിക്കുന്നതുപോലെ അര്‍ത്ഥശൂന്യമത്രെ. ഹീനകൃത്യങ്ങളുടെ പേരില്‍ ഇകഴ്ത്തുന്നത്‌ അനാരോഗ്യത്തിണ്റ്റെ പേരില്‍ അപലപിക്കുന്നതുപോലെയും.

2. ചാള്‍സ്‌ ഡാര്‍വിണ്റ്റെ പരിണാമസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ശക്തമായ ഒരാശയമാണ്‌ 'പാരമ്പര്യനിയമം'. അതനുസരിച്ച്‌ മനുഷ്യന്റ്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതിയുമെല്ലാം യുഗാന്തരങ്ങളിലൂടെ തലമുറ തലമുറകളായി തുടര്‍ന്നു വരുന്നവയാണ്‌. പൈതൃകത്തിന്റ്റെ പിടിയില്‍നിന്ന്‌ കുതറിമാറാനാര്‍ക്കും സാധ്യമല്ല. മനുഷ്യന്‍ ചെയ്യുന്ന നന്‍മയുടെയും തിന്‍മയുടെയും ബീജങ്ങള്‍ തണ്റ്റെ പൂര്‍വപരമ്പരയിലെ ഏതോ പ്രപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അയാളിലതുണ്ടായത്‌ മുന്‍ഗാമികളിലെ മുതുമുത്തച്ഛന്‍ നിക്ഷേപിച്ചതിണ്റ്റെ ഫലവും. അതിനാല്‍ അണ്ടിയില്‍ നിന്ന്‌ മാവുണ്ടാവുന്നതുപോലെ അനിവാര്യമായും പാരമ്പര്യത്തില്‍ നിന്നവ പിറവിയെടുക്കും. അതുകൊണ്ടുതന്നെ ആര്‍ക്കും തങ്ങളുടെ സ്വഭാവരീതികളും പെരുമാറ്റ സമ്പ്രദായങ്ങളും കര്‍മപരിപാടികളും തീരുമാനിക്കുന്നതിലൊരു പങ്കുമില്ല. എല്ലാം അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്‌. മനുഷ്യന്‍ കാലത്തിണ്റ്റെ കൈകളിലെ കളിപ്പാവ മാത്രം.

3. കാറല്‍മാര്‍ക്സും ഫ്രെഡറിക്‌ ഏംഗല്‍സുമുള്‍പ്പെടെയുള്ള ഭൌതിക ദാര്‍ശനികരുടെ വീക്ഷണത്തില്‍, മനുഷ്യന്‍ സാമൂഹികാവസ്ഥകളുടെയും സാമ്പത്തിക ഘടനയുടെയും സാംസ്കാരിക സാഹചര്യത്തിണ്റ്റെയും സൃഷ്ടിയാണ്‌. കേവല ഭൌതിക തലത്തില്‍നിന്ന്‌ ചരിത്രത്തെ വ്യാഖ്യാനിച്ചവര്‍ ഈ വീക്ഷണം സമര്‍ഥിക്കാനായി സമാനമായ സാഹചര്യത്തില്‍ സമൂഹത്തില്‍ കാണപ്പെട്ട വിദൂര സാദൃശ്യങ്ങളെ പോലും തേടിപ്പിടിക്കുകയുണ്ടായി. മനുഷ്യണ്റ്റെ സ്വഭാവവും പെരുമാറ്റവും വികാര വിചാരങ്ങളും കര്‍മ സമ്പ്രദായങ്ങളും ജീവിത സമീപനങ്ങളുമെല്ലാം ബാഹ്യമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന്‌ അവരവകാശപ്പെടുന്നു. ജനങ്ങളിലെ നന്‍മതിന്‍മകള്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനതയാല്‍ സംഭവിക്കുന്നതാണെന്ന വീക്ഷണമംഗീകരിച്ച ഈ വിഭാഗം ശരിയും തെറ്റും ധര്‍മവും അധര്‍മവും ന്യായവും അന്യായവുമൊക്കെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന്‌ വാദിക്കുന്നു. ഇവിടെയും വ്യക്തി തീര്‍ത്തും അസ്വതന്ത്രനാണ്‌; സാഹചര്യങ്ങളുടെ വിധിക്ക്‌ പൂര്‍ണവിധേയനും.

മതനിരാസത്തിണ്റ്റെ മുഖമുദ്രയണിഞ്ഞ ഭൌതിക വാദം അനിഷേധ്യമായി കരുതുന്ന ഉപര്യുക്ത വീക്ഷണങ്ങളെല്ലാം മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണെന്ന്‌ വിളംബരം ചെയ്യുന്നു. സ്വന്തവും സ്വതന്ത്രവുമായ ഇഛയോ തീരുമാനശേഷിയോ ആര്‍ക്കുമില്ല. പ്രകൃതിനിയമങ്ങളാല്‍ ബന്ധിതനാണവന്‍. അലംഘനീയമായ വിധിയുടെ ഇര. ഇവാന്‍ പാവ്ലോവ്‌ എഴുതുന്നു: "പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മനുഷ്യന്‍ ഒരു വ്യവസ്ഥയാണ്‌. പ്രകൃതിയുടെ അലംഘനീയവും സാമാന്യവുമായ നിയമങ്ങള്‍ക്ക്‌ മനുഷ്യന്‍ കീഴ്പെട്ടിരിക്കുന്നു" ( ജ്യെരവീഹീഴശര ഋഃുലൃശാലിമേഹ, ഉദ്ധരണം: അലിജാ അലി ഇസ്സത്ത്‌ ബെഗോവിച്ച്‌- 'ഇസ്ലാം രാജമാര്‍ഗം', പുറം ൩൯). ഫ്രെഡറിക്‌ ഏംഗത്സ്‌ പറയുന്നു: "മനുഷ്യന്‍ അവന്റ്റെ പരിതോവസ്ഥയുടെയും ജോലിയുടെയും ഉല്‍പന്നമാണ്‌"(ഉദ്ധരണം കയശറ, പുറം ൩൯). മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളെ സംബന്ധിച്ചേടത്തോളം ഇതെല്ലാം ശരിയാണ്‌. എന്നാല്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ പ്രകൃതിനിയമങ്ങളാല്‍ ബന്ധിതനോ അല്ല.
1. പക്ഷികളും മൃഗങ്ങളും ഇഴജീവികളും ജലജീവികളുമെല്ലാം അവയുടെ ജന്‍മവാസനകള്‍ക്കനുസൃതമായാണ്‌ നിലകൊള്ളുന്നത്‌. അവയെ ലംഘിക്കാനോ മറികടക്കാനോ അവയ്ക്ക്‌ സാധ്യമല്ല. ജന്‍മവാസനകളുടെ കാര്യത്തില്‍ മനുഷ്യനേക്കാള്‍ മികച്ചുനില്‍ക്കുന്ന നിരവധി ജീവജാലങ്ങളുണ്ട്‌. ആ ജന്‍മവാസനകളാണ്‌ അവയുടെ നിലനില്‍പും സുരക്ഷയും ഉറപ്പുവരുത്തുന്നത്‌. എന്നാല്‍ ജന്‍മവാസനകള്‍ നിയന്ത്രിക്കാനവയ്ക്കാവില്ല. വിശന്നുവലഞ്ഞ പശുവിന്‌ പുല്ല്‌ കിട്ടിയാല്‍ തിന്നാതിരിക്കാന്‍ സാധ്യമല്ല. ദാഹിച്ചു വിവശയായ പട്ടിക്ക്‌ വെള്ളം കിട്ടിയാല്‍ കുടിക്കാതിരിക്കാന്‍ കഴിയില്ല. കൊത്താന്‍ വരുന്ന കോഴിയുടെ മുമ്പിലകപ്പെട്ട പൂവന്‍ കോഴി ക്ഷമിക്കുകയോ മാപ്പു പറയുകയോ ചെയ്യാറില്ല. തേനീച്ചക്ക്‌ നിര്‍ണിതമായ രൂപത്തിലല്ലാതെ അതിണ്റ്റെ കൂട്‌ നിര്‍മിക്കാനാവില്ല. ദേശാടനപക്ഷികള്‍ക്ക്‌ വിദൂരദേശങ്ങളെ പ്രാപിക്കാതിരിക്കാന്‍ സാധ്യമല്ല. എന്നാല്‍ മനുഷ്യണ്റ്റെ സ്ഥിതി മറിച്ചാണ്‌. കഠിനമായ ദാഹമുള്ളപ്പോള്‍ വെള്ളം കിട്ടിയാല്‍ കുടിക്കാന്‍ കൊതിയുണെ്ടങ്കിലും കുടിക്കാതിരിക്കാനവന്‌ കഴിയും. അതിശക്തമായ വിശപ്പുള്ളപ്പോള്‍ ആഹാരം കിട്ടിയാല്‍ അത്‌ കഴിക്കാനാഗ്രഹമുണ്ടെങ്കിലും തിന്നാതിരിക്കാനവന്‌ സാധിക്കും. 'എടാ' എന്നു വിളിക്കുന്നവനോട്‌ 'പോടാ' എന്നു പറയാന്‍ പൂതിയുണെ്ടങ്കിലും പ്രതിയോഗിയെ പേടിച്ചോ ആര്‍ജിതമായ സംസ്കാരം കൊണേ്ടാ അങ്ങനെ പറയാതിരിക്കാനവന്‌ ഒട്ടും പ്രയാസമില്ല. സ്വന്തം ജീവിതരീതി നിര്‍ണയിക്കാനും തീരുമാനിക്കാനുമവന്‌ സാധിക്കും. മഹിതമായ ആദര്‍ശങ്ങള്‍ക്കായി ആത്മാര്‍പ്പണം നടത്തുന്ന വിപ്ളവകാരി തികഞ്ഞ ഇഛാശക്തി കൊണ്ടാണത്‌ ചെയ്യുന്നത്‌. മോഹങ്ങളെ മെരുക്കിയെടുക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ഇഛകളുടെ മേല്‍ മേധാവിത്വം പുലര്‍ത്താനും സാധിക്കുന്ന മനുഷ്യന്‍ ജന്‍മവാസനകളുടെ അടിമയല്ല; അവയുടെ യജമാനനാണ്‌. ശരീരഘടനയുടെയോ പാരമ്പര്യത്തിണ്റ്റെയോ സാഹചര്യത്തിണ്റ്റെയോ സൃഷ്ടിയുമല്ല. മറിച്ച്‌, സ്വന്തം ഭാഗധേയം തീരുമാനിക്കാന്‍ സാധിക്കുന്ന സ്വതന്ത്രമായ അസ്തിത്വത്തിന്റ്റെയും വ്യക്തിത്വത്തിന്റ്റെയും ഉടമയാണ്‌.
2. നിര്‍ബന്ധിതമായി ചെയ്യുന്ന കര്‍മങ്ങളുടെ പേരില്‍ ആരും വാഴ്ത്തപ്പെടുകയോ ഇകഴ്ത്തപ്പെടുകയോ ഇല്ല. സമ്മാനാര്‍ഹനോ ശിക്ഷാര്‍ഹനോ ആവുകയില്ല. യജമാനന്റ്റെ നിര്‍ബന്ധത്തിനു വഴങ്ങി മോഷണം നടത്തുന്ന അടിമയോ വഴിയാത്രക്കാരെ കല്ലെറിയുന്ന മനോരോഗിയോ കുറ്റക്കാരനായി ഗണിക്കപ്പെടുകയില്ല. എന്നാല്‍ മറ്റാരെങ്കിലുമത്‌ ചെയ്താല്‍ പാപം ചുമത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ഭൂമിയില്‍ പ്രശംസയും ആക്ഷേപവും ശിക്ഷയും രക്ഷയുമൊക്കെ നല്‍കപ്പെടുന്നുവെന്നത്‌ തന്നെ മനുഷ്യന്‍ നിര്‍ബന്ധിതാവസ്ഥയാല്‍ ബന്ധിതനല്ലെന്നതിനും ഒട്ടൊക്കെ സ്വതന്ത്രനാണെന്നതിനും മതിയായ തെളിവാണ്‌. അവന്‍ തീര്‍ത്തും അസ്വതന്ത്രനും പ്രകൃതിനിയമങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടവനുമാണെങ്കില്‍ ഹീനകൃത്യങ്ങളുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിലര്‍ഥമില്ല. മഹല്‍കൃത്യങ്ങളുടെ പേരിലുള്ള പ്രശംസയും പ്രതിഫലം നല്‍കലും ആ വിധം തന്നെ.
3. ഭൌതിക വാദികള്‍ വിശ്വസിക്കുന്ന പോലെ മനുഷ്യന്‍ തീര്‍ത്തും പ്രകൃതിയുടെ വിധിക്കു വിധേയനെങ്കില്‍ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും ചിട്ടകള്‍ക്കും ഒട്ടും പ്രസക്തി ഇല്ല. മസ്തിഷ്കത്തിലെയും നാഡീവ്യൂഹത്തിലെയും ജീനുകളിലെ ജനിതക കോഡുകള്‍ക്കും പാരമ്പര്യത്തിനും സാമൂഹികാവസ്ഥക്കുമൊത്തവന്‍ ചരിച്ചുകൊള്ളുമല്ലോ. എന്നാല്‍ നിയമവും വ്യവസ്ഥയും ഭരണഘടനയും നീതിന്യായ സംവിധാനങ്ങളുമില്ലാത്ത സമൂഹങ്ങളോ രാഷ്ട്രങ്ങളോ ഇല്ല. മനുഷ്യന്‌ പരിമിതമായ സ്വാതന്ത്ര്യമെങ്കിലുമുണെ്ടന്നും സ്വന്തം കര്‍മങ്ങള്‍ക്ക്‌ ഓരോരുത്തരും ഉത്തരവാദികളാണെന്നും പ്രയോഗതലത്തില്‍ എല്ലാവരും അംഗീകരിക്കുന്നുണെ്ടന്നാണിത്‌ വ്യക്തമാക്കുന്നത്‌.
ചുരുക്കത്തില്‍, ഏതു മതവിശ്വാസിയേക്കാളും കടുത്ത വിധിവിശ്വാസികളാണ്‌ ഭൌതിക വാദികള്‍. അതോടൊപ്പം പ്രകൃതി നിയമങ്ങളുടെ പിടിയില്‍ നിന്ന്‌ കുതറിമാറാനാവാതെ തീര്‍ത്തും അസ്വതന്ത്രനായി കഴിയുന്ന യന്ത്രസമാനമായ ജന്തുവാണ്‌ മനുഷ്യനെന്ന അവരുടെ വീക്ഷണം വസ്തുനിഷ്ഠമല്ല. ഇതര ജീവജാലങ്ങളില്‍നിന്ന്‌ വ്യത്യസ്തമായ അസ്തിത്വവും വ്യക്തിത്വവും അവന്‌ അംഗീകരിച്ചുകൊടുക്കാത്ത ഏതു ദര്‍ശനവും പ്രത്യയ ശാസ്ത്രവും അബദ്ധപൂര്‍ണമത്രെ.
വിധിവിശ്വാസം ഇസ്ലാമിക വീക്ഷണത്തില്‍
നാം ആരായിരിക്കണം? വെളുത്തവരോ, സുന്ദരരോ, വിരൂപരോ, പുരുഷന്‍മാരോ, സ്ത്രീകളോ, കുറിയവരോ, നീണ്ടവരോ? എവിടെ ജനിക്കണം? ഇന്ത്യയിലോ ഇന്തോനേഷ്യയിലോ? മരുഭൂമിയിലോ മലമ്പ്രദേശത്തോ? പട്ടിണിക്കാരണ്റ്റെ കൂരയിലോ പണക്കാരണ്റ്റെ കൊട്ടാരത്തിലോ? ഏകാധിപത്യ വ്യവസ്ഥയിലോ ജനാധിപത്യ സംവിധാനത്തിലോ? കാലമേതായിരിക്കണം? പതിനൊന്നാം നൂറ്റാണ്ടിലോ ഇരുപത്തൊന്നാം നൂറ്റാണ്ടിലോ?
വര്‍ഗം, വര്‍ണം, ദേശം, ഭാഷ, കാലം, കോലം, കുലം, ലിംഗം പോലുള്ള ഇത്തരം കാര്യങ്ങളൊന്നും തീരുമാനിക്കുന്നത്‌ നാമാരുമല്ല. നമ്മോട്‌ ആലോചിക്കാതെയാണ്‌ എല്ലാം നിശ്ചയിക്കപ്പെട്ടത്‌. അപ്രകാരം തന്നെയാണ്‌ നമ്മുടെ മരണവും. അതെപ്പോള്‍, എവിടെവച്ച്‌ എങ്ങനെയാവണമെന്ന്‌ തീരുമാനിക്കുന്നതും നാമല്ല, എല്ലാം ദൈവനിശ്ചിതം. അവണ്റ്റെ വിധിയോ, നിര്‍ണിതം; അലംഘനീയവും. ഇത്തരം കാര്യങ്ങളിലൊക്കെയും നാം ദൈവത്തിണ്റ്റെ വിധിനിഷേധങ്ങള്‍ക്ക്‌ നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാണ്‌. നമ്മുടെ ആഗ്രഹാഭിലാഷങ്ങളും ഇഛകളും വെറും നോക്കുകുത്തികള്‍ മാത്രം. അല്ലാഹു അറിയിക്കുന്നു:
"ഗര്‍ഭാശയങ്ങളില്‍ താനുദ്ദേശിക്കുന്നവിധം നിങ്ങളെ രൂപപ്പെടുത്തുന്നത്‌ അല്ലാഹുവാണ്‌. അജയ്യനും യുക്തിജ്ഞനുമായ അവനല്ലാതെ ദൈവമില്ല" ഖുര്‍ആന്‍ ( 3: 6).
"അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ രൂപപ്പെടുത്തുകയും ചെയ്തു"
(7:11 ).
"മനുഷ്യാ, ഉദാരനായ നിണ്റ്റെ നാഥനെക്കുറിച്ച്‌ നിന്നെ വഞ്ചിതനാക്കിയത്‌ എന്തൊന്നാണ്‌? ഉദ്ദിഷ്ടരൂപത്തില്‍ നിണ്റ്റെ ഘടകങ്ങളവന്‍ കൂട്ടിയിണക്കി. സന്തുലിതമായ ആകാരവടിവ്‌ നല്‍കി നിന്നെ സൃഷ്ടിച്ച നിണ്റ്റെ നാഥനാണവന്‍"
(82: 6-8).
പുരുഷണ്റ്റെ ഏതു ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി സംയോജിക്കുന്നതെന്ന്‌ തീരുമാനിക്കുന്നത്‌ മനുഷ്യനല്ല, ദൈവമാണ്‌. സംയോജിക്കുന്ന ബീജത്തിണ്റ്റെ മാറ്റത്തിനനുസരിച്ച്‌ മനുഷ്യണ്റ്റെ പ്രകൃതത്തിലും രൂപത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യാസം സംഭവിക്കുന്നുവെന്നറിയുമ്പോഴാണ്‌ ദൈവനിശ്ചയത്തിണ്റ്റെ പ്രാധാന്യം മനസ്സിലാവുക. അല്ലാഹു ചോദിക്കുന്നു:
"നിങ്ങള്‍ നിക്ഷേപിക്കുന്ന ബീജത്തെക്കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണേ്ടാ? നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്‌; അതോ നാമോ?"
(56: 58, 59).
ലക്ഷക്കണക്കില്‍ പുരുഷബീജങ്ങളില്‍ അല്ലാഹു തനിക്കിഷ്ടമുള്ള ഒന്നിനെ ഗര്‍ഭാശയത്തിലെ അണ്ഡവുമായി ബന്ധിപ്പിക്കുന്നു. അതിണ്റ്റെ സ്വഭാവമനുസരിച്ച്‌ കുഞ്ഞ്‌ ആണോ പെണ്ണോ ആയിത്തീരുന്നു. അല്ലാഹു അറിയിക്കുന്നു:
"ആകാശങ്ങളുടെ ആധിപത്യം അല്ലാഹുവിന്നാണ്‌. താനുദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. താനുദ്ദേശിക്കുന്ന മറ്റു ചിലര്‍ക്ക്‌ ആണ്‍മക്കളെയും. അല്ലെങ്കില്‍ ആ സന്താനങ്ങളെ ആണും പെണ്ണുമായി ഇടകലര്‍ത്തുന്നു. അപ്രകാരം തന്നെ താനുദ്ദേശിക്കുന്നവനെ അവന്‍ സന്താനരഹിതനാക്കുന്നു. അവന്‍ അഗാധജ്ഞനും സര്‍വജ്ഞനുമത്രെ."
(42: 49,50).
"അല്ലാഹു അവനെ ബീജത്തില്‍ നിന്ന്‌ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തു"
(80:19).
മനുഷ്യണ്റ്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ ജീവിതപശ്ചാത്തലത്തിനും കുടുംബപാരമ്പര്യത്തിനും ശാരീരിക പ്രകൃതത്തിനും അനല്‍പമായ പങ്കുണ്ട്‌. ആ അര്‍ഥത്തില്‍ നമ്മുടെ ഭാഗധേയം നിര്‍ണിതമത്രെ; ദൈവനിശ്ചിതവും. ദൈവഹിതത്തെ മറികടക്കാനാര്‍ക്കുമാവില്ല. അല്ലാഹു പറയുന്നു:
"നിങ്ങളെയും നിങ്ങള്‍ ഉണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്‌ അല്ലാഹുവാകുന്നു"
(37:96).
"അല്ലാഹു താനിഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലും താനിഛിക്കുന്നവരെ നേര്‍മാര്‍ഗത്തിലുമാക്കുന്നു"
(6:39).
"അല്ലാഹു വഴിതെറ്റിച്ചവരെ നേര്‍വഴിയിലാക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ? ആരെ അല്ലാഹു വഴിതെറ്റിച്ചുവോ അവന്‌ നീ ഒരു വഴിയും കണെ്ടത്തുകയില്ല"
(4:88)
"നിണ്റ്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂതലത്തിലുള്ളവര്‍ മുഴുക്കെ വിശ്വാസികളാകുമായിരുന്നു. എന്നിട്ടും ജനങ്ങളെ വിശ്വാസികളാക്കാന്‍ നീ നിര്‍ബന്ധിക്കുകയാണോ? എന്നാല്‍ ദൈവത്തിണ്റ്റെ അനുമതിയില്ലാതെ ആര്‍ക്കും വിശ്വാസിയാവുക സാധ്യമല്ല"
(10:99).
"അവിശ്വസിച്ചവരോ, യഥാര്‍ഥത്തില്‍ നീ അവരെ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും സമമാണ്‌. അവരുടെ ഹൃദയങ്ങളും ശ്രവണേന്ദ്രിയങ്ങളും അല്ലാഹു മുദ്രവച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികളുടെ മേല്‍ ആവരണം വീണിരിക്കുന്നു. അവര്‍ക്ക്‌ കഠിനമായ ശിക്ഷയുണ്ട്‌"
(2:6-7).
"ഭൂമിയിലോ, നിങ്ങള്‍ക്കുതന്നെയോ ഭവിക്കുന്ന ഒരാപത്തുമില്ല, നാമത്‌ സൃഷ്ടിക്കുന്നതിനു മുമ്പ്‌ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന്‌ അതിലളിതമാകുന്നു"
(57:22).
എന്നാല്‍ എല്ലാം ദൈവനിശ്ചയമനുസരിച്ചാണ്‌ സംഭവിക്കുകയെന്ന്‌ പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ എടുത്തു കാണിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. ജന്‍മനാ തന്നെ മനുഷ്യനില്‍ നന്‍മ-തിന്‍മാവിവേചനശേഷി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്‌. അല്ലാഹു പറയുന്നു:
"അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി അതിന്‌ ധര്‍മാധര്‍മബോധനം നല്‍കി"
(91:7,8). "
നാമവന്‌ കണ്ണിണകളും നാവും രണ്ടു ചുണ്ടുകളും നല്‍കിയില്ലേ? വ്യക്തമായ രണ്ടു വഴികള്‍ കാണിച്ചു കൊടുക്കുകയും ചെയ്തില്ലയോ"?
(90:8-10).
അതിനാല്‍ മനുഷ്യര്‍ക്കെല്ലാം നന്‍മയും തിന്‍മയും തെറ്റും ശരിയും ധര്‍മവും അധര്‍മവും തെരഞ്ഞെടുത്ത്‌ സന്‍മാര്‍ഗിയും ദുര്‍മാര്‍ഗിയുമാകാനുള്ള സ്വാതന്ത്യ്രമുണ്ട്‌. അവ്വിധം സ്വയം തീരുമാനിച്ച്‌ ജീവിക്കുന്നതിനനുസരിച്ചായിരിക്കും മരണാനന്തരമുള്ള രക്ഷാശിക്ഷകള്‍. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
"ആര്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നുവോ, അത്‌ അവണ്റ്റെ തന്നെ ഗുണത്തിനുവേണ്ടിയാണ്‌. ആര്‍ ദുര്‍മാര്‍ഗമവലംബിക്കുന്നുവോ അതിണ്റ്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരും മറ്റാരുടെയും ഭാരം ചുമക്കുകയില്ല"
(17:15).
"മതത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. സന്‍മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന്‌ വേര്‍തിരിഞ്ഞ്‌ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ആര്‍ ദൈവേതര ശക്തികളെ നിഷേധിച്ച്‌ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ അവന്‍ ബലിഷ്ഠമായ അവലംബപാശത്തെ മുറുകെ പിടിച്ചിരിക്കുന്നു. അത്‌ ഒരിക്കലും അറ്റുപോകുന്നതല്ല"
(2:256).
"പറയുക, ഇത്‌ നിണ്റ്റെ നാഥനില്‍നിന്നുള്ള സത്യമാണ്‌. ഇഷ്ടമുള്ളവര്‍ക്കിത്‌ സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക്‌ നിഷേധിക്കാം. അക്രമികള്‍ക്ക്‌ നാം നരകം സജ്ജമാക്കിവച്ചിട്ടുണ്ട്‌"
(18:29).
"ഒരു ജനതയെയും അവര്‍ സ്വയം മാറ്റുന്നതുവരെ അല്ലാഹു പരിവര്‍ത്തിപ്പിക്കുന്നില്ല."
(13:11).
"ആര്‍ തെറ്റ്‌ ചെയ്യുന്നുവോ അവനതിണ്റ്റെ ഫലമനുഭവിക്കും"
(4:123).
"ഓരോ വ്യക്തിയും തണ്റ്റെ പ്രവര്‍ത്തനത്തിന്‌ കടപ്പെട്ടിരിക്കുന്നു"
(52:21).
"ഇന്ന്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്‌ പ്രതിഫലം നല്‍കപ്പെടും"
(45:28).
"നിങ്ങള്‍ പ്രവര്‍ത്തിച്ചതല്ലാതെ നിങ്ങള്‍ക്ക്‌ പകരം നല്‍കപ്പെടുമോ?"
(27:90).
"നിണ്റ്റെ നാഥന്‍ ദാസന്‍മാരോട്‌ ഒരിക്കലും അക്രമം പ്രവര്‍ത്തിക്കുന്നതല്ല"
(41:46).
"ജനങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിണ്റ്റെ ഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു"
(30:41).
"നിങ്ങള്‍ക്ക്‌ വല്ല വിപത്തും സംഭവിച്ചിട്ടുണെ്ടങ്കില്‍ അത്‌ നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിണ്റ്റെ ഫലമാണ്‌"
(42:30).
"നിശ്ചയം, അല്ലാഹു മനുഷ്യരോട്‌ ഒട്ടും അക്രമം പ്രവര്‍ത്തിക്കുന്നില്ല. പ്രത്യുത, മനുഷ്യര്‍ സ്വയം തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണ്‌"
(10:44).
"വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍ അവന്‍ തനിക്കുവേണ്ടി തന്നെയാണ്‌ സന്‍മാര്‍ഗം സ്വീകരിക്കുന്നത്‌"
(10;108).
"ഒരു നാടിനെയും അതിലെ നിവാസികള്‍ അക്രമികളായെങ്കിലല്ലാതെ നാം നശിപ്പിക്കുന്നില്ല"
(28:59).
"ആര്‍ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നുവോ അവര്‍ക്കു നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും"
(29:69).
"എണ്റ്റെ ഉദ്ബോധനത്തില്‍നിന്ന്‌ മുഖം തിരിക്കുന്നതാരാണോ അവന്‌ ഈ ലോകത്ത്‌ കുടുസ്സായ ജീവിതമാണുള്ളത്‌. പുനരുത്ഥാന നാളിലോ, അവനെ നാം അന്ധനായി എഴുന്നേല്‍പിക്കും. അപ്പോള്‍ അവന്‍ പറയും: നാഥാ, നീ എന്നെ അന്ധനായി എഴുന്നേല്‍പിച്ചതെന്ത്‌? ഭൂമിയില്‍ ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ. അല്ലാഹു അരുള്‍ ചെയ്യും: ശരിയാണ്‌, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിണ്റ്റെയടുക്കല്‍ വന്നപ്പോള്‍ നീ അവയെ മറന്നല്ലോ. അതേവിധം ഇന്ന്‌ നീയും വിസ്മരിക്കപ്പെടുകയാകുന്നു. ഇപ്രകാരമത്രെ തങ്ങളുടെ നാഥണ്റ്റെ സൂക്തങ്ങളംഗീകരിക്കാതെ അതിരുകവിഞ്ഞവര്‍ക്ക്‌ നാം ഈ ലോകത്ത്‌ പ്രതിഫലം നല്‍കുന്നത്‌. പരലോക ശിക്ഷയോ അതികഠിനവും ഏറെ ദീര്‍ഘവുമത്രെ"
(20:124-127).
"ഭാരം ചുമക്കുന്ന ആരും മറ്റൊരുവണ്റ്റെ ഭാരം പേറുകയില്ല. മനുഷ്യന്‌ താന്‍ പ്രയത്നിച്ചതല്ലാതെ യാതൊന്നുമില്ല. താന്‍ പ്രയത്നിച്ചത്‌ താമസിയാതെ അവന്‌ കാണിക്കപ്പെടുന്നതാണ്‌. അനന്തരം അവന്‌ തികവോടെ പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും"
(53:38-41).
"ആര്‍ അണുമണിത്തൂക്കം നന്‍മ ചെയ്തുവോ അവനത്‌ കണെ്ടത്തുക തന്നെ ചെയ്യും. ആര്‍ അണുമണിത്തൂക്കം തിന്‍മ ചെയ്തോ അവനുമത്‌ കണെ്ടത്തും"
(99: 7,8).
ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ കേവലം വിധിയുടെ കൈയിലെ പാവയോ ഉപകരണമോ അല്ലെന്ന്‌ ഇവിടെ ഉദ്ധരിച്ചവയും അതുപോലുള്ളവയുമായ നിരവധി വിശുദ്ധ വാക്യങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. തണ്റ്റെ ജീവിത മാര്‍ഗം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ഓരോരുത്തര്‍ക്കും അനുവാദവും സ്വാതന്ത്യ്രവും നല്‍കപ്പെട്ടിട്ടുണ്ട്‌. അതിനാല്‍ മനുഷ്യജീവിതത്തിന്‌ രണ്ടു വശമുണ്ട്‌. നാട്‌, തറവാട്‌, ദേശം, ഭാഷ, കാലം, കോലം, ലിംഗം, ജനനം, മരണം പോലുള്ളവയെല്ലാം അവണ്റ്റെ നിയന്ത്രണത്തിലോ പരിധിയിലോ അല്ല. ഇതാണ്‌ ഒരുവശം. മറുവശത്ത്‌ താന്‍ എന്ത്‌ കുടിക്കണം, കുടിക്കരുത്‌, തിന്നണം, തിന്നരുത്‌, എന്ത്‌ കാണണം, കാണരുത്‌, കേള്‍ക്കണം, കേള്‍ക്കരുത്‌, എന്ത്‌ പറയണം, പറയരുത്‌, എന്ത്‌ ചെയ്യണം, എന്ത്‌ ചെയ്യരുത്‌, എങ്ങനെ ജീവിക്കണം, ജീവിക്കരുത്‌ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനും അതനുസരിച്ച്‌ ചരിക്കാനും മനുഷ്യന്‌ ബാധ്യതയും സ്വാതന്ത്യ്രവുമുണ്ട്‌. എന്നാല്‍ ഈ സ്വാതന്ത്യ്രം അപരിമിതമോ തീര്‍ത്തും അനിയന്ത്രിതമോ അല്ല. അതിനുപയോഗിക്കുന്ന കണ്ണും കാതും നാക്കും മൂക്കും കൈയും കാലും ശരീരവും ജീവനും പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലല്ലല്ലോ. അവയൊക്കെയും ദൈവാധീനത്തിലും നിയന്ത്രണത്തിലുമാണ്‌. അതോടൊപ്പം അവ ഇഷ്ടാനുസൃതം ഉപയോഗിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന്‌ ദൈവം തന്നെ നല്‍കിയിട്ടുണ്ട്‌. ഇവ്വിധം ലഭ്യമായ സ്വാതന്ത്യ്രത്തിണ്റ്റെ തോതനുസരിച്ചാണ്‌ മനുഷ്യണ്റ്റെ മേല്‍ ബാധ്യത ചുമത്തപ്പെട്ടിട്ടുള്ളത്‌. അഥവാ ഓരോ മനുഷ്യനും തനിക്ക്‌ സ്വാതന്ത്യ്രം ലഭിച്ച മേഖലയെ എവ്വിധം ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചായിരിക്കും ജീവിത വിജയവും പരാജയവും രക്ഷയും ശിക്ഷയുമുണ്ടാകുക. ഈ സ്വാതന്ത്യ്രം കിട്ടിയ വശങ്ങളില്‍ സ്വയം സ്വീകരിക്കാനും നടപ്പാക്കാനുമുള്ള ജീവിത പദ്ധതിയാണ്‌ ദൈവം പ്രവാചകന്‍മാരിലൂടെ നല്‍കിയത്‌. ഉള്ള സാധ്യതയും സ്വാതന്ത്യ്രവും ഉപയോഗിച്ച്‌ അതനുസരിച്ച്‌ ജീവിക്കുന്നവര്‍ വിജയികളായി സ്വര്‍ഗാവകാശികളായിത്തീരും. അതിനെ ധിക്കരിച്ചും നിഷേധിച്ചും താന്തോന്നികളായി ജീവിക്കുന്നവര്‍ പരാജിതരായി നരകശിക്ഷക്ക്‌ അര്‍ഹരാവുകയും ചെയ്യും. സന്‍മാര്‍ഗം സ്വീകരിച്ച്‌ നല്ലവരായി ജീവിക്കാന്‍ തീരുമാനിച്ച്‌ അതിനായി ശ്രമിക്കുന്ന ആരെയും അല്ലാഹു നിര്‍ബന്ധിച്ച്‌ ദുര്‍മാര്‍ഗികളാക്കുകയില്ല. മറിച്ചും അവ്വിധം തന്നെ.
മനുഷ്യന്‌ നല്‍കപ്പെട്ട സ്വാതന്ത്യ്രത്തിനും സാധ്യതക്കുമപ്പുറമൊരു കാര്യവും ദൈവം അവനോടാവശ്യപ്പെടുകയോ ആജ്ഞാപിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു അറിയിക്കുന്നു: "അല്ലാഹു ആരോടും അവണ്റ്റെ കഴിവിന്നതീതമായത്‌ കല്‍പിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിനനുസരിച്ചുള്ള രക്ഷയും ശിക്ഷയും അവര്‍ക്കുണ്ട്‌"(൨: ൨൮൬).
അതിനാല്‍ ദൈവം ആരോടും അനീതി കാണിക്കുന്നില്ല. "നിണ്റ്റെ നാഥന്‍ തണ്റ്റെ ദാസന്‍മാരോട്‌ ഒട്ടും അനീതി കാണിക്കുന്നവനല്ല"(൪൧: ൪൬).
മനുഷ്യണ്റ്റെ തീരുമാനങ്ങളും കര്‍മങ്ങളും ദൈവത്തിണ്റ്റെ അറിവിനും വിധിക്കും വിധേയമല്ലേ? മനുഷ്യസ്വാതന്ത്യ്രത്തെയും ദൈവനിശ്ചയത്തെയും ബന്ധിപ്പിക്കുന്ന കണ്ണി ഏത്‌? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങളുന്നയിക്കപ്പെടാവുന്നതാണ്‌. എന്നാല്‍ മനുഷ്യനിവിടെ തണ്റ്റെ പരിധിയും പരിമിതിയും നന്നായി മനസ്സിലാക്കുക തന്നെ വേണം. അനന്ത വിസ്തൃതമായ ഈ മഹാപ്രപഞ്ചത്തിലെ ഒരു കൊച്ചു ഗോളമാണ്‌ ഭൂമി. അതിലെ പരകോടി സൃഷ്ടികളിലൊന്നു മാത്രമാണ്‌ മനുഷ്യന്‍. അവനിന്നോളം സ്വന്തത്തെക്കുറിച്ചുപോലും പൂര്‍ണവും കണിശവുമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജീവന്‍, ബുദ്ധി, ഓര്‍മശക്തി, ആത്മാവ്‌ തുടങ്ങിയവയെക്കുറിച്ചൊന്നും സൂക്ഷ്മവും ഖണ്ഡിതവുമായ അറിവ്‌ ആര്‍ക്കുമില്ല. താന്‍ ജീവിക്കുന്ന ഭൂമിയെയും അതുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെയും സംബന്ധിച്ച അറിവോ, നന്നെ പരിമിതവും. ആ വിജ്ഞാന സാമ്രാജ്യത്തെ സമുദ്രത്തോട്‌ തുലനം ചെയ്താല്‍ അതിലെ ഒരു തുള്ളിപോലും സ്വായത്തമാക്കാന്‍ മനുഷ്യനിന്നോളം സാധിച്ചിട്ടില്ല. നമ്മുടെ അറിവിണ്റ്റെ പരിമിതിയാണിതിനു കാരണം. അതിനാല്‍ നാം പ്രപഞ്ചത്തിണ്റ്റെ സ്രഷ്ടാവായ ദൈവത്തെയും അവണ്റ്റെ കര്‍മങ്ങളെയും സംബന്ധിച്ച്‌ അറിയണമെന്ന്‌ ശഠിക്കുന്നതിലൊട്ടും അര്‍ഥമില്ല. ദൈവവുമായി ബന്ധപ്പെട്ട എല്ലാം പഞ്ചേന്ദ്രിയങ്ങള്‍ക്കും അവയുടെ പരിമിതികള്‍ക്കും വിധേയമായ മനുഷ്യബുദ്ധിക്കും ചിന്തക്കും അപ്രാപ്യമായ അഭൌതിക ജ്ഞാനത്തില്‍പെട്ടവയാണ്‌. അല്ലാഹു തണ്റ്റെ ദൂതന്‍മാരിലൂടെ അറിയിച്ചു കൊടുത്തതിനപ്പുറം അതിനെക്കുറിച്ച്‌ ആര്‍ക്കും ഒന്നുമറിയില്ല. അതിനാല്‍ ദൈവവിധിയെക്കുറിച്ച്‌ ദിവ്യബോധനങ്ങളിലൂടെ ലഭ്യമായതല്ലാതെ മനസ്സിലാക്കാന്‍ നമുക്ക്‌ സാധ്യമല്ല. വേദഗ്രന്ഥത്തിലൂടെ ലഭ്യമായ ജ്ഞാനമനുസരിച്ച്‌ ദൈവവിധിയും ജ്ഞാനവും പ്രപഞ്ചത്തെയും അതിലുള്ള സകലതിനെയും ചൂഴ്ന്നുനില്‍ക്കുന്നു. മനുഷ്യനും അതിന്നതീതനല്ല. അതേസമയം സ്വയം തീരുമാനമെടുക്കാനും അതനുസരിച്ച്‌ ജീവിക്കാനും അവന്‌ സ്വാതന്ത്യ്രവും സാധ്യതയും നല്‍കപ്പെട്ടിട്ടുണ്ട്‌. അത്‌ അപരിമിതമോ അനിയന്ത്രിതമോ അല്ല. സ്വാതന്ത്യ്രം ലഭിച്ച മേഖലകളില്‍ ദൈവത്തെ അനുസരിച്ച്‌ അവന്‍ നിശ്ചയിച്ച ജീവിതപാത പിന്തുടരണമെന്ന്‌ അല്ലാഹു അനുശാസിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ ജീവിതവിജയവും പരലോകരക്ഷയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്‌. ദൈവത്തെ ധിക്കരിക്കാനുള്ള സാധ്യതയും സ്വാതന്ത്യ്രവും മനുഷ്യന്‌ നല്‍കപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ പരാജയവും പരലോകത്ത്‌ കടുത്ത ശിക്ഷയുമാണുണ്ടാവുകയെന്ന്‌ താക്കീത്‌ നല്‍കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍, ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട കഴിവിണ്റ്റെയും സ്വാതന്ത്യ്രത്തിണ്റ്റെയും തോതനുസരിച്ചാണ്‌ അവരവരുടെ ബാധ്യത. അതിണ്റ്റെ നിര്‍വഹണത്തിണ്റ്റെയും ലംഘനത്തിണ്റ്റെയും അടിസ്ഥാനത്തിലായിരിക്കും മരണാനന്തരം മറുലോകത്തെ രക്ഷാ-ശിക്ഷകള്‍. അതിനാല്‍ നമ്മുടെ സ്വര്‍ഗവും നരകവും നേടുന്നത്‌ നാം തന്നെയാണ്‌. സ്വന്തം തീരുമാനങ്ങളിലൂടെയും കര്‍മങ്ങളിലൂടെയും രണ്ടിലൊന്നിണ്റ്റെ അവകാശിയായിത്തീരുന്നു. അതിനാല്‍ ആരും തീരെ അനീതിക്കിരയാവുന്നില്ല. സത്യം കവിവാക്യം തന്നെ:
'നമിക്കിലുയരാം, നടുകില്‍ തിന്നാം
നല്‍കുകില്‍ നേടിടാം
നമുക്കുനാമേ പണിവതുനാകം
നരകവുമതുപോലെ. '
വിധിവിശ്വാസവും മനഃശാന്തിയും
കര്‍മങ്ങള്‍ക്ക്‌ അവയിലേര്‍പ്പെടുന്നവര്‍ ലക്ഷ്യം വച്ച ഫലം തന്നെ ഉണ്ടാവണമെന്നില്ല. ലാഭമഭിലഷിച്ച്‌ വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ നഷ്ടം സഹിക്കേണ്ടിവരുന്നു. വരുമാനം പ്രതീക്ഷിച്ച്‌ വയലേലകളില്‍ വേല ചെയ്യുന്നവര്‍ വിളനഷ്ടത്തിന്നിരയാവുന്നു. നാം നമ്മുടെ അറിവിണ്റ്റെയും പരിചയത്തിണ്റ്റെയും കഴിവിണ്റ്റെയും പരിമിതികളില്‍ നിന്നുകൊണ്ട്‌ കാര്യങ്ങള്‍ കണക്കുകൂട്ടി അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ നമ്മുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളും നിമിഷനേരംകൊണ്ട്‌ നിലംപൊത്തുന്നു. അപ്രതീക്ഷിതമായ ആഘാതങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. എങ്കിലും അത്തരം വിപത്സാധ്യതകള്‍ ആരെയും നിഷ്ക്രിയരാക്കാറില്ല. ആക്കാവുന്നതുമല്ല. വിജയവും നേട്ടവും പ്രതീക്ഷിച്ച്‌ കര്‍മങ്ങളിലേര്‍പ്പെടാറാണ്‌ പതിവ്‌. മോഹങ്ങളൊക്കെയും പൂവണിയാറില്ലെന്നതുകൊണ്ടു മാത്രം ആരും ഒന്നും ആഗ്രഹിക്കാതിരിക്കാറില്ല. മനുഷ്യന്‍ കൊതിച്ചതല്ല കിട്ടുക; ദൈവം വിധിച്ചതാണ്‌.
"ആകാശഭൂമികളുടെ താക്കോല്‍ അല്ലാഹുവില്‍ നിക്ഷിപ്തമത്രെ! അവനിഛിക്കുന്നവര്‍ക്ക്‌ അവന്‍ വിഭവസംഋദ്ധി നല്‍കുന്നു. ഇഛിക്കുന്നവര്‍ക്ക്‌ ക്ളിപ്തപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. നിശ്ചയം, എല്ലാം അറിയുന്നവനത്രെ അവന്‍"(ഖുര്‍ആന്‍ ൪൨: ൧൨). "
നിങ്ങള്‍ ചിന്തിക്കുന്നില്ലേ? നിങ്ങള്‍ വിതയ്ക്കുന്ന വിത്ത്‌, അതില്‍ നിന്ന്‌ വിള മുളപ്പിക്കുന്നത്‌ നിങ്ങളോ? അതോ നാമോ? നാം ഇഛിക്കുകയാണെങ്കില്‍ ഈ വിളകളെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും! അപ്പോഴോ നിങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മേല്‍ കടം കുടുങ്ങിയല്ലോ, നാം നിര്‍ഭാഗ്യവാന്‍മാരായിപ്പോയല്ലോ എന്നിങ്ങനെ"(൫൬: ൬൩-൬൭).
നമ്മുടെ മരണം എവിടെവച്ച്‌; എങ്ങനെ എന്ന്‌ ആര്‍ക്കുമറിയില്ല. എല്ലാം അലംഘനീയമായ ദൈവവിധിക്കു വിധേയം. അതിനെ തട്ടിമാറ്റാനാര്‍ക്കും സാധ്യമല്ല. ആയുസ്സിണ്റ്റെ ഹ്രസ്വ-ദൈര്‍ഘ്യതയൊക്കെയും അല്ലാഹുവിണ്റ്റെ തീരുമാനമനുസരിച്ചാണ്‌.
"ആരും അറിയുന്നില്ല; നാളെ താന്‍ എന്തൊക്കെ നേടുമെന്ന്‌; ഏതു മണ്ണിലാണ്‌ തണ്റ്റെ മരണമെന്നറിയുന്നവരുമില്ല"(൩൧: ൩൪).
"ജീവനുള്ളവയ്ക്കൊന്നും ദൈവഹിതമന്യേ മരിക്കുക സാധ്യമല്ല. മരണസമയമാകട്ടെ ലിഖിതവും"(൩൧: ൧൪൫). "യഥാര്‍ഥത്തില്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌ അല്ലാഹു മാത്രമാകുന്നു"(൩: ൧൫൬). "മരണമാകട്ടെ, നിങ്ങള്‍ എവിടെയായിരുന്നാലും അത്‌ നിങ്ങളെ പിടികൂടുകതന്നെ ചെയ്യും. നിങ്ങള്‍ എത്ര ഭദ്രമായ കോട്ടകളിലായിരുന്നാലും"(൪: ൭൮).
മനുഷ്യജീവിതത്തിലെ നന്‍മ-തിന്‍മകള്‍, സന്‍മാര്‍ഗ-ദുര്‍മാര്‍ഗങ്ങള്‍, ജയാപചയങ്ങള്‍ തുടങ്ങിയവപോലെത്തന്നെ ഭൌതിക ജീവിതത്തിലെ കാര്യങ്ങളും ദൈവവിധിക്കു വിധേയമാണ്‌. അതോടൊപ്പം ദൈവവിധിയുണെ്ടങ്കില്‍ ആഹാരം ലഭിച്ചുകൊള്ളുമെന്നു കരുതി ആരും അധ്വാനിക്കാതെ അടങ്ങിയൊതുങ്ങിക്കഴിയാറില്ല. ദൈവഹിതമനുസരിച്ചാണ്‌ മരണമുണ്ടാവുകയെന്നതിനാല്‍ രോഗമാകുമ്പോള്‍ ദൈവേഛയുണെ്ടങ്കില്‍ സുഖമായിക്കൊള്ളുമെന്ന്‌ സമാധാനിച്ച്‌ ചികിത്സ നടത്താതിരിക്കാറുമില്ല. കാര്യബോധമുള്ളവരാരും ജീവിതത്തിണ്റ്റെ ഭാഗധേയം വിധിക്ക്‌ വിട്ടുകൊടുത്ത്‌ ആലസ്യത്തില്‍ ആമഗ്നരാവുകയില്ല. ശരിയായ പാത പരതിയെടുത്ത്‌ അതിലൂടെ ജീവിതപുരോഗതിക്കും ലക്ഷ്യപ്രാപ്തിക്കും പരമാവധി പ്രയത്നിക്കാറാണ്‌ പതിവ്‌. മതമനുശാസിക്കുന്നതും അതുതന്നെ. ദൈവവിധി പുലരുക മനുഷ്യകര്‍മങ്ങളിലൂടെയാണല്ലോ.
"എല്ലാവര്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പദവികള്‍ ലഭിക്കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്ക്‌ പൂര്‍ത്തിയാക്കിക്കൊടുക്കും. അവരോട്‌ അനീതി കാണിക്കുകയില്ല"(൪൬: ൧൯). "സല്‍ക്കര്‍മം ചെയ്യുക. നാം നിങ്ങള്‍ ചെയ്യുന്നതൊക്കെയും കാണുന്നവനല്ലോ"(൩൪: ൧൧).
പ്രവാചകന്‍ പറയുന്നു: "നിങ്ങള്‍ പ്രഭാതപ്രാര്‍ഥന പൂര്‍ത്തിയാക്കിയാല്‍ ആഹാരത്തിനായി അധ്വാനിക്കാതെ ഉറങ്ങരുത്‌"(ത്വബ്‌റാനി). "ലോകാവസാനം ആസന്നമായ ഘട്ടത്തില്‍പോലും നിങ്ങളിലാരുടെയെങ്കിലുമടുക്കല്‍ ഒരു ഈന്തപ്പനത്തൈ ഉണെ്ടങ്കില്‍ അവനത്‌ നട്ടുകൊള്ളട്ടെ. അവന്നതില്‍ പ്രതിഫലമുണ്ട്‌.
" ഒരിക്കല്‍ നബിതിരുമേനി രണ്ടുപേര്‍ തമ്മിലുണ്ടായ കേസില്‍ വിധി നടത്തി. പിരിഞ്ഞുപോയപ്പോള്‍ കേസില്‍ പരാജയപ്പെട്ടയാള്‍ പറഞ്ഞു: "എനിക്ക്‌ അല്ലാഹു മതി. അവന്‍ ഏറ്റവും നല്ല സംരക്ഷകനത്രെ". ഇതു കേള്‍ക്കാനിടയായ പ്രവാചകന്‍ അയാളോടു പറഞ്ഞു: "ദൌര്‍ബല്യത്തെ ദൈവം വെറുക്കുന്നു. അതിനാല്‍ ശക്തിയും തണ്റ്റേടവും നേടുക. എന്നിട്ടും പരാജിതരായാല്‍ അപ്പോള്‍ നിങ്ങള്‍ക്കു പറയാം: 'എനിക്ക്‌ അല്ലാഹു മതി. അവന്‍ ഏറ്റവും നല്ല സംരക്ഷകനത്രെ.
" മനുഷ്യന്‍ തണ്റ്റെ സാധ്യതകളൊക്കെയും സ്വരൂപിച്ച്‌ പ്രതിബന്ധങ്ങളോടും പ്രതികൂല പരിതഃസ്ഥിതികളോടും പൊരുതാന്‍ ബാധ്യസ്ഥനാണ്‌. വിജയം വരിക്കാന്‍ അത്‌ അനിവാര്യമാണെന്ന്‌ മതമോതുന്നു. ദൃഢനിശ്ചയം, സ്ഥിരചിത്തത, ത്യാഗമനസ്ഥിതി, സ്ഥിരോത്സാഹം തുടങ്ങിയവയൊക്കെ സ്വായത്തമാക്കണമെന്ന്‌ അതാവശ്യപ്പെടുന്നു. പണിയെടുക്കാതെ അലസമായിരുന്ന്‌ പതനങ്ങളും പാളിച്ചകളും പിഴവുകളുമൊക്കെ വിധിയുടെ മേല്‍ വച്ചുകെട്ടുന്നത്‌ കടുത്ത കുറ്റമത്രെ. അശ്രദ്ധയുടെയും അനാസ്ഥയുടെയും അനിവാര്യഫലങ്ങള്‍ക്ക്‌ ദൈവവിധിയുടെ പരിവേഷമണിയിക്കുന്നത്‌ അത്യന്തം അപലപനീയമാണ്‌. അധ്വാനിക്കാതെ ഫലം പ്രതീക്ഷിക്കുന്നതും കഷ്ടതകള്‍ സഹിക്കാതെ നേട്ടം കൊതിക്കുന്നതും മടയത്തമാണ്‌. കര്‍മത്തിനേ അല്ലാഹു പ്രതിഫലം നല്‍കുകയുള്ളൂ. നിഷ്ക്രിയത്വം നാശനിമിത്തമത്രെ.
ഒരാള്‍ പ്രവാചകനോട്‌ ചോദിച്ചു: "ദൈവദൂതരേ, ഞാന്‍ ഒട്ടകത്തെ ബന്ധിച്ച ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കണമോ? അതോ അതിനെ അഴിച്ചുവിട്ടു കൊണേ്ടാ?" പ്രവാചകന്‍ പ്രതിവചിച്ചു: "അതിനെ കെട്ടിയിടുക. എന്നിട്ട്‌ ദൈവത്തില്‍ ഭരമേല്‍പിക്കുക.
" ആഹാരം കഴിക്കാതെ വിശപ്പുമാറില്ല. വെള്ളം കുടിക്കാതെ ദാഹം ശമിക്കുകയില്ല. വിത്തിറക്കാതെ വിളവുണ്ടാവില്ല. പണിയെടുക്കാതെ പണവും. വാന്‍ വിജയങ്ങള്‍ക്ക്‌ മര്‍മമറിഞ്ഞ കര്‍മം അനിവാര്യമത്രെ. ഇത്‌ മാറ്റമില്ലാത്ത ദൈവിക നിയമമാണ്‌. ഇതറിയുന്ന യഥാര്‍ഥ വിശ്വാസി സദാ കര്‍മനിരതനായിരിക്കും. അതിനാല്‍ വിധിവിശ്വാസം ആലസ്യമല്ല; ഔത്സുക്യമാണ്‌ വളര്‍ത്തുക.
ദൈവ വിധിയും ദിവ്യജ്ഞാനവും പ്രത്യക്ഷമോ പ്രകടമോ അല്ല. അതിനാല്‍ തനിക്ക്‌ അജ്ഞാതമായ ഒന്നിനെക്കുറിച്ച്‌ ആലോചിച്ച്‌ അസ്വസ്ഥനാവുന്നതിലര്‍ഥമില്ല. അതിരുകളില്ലാത്ത ദൈവകാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ പണിയെടുക്കുകയാണ്‌ വേണ്ടത്‌. നിരാശ വിശ്വാസികള്‍ക്ക്‌ അന്യമത്രെ. "നിങ്ങള്‍ ദൈവകാരുണ്യത്തെക്കുറിച്ച്‌ നിരാശരാവരുത്‌"(൩൯: ൫൩).
അധ്വാനിക്കാനുള്ള ദൃഢനിശ്ചയത്തിനുശേഷം മാത്രമേ അല്ലാഹുവില്‍ ഭരമേല്‍പിക്കാവൂ എന്നാണ്‌ മതമനുശാസിക്കുന്നത്‌. "നീ ഒരു കാര്യത്തില്‍ ദൃഢനിശ്ചയമെടുത്തു കഴിഞ്ഞാല്‍ ദൈവത്തില്‍ ഭരമേല്‍പിക്കുക"(൩:൧൫൯).
ചുറുചുറുക്കോടെ ഓടിച്ചാടി നടക്കുന്ന ചെറുപ്പക്കാരന്‍ ആകസ്മികമായി വാതരോഗത്തിന്നടിപ്പെടുന്നു. പലവിധ ചികിത്സകളും നടത്തിനോക്കുന്നു. പക്ഷേ, ഒന്നും ഫലിക്കുന്നില്ല. അവസാനം അലോപ്പതിയും ആയുര്‍വേദവും, ഹോമിയോപ്പതിയുമുള്‍പ്പെടെ എല്ലാ വൈദ്യവിദ്യകളും രോഗം ഭേദമാവുകയില്ലെന്ന്‌ വിധിയെഴുതുന്നു. അതിനാല്‍ താനിനി ഒരിക്കലും കട്ടിലില്‍ നിന്നിറങ്ങി നടക്കുകയില്ലെന്ന്‌ അയാളറിയുന്നു. എങ്കില്‍ അയാള്‍ അത്യധികം അസ്വസ്ഥനാവുക സ്വാഭാവികമത്രെ. ഇത്തരമൊരു സാഹചര്യത്തില്‍ ആ രോഗിയെ ആശ്വസിപ്പിക്കാന്‍ ലോകത്തിലൊരു ഭൌതിക ദര്‍ശനത്തിനും പ്രത്യയശാസ്ത്രത്തിനും സാധ്യമല്ല. ഇരുപതാം നൂറ്റാണ്ടു കണ്ട വീര വിപ്ളവകാരി വി.ഐ. ലെനിന്‍ പോലും വാതരോഗത്തിനടിപ്പെട്ടപ്പോള്‍ അത്യധികം അസ്വസ്ഥനായി തണ്റ്റെ ആത്മമിത്രമായ സ്റ്റാലിനോട്‌ സയനൈഡ്‌ ആവശ്യപ്പെട്ടത്‌ അതിനാലാണല്ലോ. എന്നാല്‍ ദൈവ വിധിയില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍ സകലതും സ്രഷ്ടാവില്‍ സമര്‍പ്പിച്ച്‌ ആശ്വാസം കൊള്ളുന്നു. അവര്‍ മനഃസമാധാനത്തോടെ ആത്മഗതം ചെയ്യുന്നു: "തനിക്ക്‌ കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവും നല്‍കിയത്‌ ദൈവമാണ്‌. അവന്‍ കനിഞ്ഞേകിയ ആരോഗ്യം തല്‍ക്കാലം അവന്‍ തിരിച്ചെടുത്തിരിക്കുന്നു. ഇതൊരു പരീക്ഷണമാണ്‌. ദൈവ വിധി. പതര്‍ച്ച പറ്റിയാല്‍ പരാജയമായിരിക്കും ഫലം. ക്ഷമിച്ചാല്‍ വിജയവും. വാതവും രോഗവുമൊന്നുമില്ലാത്ത സ്വര്‍ഗം പ്രതിഫലമായി ലഭിക്കും.
" ഏകമകണ്റ്റെ മാതാപിതാക്കള്‍. കാണികളില്‍ ഏറെ കൌതുകമുണര്‍ത്തുന്ന നാലഞ്ചു വയസ്സ്‌ പ്രായത്തില്‍ ആ കുഞ്ഞ്‌ മരണമടയുന്നു. ഇത്തരം അനുഭവങ്ങള്‍ക്കിരയാകുന്ന വ്യക്തികളനുഭവിക്കുന്ന വ്യഥയും വേദനയും വിവരണാതീതമത്രെ. നിലവിലുള്ള കുടുംബസങ്കല്‍പം മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയാണെന്നും സ്വകാര്യ ഉടമാവകാശമില്ലാതിരുന്ന സ്ത്രീ സ്വാതന്ത്യ്രത്തിണ്റ്റെ പ്രാകൃത കമ്യൂണിസ്റ്റ്‌ കാലഘട്ടത്തില്‍ കുട്ടികള്‍ അഛന്‍മാരെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും വാദിച്ച കാറല്‍ മാര്‍ക്സ്‌ പോലും തണ്റ്റെ മകണ്റ്റെ വിയോഗത്തില്‍ ഏറെ വിഹ്വലനാവുകയുണ്ടായി. ൧൮൫൫-ല്‍ അദ്ദേഹത്തിണ്റ്റെ ഇഷ്ടപുത്രന്‍ എഡ്ഗാറിന്‌ ഗുരുതരമായ രോഗം ബാധിച്ചു. എട്ടുവയസ്സുള്ള അതിസമര്‍ഥനായ ആ കുട്ടി മുഷ്‌ എന്ന ഓമനപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഏകമകണ്റ്റെ രോഗശയ്യക്കരികില്‍ നീണ്ട രാത്രികള്‍ ഉറക്കമൊഴിച്ച്‌ കഴിച്ചുകൂട്ടിയ മാര്‍ക്സ്‌ ആ ഘട്ടത്തില്‍ ഏംഗല്‍സിനെഴുതി: "ഹൃദയം നീറുകയാണ്‌. തല പുകയുകയാണ്‌." പിന്നീട്‌ മുഷ്‌ മരണമടഞ്ഞപ്പോള്‍ അദ്ദേഹമെഴുതി: "പാവം മുഷ്‌ മരിച്ചു....എണ്റ്റെ ദുഃഖം എത്ര വലുതാണെന്നറിയാമല്ലോ. ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവനാണ്‌ ഞാന്‍. പക്ഷേ, യഥാര്‍ഥ ദുഃഖമെന്താണെന്ന്‌ ഇപ്പോഴാണെനിക്കു മനസ്സിലായത്‌. "
ഇത്തരം സാഹചര്യങ്ങളിലും വിധിയില്‍ വിശ്വസിക്കുന്നവര്‍ ആശ്വാസമനുഭവിക്കുന്നു. അവരുടെ മനസ്സ്‌ മന്ത്രിക്കുന്നു: "തനിക്ക്‌ കുഞ്ഞിനെ കനിഞ്ഞേകിയത്‌ കരുണാമയനായ ദൈവമാണ്‌. തണ്റ്റെ ഓമനമകനെ തിരിച്ചുവിളിച്ചതും അവന്‍ തന്നെ. എല്ലാം അവണ്റ്റെ അലംഘനീയമായ വിധി. തന്നേക്കാള്‍ സ്നേഹവും കരുണയും വാത്സല്യവുമുള്ള സ്രഷ്ടാവിണ്റ്റെ വശം കുഞ്ഞിനെ തിരിച്ചേല്‍പിക്കുകയാണ്‌ താന്‍ ചെയ്തത്‌. അതിനാല്‍ അക്ഷമ കാണിക്കുന്നത്‌ അസ്ഥാനത്താണ്‌. തീര്‍ത്തും അര്‍ഥശൂന്യവും. സഹനമവലംബിച്ചാല്‍ ലഭിക്കാനുള്ളത്‌ സ്വര്‍ഗമാണ്‌. അനശ്വരമായ അതിണ്റ്റെ കവാടത്തില്‍ തണ്റ്റെ ഓമന മകന്‍ മന്ദസ്മിതനായി തന്നെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നേക്കാം.
" വിധി വിശ്വാസമില്ലാത്തവര്‍ വിപത്തുകള്‍ വരുമ്പോള്‍ അസഹ്യമായ അസ്വസ്ഥതക്കും അക്ഷമക്കും അടിപ്പെടുന്നു. വേവലാതിപ്പെടുകയും പരാതി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ ആശങ്കയും അരക്ഷിതബോധവുമകറ്റാന്‍ ആശ്വാസവചനങ്ങള്‍ പോലും അശക്തമായിരിക്കും. എന്നാല്‍ അല്ലാഹുവിണ്റ്റെ അലംഘനീയമായ വിധിയില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ അനല്‍പമായ ആശ്വാസമനുഭവിക്കുന്നു. ക്ഷമിച്ചാലും അക്ഷമ കാണിച്ചാലും ഭൌതിക ഫലം ഒന്നുതന്നെ എന്ന്‌ അവരറിയുന്നു. എന്നല്ല, അക്ഷമ അസ്വാസ്ഥ്യം അധികരിപ്പിക്കുകയാണ്‌ ചെയ്യുക. ക്ഷമയും സഹനവും ശാന്തിയേകും. ദൈവസന്നിധിയിലോ ക്ഷമിക്കുന്നവര്‍ക്ക്‌ മഹത്തായ പ്രതിഫലം. അക്ഷമ അപരാധവും. ഐഹിക ജീവിതം മുഴുക്കെ പരീക്ഷണമാണ്‌. അനുഗ്രഹങ്ങള്‍ നല്‍കിയും നിഷേധിച്ചും ദൈവമത്‌ നിര്‍വഹിക്കുന്നു. ഫലമറിയുക മരണാനന്തരം മറുലോകത്താണ്‌. അനുഗ്രഹങ്ങള്‍ ലഭ്യമാകുന്ന അനുകൂലാവസ്ഥയില്‍ ആഹ്ളാദത്തില്‍ മിതത്വം പുലര്‍ത്തണമെന്ന്‌ മതമാവശ്യപ്പെടുന്നു; അവ നിഷേധിക്കപ്പെടുമ്പോള്‍ ക്ഷമയും സഹനവും പാലിക്കണമെന്നും. വിജയം വാഗ്ദാനം ചെയ്യപ്പെട്ടത്‌ ആവിധം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്‌.
"ഭയാശങ്കകള്‍, ക്ഷാമം, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ നിശ്ചയമായും പരീക്ഷിക്കും. അപ്പോള്‍ ക്ഷമ അവലംബിക്കുകയും 'ഞങ്ങള്‍ ദൈവത്തിണ്റ്റേതാണല്ലോ, അവനിലേക്കാണല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും എന്നു പറയുകയും ചെയ്യുന്നവരെ സന്തോഷ വാര്‍ത്ത അറിയിക്കുക. അവര്‍ക്ക്‌ തങ്ങളുടെ നാഥനില്‍നിന്ന്‌ വലിയ അനുഗ്രഹങ്ങള്‍ ലഭിക്കും. അവണ്റ്റെ കാരുണ്യം അവര്‍ക്ക്‌ തണലേകും. അവര്‍ തന്നെയാകുന്നു സന്‍മാര്‍ഗം പ്രാപിച്ചവര്‍"(൨: ൧൫൫-൧൫൭).
ഇതംഗീകരിക്കുന്ന വിശ്വാസികള്‍ സ്വസ്ഥരും നിര്‍ഭയരുമായിരിക്കും. തങ്ങളുടെ വിധിയില്‍ തീര്‍ത്തും തൃപ്തരും. അത്‌ തങ്ങള്‍ക്ക്‌ അനുകൂലമോ പ്രതികൂലമോ എന്നത്‌ അവരെ സംബന്ധിച്ചേടത്തോളം അപ്രസക്തമത്രെ. വ്യഥയും വേവലാതിയും വിതുമ്പലും വിഹ്വലതയും വിധിയിലൊരു വ്യത്യാസവും വരുത്തുകയില്ലല്ലോ. അവര്‍ നഷ്ടസന്ദര്‍ഭങ്ങളുടെയും സൌഭാഗ്യങ്ങളുടെയും പേരില്‍ വിലപിച്ച്‌ കാലം കഴിക്കാതെ, ദിവ്യകാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ സ്വസ്ഥചിത്തരായി പുതിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നു. അവര്‍ ഇന്നലെകളുടെ നഷ്ടങ്ങളോര്‍ത്ത്‌ നെടുവീര്‍പ്പിടുകയല്ല; അവയെ വര്‍ത്തമാന ക്രിയകളിലും ഭാവികര്‍മങ്ങളിലും വളമാക്കി മാറ്റുകയാണ്‌ ചെയ്യുക. അങ്ങനെ യഥാര്‍ഥ വിധിവിശ്വാസം കര്‍മപ്രേരകമായും മനഃശാന്തിയുടെ നിര്‍ഝരിയായും വര്‍ത്തിക്കുന്നു. വികലമായ വിധിവിശ്വാസമാണ്‌ ആലസ്യത്തിലേക്കും കര്‍മശൂന്യതയിലേക്കും വഴിയൊരുക്കുക. ഇസ് ലാം ഒരിക്കലും അതംഗീകരിക്കുന്നില്ല

Tuesday, June 17, 2008

ശാസ്ത്രത്തിനും തത്ത്വചിന്തക്കും അപ്പുറം

വിശുദ്ധ ഖുര്‍ ആനില്‍ നിന്ന് ലഭിക്കുന്ന ജ്ഞാനത്തിന്റെ സവിശേഷത ഇതാണന്ന് തോന്നുന്നു. മനുഷ്യന് സ്വന്തം നിലക്ക് ഒരിക്കലും ആര്‍ജ്ജിക്കാന്‍ സാധിക്കാ‍ത്തതും തെറ്റാന്‍ തീരെ സാധ്യതയില്ലാത്തതുമായ് വിജ്ഞാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ കേവല സത്യവും കേവല യാഥാര്‍ഥ്യവും. അതി ഭൌതിക ജ്ഞാനമെന്നും ഇതിനെ വിളിക്കാം.
ശാസ്ത്രവും തത്വ ചിന്തയും അവസാനിക്കുന്നേടത്തു നിന്നാണ് അതിഭൌതിക ജ്ഞാനം ആരംഭിക്കുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അവിടെ പ്രവേശനമില്ല. ബുദ്ധിക്കും യുക്തിക്കും പ്രവേശനമില്ല. ബുദ്ധിയും യുക്തിയും അതി ഭൌതിക ജ്ഞാനത്തിന് എതിരാവണമെന്നില്ല. എന്നാല്‍ ബുദ്ധികൊണ്ടും യുക്തി കൊണ്ടും അത് ആര്‍ജ്ജിക്കാന്‍ കഴിയില്ല. ഇതു പറയുമ്പോള്‍ മനുഷ്യനെ കൊച്ചാക്കുകയാണെന്ന് ധരിക്കരുത്. മനുഷ്യന്‍ അത്രയേ ഉള്ളൂ. ന്യൂട്ടനും ഐന്‍സ്റ്റീനും അത്രയേ ഉള്ളൂ. മാര്‍ക്സും റസ്സലും അത്രയേ ഉള്ളൂ. ഇവരെല്ലാവരും ഒന്നിച്ച് ചേര്‍ന്നാലും ജീവിച്ചിരിക്കുന്നവരും മരിച്ചു പോയ എല്ലാ മനുഷ്യരും അവരോടൊപ്പം ഒരുമിച്ചു ചേര്‍ന്നാലും അത്രയയേ ഉള്ളൂ! മനുഷ്യന്‍ എല്ലാം തികഞ്ഞവനാണെന്ന നാട്യം ശുദ്ധ അസംബന്ധമാണ്. എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും അല്ല മനുഷ്യന്‍. “ജ്ഞാനത്തില്‍ നിന്ന് വളരെ തുഛമായതേ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ.” (വി:ഖു 17:85)
നമ്മള്‍ വളരെ ചെറിയവരാണ്. നമ്മുടെ ബുദ്ധി മൃഗങ്ങളുടേതിനോട് താരതമ്യം ചെയതാണ് നാം മേനി നടിക്കുന്നത്.ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ചിന്തിക്കുമ്പോഴെല്ലാം ഈ വിവരക്കുറവ് നമ്മെ നാണിപ്പിക്കുകയും വേദനിപ്പികയും ചെയ്യുന്നു. വളരെ കുറച്ച് വിവരമേ നമുക്കുള്ളൂ. മഹാ സാഗരത്തിലെ ഒരു തുള്ളി പോലെ, മണലാരണ്യത്തിലെ ഒരു തരി പോലെ വളരെ ചെറുത്. ഇത് സമ്മതിക്കാത്ത ശാസ്ത്രജ്ഞനോ ദാര്‍ശനികനോ കലാകാരനോ ഈ ലോകത്ത് ജീവിച്ച് പോയിട്ടില്ല.
കണ്ണും കാതും നാവും മൂക്കും തൊലിയും നല്‍കിയ വിവരങ്ങള്‍ ബുദ്ധിയുടെയും യുക്തിയുടെയും മൈസ്ക്രോ സ്കോപ്പിലിട്ട് തിരിച്ചും മറിച്ചും നോക്കിയിട്ടും ഒരു ദിവസം പോലും സമാധനത്തോടെ ജീവിക്കാനവശ്യമായ അറിവ് നമുക്ക് ലഭിച്ചിട്ടില്ല. നാം ഇപ്പൊഴും മുമ്പത്തെ പോലെ കരയുന്നു, അത്ഭുതപ്പെടുന്നു, ആശങ്കിക്കുന്നു. ഭൌതികക്കും അതിഭൌതികക്കും ഇടക്കുള്ള കന്മതില്‍ ചിന്തയുടെ തലതല്ലി സങ്കടപ്പെടുന്നു. നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ പോകുന്നവന്റെ വെപ്രാളം ജീവിത സമസ്യകളെ കുറിച്ച് അറിവില്ലാത്തതിന്റെ പേരില്‍ നമുക്കുണ്ട്. മരണത്തിന് ശേഷമെന്ത് എന്ന് ഒരു കൊച്ചു കുട്ടിയെങ്ങാനും ചോദിച്ചു പോയാല്‍ നമുക്ക് മറുപടിയില്ല. മാത്രല്ല ഇവിടെ ചോദ്യവും ചെറുതാണ്. പക്ഷേ മറുപടിയില്ല. ഒരു മനുഷ്യനും സ്വന്തം നിലക്ക് മറുപടി പറയാന്‍ സാധിക്കാതെ പോയ ഒരു കൊച്ചു ചോദ്യമാണിത്.മറുപടി പറയാന്‍ സാധിക്കാതെ പോയ കൊച്ചു ചോദ്യമാണിത്. സദാ നമ്മോടു കൂടെയുള്ള ആത്മാവു പോലും നമ്മുടെ തലയില്‍ കേരിയിട്ടില്ല. ഉത്തരം മുട്ടിയപ്പോഴെല്ലാം ഭൌതിക ലോകത്തിനപ്പുറമുള്ള യാഥാര്‍ഥ്യങ്ങളെ നാം നിഷേധിച്ചു. അപ്പോഴും മനസ്സിന്റെ അടിത്തട്ടില്‍ നമ്മെ വേട്ടയാടികൊണ്ടിരിക്കുന്നു എന്നതാണ് നേര്.
അതി ഭൌതിക ലോകം പോകട്ടെ, ഭൌതിക ലോകത്തെ കുറിച്ച് തന്നെ നാം മുഴുവന്‍ അറിഞ്ഞില്ല. അനന്തമായ പ്രപഞ്ചം നമുക്കിപ്പോഴും ഒരു വെല്ലു വിളിയും വിസ്മയവുമായി തുടരുന്നു. ശാസ്ത്രം ഇതുവരെ അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇനിയും അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുലോം തുഛമാണ്. എന്നാല്‍ പഠനവും മനനവും പുരോഗമിക്കും തോറും ഭൌതിക ലോകത്തെ ഇരുട്ട് നീങ്ങികൊണ്ടിരിക്കും. ഇന്ന് അജ്ഞാതമായ പലതും നാളെ നമ്മള്‍ അറിയും; ഇന്നലെ അറിയപ്പെടാത്ത പലതും ഇന്ന് അറിയുന്ന പോലെ. മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഭൌതികലോകത്തെ കുറിച്ച് ഒരു നാള്‍ പൂര്‍ണമായി അറിഞ്ഞെന്നിരിക്കും. എന്നാല്‍ അതിഭൌതിക ലോകം ഇന്നും എന്നും അജ്ഞാതമായി അവശേഷിക്കും. കാരണം ലളിതം. അങ്ങോട്ട് മനുഷ്യന് പ്രവേശനമില്ല. “അവരോട് പറയുക. അള്ളാഹു അല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതി ഭൌതിക കാര്യങ്ങള്‍ അറിയുന്നില്ല.” (വി:ഖു 27:65)
ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ അംഗീകരിക്കുന്നതാണ് നല്ലത്. തലവേദന ഒഴിവായിക്കിട്ടാനെങ്കിലും അത് സഹായാകമാവും. മനുഷ്യന്റെ അറിവും അറിവ് ആര്‍ജ്ജിക്കാനുള്ള കഴിവും വളരെ പരിമിതമാണ് എന്ന യാഥാര്‍ഥ്യം അക്കൂട്ടത്തില്‍ പെടുന്നു. ഇതിനര്‍ത്ഥം അറിവില്ലാത്തതിനെ കുറിച്ച് മനുഷ്യന്‍ ചിന്തിക്കരുതെന്നല്ല. ചിന്തയുടെ സാധ്യതകളെ അവന്‍ തെറ്റിദ്ധരിക്കരുതെന്ന് മാത്രം. അതിഭൌതിക ജ്ഞാ‍നത്തിന്റെ മേഖലയിലേക്ക് മനുഷ്യന് തീരെ പ്രവേശനമില്ല. ദൈവം വെളിപ്പെടുത്തിയ വിവരങ്ങളേ ആ മേഖലയില്‍ നമുക്കുള്ളൂ. ഒന്നുകില്‍ അത് വിശ്വസിച്ച് സ്വസ്ഥമായി ജീവിക്കാം. അല്ലെങ്കില്‍ അവിശ്വസിച്ച് അസ്വസ്ഥമായി ജീവിക്കാം. ആദ്യം പറഞ്ഞ സ്വാസ്ഥ്യം വിജ്ഞാനത്തിന്റെ വാതിലടക്കുമെന്നോ ഒടുവില്‍ പറഞ്ഞ അസ്വാസ്ഥ്യം വിജ്ഞാത്തിന്റെ വാതില്‍ തുറക്കുമെന്നോ തെറ്റിദ്ധരിക്കേണ്ട. ഭൌതിക ജ്ഞാനത്തിന്റെ കാര്യത്തിലെ ഈ ധാരണ ശരിയാകൂ. അതി ഭൌതിക വിജ്ഞാനത്തിന്റെ കാര്യത്തില്‍ നമ്മുടെ സ്വാസ്ഥ്യത്തിനും അസ്വാസ്ഥ്യത്തിനും ഒരു സ്വാധീനവുമില്ല. ദിവ്യബോധനം (വെളിപാട്) തന്നെ വേണം അതിന്റെ വാതില്‍ തുറക്കാന്‍. ശാസ്ത്രത്തിനും തത്ത്വ ശാസ്ത്രത്തിന്നും അപ്രമാദിത്യം കല്‍പ്പിച്ച്, വെളിപ്പെട്ട വിജ്ഞാനത്തെ നിഷേധിക്കുന്നവര്‍ അദൃശ്യ ലോകത്തേക്കുള്ള കവാടം കൊട്ടിയടക്കുകയാണ്.അവര്‍ക്ക് നഷ്ടമാകുന്നത് വിജ്ഞാനത്തിന്റെ ഒരു വലിയ ലോകം തന്നെയാണ്.
പ്രവാചകന്മാര്‍ മുഖേന ദൈവം വെളിപ്പെടുത്തിയ അതി ഭൌതിക ജ്ഞാനങ്ങള്‍ ശാസ്ത്രത്തിനും തത്വ ശാസ്ത്രത്തിനും എതിരല്ല. അവയ്ക്കതീതമാണ്. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിമൂലമുണ്ടാകുന്ന കുറവാണ് ഒരു പരിധി വരെ പ്രവാചകന്മാര്‍ മുഖേന നികത്തി ക്കിട്ടുന്നത്. സമ്പൂര്‍ണ ജ്ഞാനം പ്രവാചകന്മാര്‍ക്കും ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ലക്ഷ്യവും അത് പ്രാപിക്കാനുള്ള മാര്‍ഗവും അതിനു ആവശ്യമായ വിവരങ്ങളും മാത്രമേ അവരെയും അറിയിച്ചിട്ടുള്ളൂ. ബാക്കി അവരും നമ്മളും അറിയാനിരിക്കുന്നതേയുള്ളൂ. “അവര്‍ പറയുന്നു അദ്ധേഹത്തിന് (പ്രവാചകന്) തന്റെ രക്ഷിതാവില്‍ നിന്ന് ഇറക്കപ്പെടാത്തതെന്ത് കൊണ്ട്? പറയുക, അതി ഭൌതിക ജ്ഞാനം അല്ലാഹിവിന് മാത്രമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. നിശ്ചയം, ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (വി : ഖു 10:20)
വിജ്ഞാനം വരുന്ന വഴി പ്രധാനമായും മൂന്നെണ്ണമാണ്. പരീക്ഷണം, യുക്തി ചിന്ത, ദിവ്യ വെളിപാട്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ശാസ്ത്രം, തത്ത്വ ശാസ്ത്രം, മതം. ഈ മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ പരസ്പര വിരുദ്ധങ്ങളല്ല; പൂരകങ്ങളാണ്. കൂട്ടത്തില്‍ ശരിയെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗത്തിലൂടെ ലഭിച്ച അറിവുകളാണ്. ശാസ്ത്രത്തിനും തത്ത്വ ശാസ്ത്രത്തിനും തെറ്റാം. ഒരിക്കലും തെറ്റാനിടയില്ലാത്ത ദിവ്യ വെളുപാടുകളിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വേണം ശാസ്ത്രവും തത്ത്വ ശാസ്ത്രവും വഴി ലഭിച്ച അറിവിന്റെ ആധികാരികത ഉറപ്പിക്കുന്നത്. മറിച്ചായാല്‍ അഥവാ, ശാസ്ത്രത്തിന്റെയും തത്വ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍, വെളിപ്പെട്ട ജ്ഞാനത്തെ വിലയിരുത്തിയാല്‍ അറിവിന്റെ ആധികാരികത ചോര്‍ന്നു പോകും.
വ്യവസ്ഥാപിതവും വസ്തു നിഷ്ടവുമായ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ലഭിച്ച അറിവാണ് ശാസ്ത്രം. തെളിയിക്കപ്പെട്ട വസ്തുതയും നിരീക്ഷിച്ചരിഞ്ഞ സത്യവുമാണത്. വ്യവസ്ഥാപിതവും വസ്തു നിഷ്ടവുമായ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തുടര്‍ച്ചയായി ശരിയെന്ന് തെളിയിക്കപ്പെട്ട വിവരങ്ങളാണിത്. വര്‍ഗീകരിക്കാനും പൊതു നിയമങ്ങളുടെ കീഴില്‍ സമാഹരിക്കാനും സാധിക്കുന്ന വിവരങ്ങള്‍ കൂടിയാണ് ഇവ. ശാസ്ത്രം യഥാര്‍ഥത്തില്‍ സത്യം കണ്ടെത്താനുള്ള മനുഷ്യ യത്നമാണ്; പ്രോത്സാഹിപ്പിക്കപെടേണ്ട പരിശ്രമമാണ്. ചിന്തിക്കാനും കണ്ടെത്താനുമുള്ള നിരന്തര ആഹ്വാനം ഖുര്‍ ആനിലുണ്ട്.“വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വന്നുകൊണ്ടിരിക്കുന്നതിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന യാനപാത്രങ്ങളിലും അല്ലാഹു ആകാശത്തു നിന്ന് വര്‍ശിക്കുന്ന മഴയിലും - അതു വഴി നിര്‍ജ്ജീവമായ ഭൂമിയെ സജ്ജീവമാക്കുകയും അതില്‍ എല്ലാ തരം ജീവികളെയും വ്യാപിപ്പികയും ചെയ്യുന്നു അവന്‍ - കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികള്‍ക്കിടയില്‍ നിയന്ത്രിച്ച് നിര്‍ത്തിയിട്ടുള്ള മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്” (വി : ഖു 2:164) പ്രപഞ്ചത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ ശ്രദ്ധയില്‍ പ്പെടുത്തിയ ശേഷം നിങ്ങള്‍ കാണുന്നില്ലേ? ചിന്തിക്കുന്നില്ലേ? ഉറ്റാലോചിക്കുന്നില്ലേ ? എന്ന് ഖുര്‍ ആന്‍ അനേകം തവണ ചോദിച്ചിട്ടുണ്ട്.
അന്വേഷിക്കാനുള്ള ആഹ്വാനത്തിന് പുറമെ ധാരാളം ശാസ്ത്ര സൂചനകളുമുണ്ട് ഖുര്‍ ആനില്‍. ഒരുദാഹരണം “രണ്ട് സാഗരങ്ങളെ കൂട്ടി ച്ചേര്‍ത്തവനാകുന്നു അവന്‍. ഒന്ന് സ്വാദിഷ്ടമായ ശുദ്ധ ജലം. മറ്റേത് ചവര്‍പ്പുള്ള ഉപ്പു വെള്ളം. രണ്ടിനുമിടയില്‍ ഒരു മറയും തടസ്സവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു അവന്‍.” (വി:ഖു 25:53)എന്നാല്‍ അടിസ്ഥാന പരമായി ഒരു ശാസ്ത്ര ഗ്രന്ധമല്ലാത്തതിനാല്‍ അന്വേഷിക്കാനുള്ള ആഹ്വാനങ്ങളും പ്രകൃതി യാഥാര്‍ഥ്യങ്ങളിലേക്കുള്ള സൂചനകളുമല്ലാതെ ശാസ്ത്ര സംബന്ധിയായ വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും ഖുര്‍ ആനില്‍ അധികമില്ല. മിക്ക കാര്യങ്ങളും അള്ളാഹു നിഗൂഢമായി വെച്ചത് മനുഷ്യന്റെ ബുദ്ധിപരമായ വികാസം പരികണിച്ചു കൊണ്ടായിരിക്കാം. ഭൌതിക വിഷയത്തിലുള്ള നിഗൂഢതകള്‍ ഏതെങ്കിലും ഒരു കാലത്ത് മനുഷ്യന്‍ നീക്കിയെന്നുമിരിക്കാം
ഭൌതികയാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താ‍നും പ്രകൃതിയിലെ നിഗൂഢതകള്‍ നീക്കാനും ശാസ്ത്രത്തെ അവലംഭിക്കുമ്പോള്‍ ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന് പരിമിതികളുണ്ട്. ശാസ്ത്രത്തിന് തെറ്റില്ലെന്നത് വെറും തെറ്റുധാരണയാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും യാഥാര്‍ഥ്യത്തിന്റെ ഭാഹ്യ രൂപങ്ങളെ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. ചിലപ്പോള്‍ വെളിപ്പെടുത്തപ്പെട്ടതിനപ്പുറമായിരിക്കും യാഥാര്‍ഥ്യം. മനുഷ്യന്റെ മുന്‍ധാരണകളും പരിമിതമായ അനുഭവങ്ങളും അവന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്. അവന്റെ ധൈഷണിക സാമൂഹിക പരിസരങ്ങള്‍ക്കുമുണ്ട് ചില സ്വാധീനങ്ങള്‍. ഈ പരിമിതികളും സ്വാധീനങ്ങളും മനുഷ്യന്‍ കണ്ടെത്തുന്ന സത്യത്തിന്റെ സത്യ സന്ധതയെയും ആധികാരികതെയും ബാധിക്കുന്നുണ്ട്. അതിനാല്‍ കേവല സത്യവും കേവല യാഥാര്‍ഥ്യവും മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് അപ്പുറമാവാന്‍ സാധ്യതകള്‍ ഏറെയാണ്. അവന്റെ കണ്ടെത്തലുകള്‍ ആപേക്ഷിക സത്യത്തിന്റെയും ആപേക്ഷിക യാഥാര്‍ത്ത്യത്തിന്റെയും പദവിയിലേ എത്തുന്നുള്ളൂ.
ഭൌതിക യാഥാര്‍ഥ്യങ്ങളുടെ മേഖലയിലാണ് ശാസ്ത്രം വിഹരിക്കുന്നത്. അതി ഭൌതിക യാഥാര്‍ഥ്യങ്ങളുടെ മേഖലയിലേക്ക് അതിന് പ്രവേശനമില്ല. അവിടെയാണ് മനുഷ്യന്‍ തത്ത്വ ശാസ്ത്രത്തെ അവലംഭിക്കുന്നത്. ശാസ്ത്രം മുഖേന ലഭിച്ച അറിവുകള്‍ വെച്ച് യുക്തി ചിന്തയിലൂടെ അതി ഭൌതിക ലോകത്തേക്ക് എത്തിനോക്കാനുള്ള മനുഷ്യന്റെ ശ്രമാമാണ് തത്ത്വ ശാസ്ത്രം. സത്യമോ യാഥാര്‍ഥ്യമോ അല്ല, അവയോട് അടുത്തതോ അവയില്‍ നിന്ന് അകന്നതോ അവയോട് യോജിക്കുന്നവയോ വിയോജിക്കുന്നതോ ആയ നിഗമനങ്ങള്‍ മാത്രമാണ് തത്ത്വശാസ്ത്രംവഴി നമുക്ക് ലഭിക്കുന്നത്. ശാസ്ത്രത്തിന്റെ അത്ര പോലും വിശ്വാസ്യത തത്ത്വ ശാസ്ത്രത്തിനില്ല. കാരണം തെറ്റു പറ്റാനുള്ള സാധ്യത ഇവിടെ ശാസ്ത്രത്തിന്റെതിനേക്കാള്‍ കൂടുതലാണ്. ശാസ്ത്രത്തിന്റെ എല്ലാ പരിമിതികളും തത്ത്വശാസ്ത്രത്തിനുമുണ്ട്. കൂടാതെ മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും തത്ത്വ ശാസ്ത്രത്തെ സ്വാധീനിക്കുന്നുമുണ്ട്.
വിജ്ഞാനത്തിന്റെ ഏറ്റവും ആധികാരികവും സത്യ സന്ധവുമായ വഴി ദിവ്യ ബോധനമാണ്. സത്യത്തിന്റെ സത്യവും യാഥാര്‍ഥ്യത്തിന്റെ യാഥാര്‍ഥ്യവുമാണ് അത് വഴി വെളിപ്പെടുന്നത്. അത് തെറ്റില്ല. കാരണം, അത് വരുന്നത് എല്ലാം അറിയാവുന്ന ദൈവത്തില്‍ നിന്നാണ്. അവന്റെ അറിവിന് പരിധിയും പരിമിതിയുമില്ല. ഭൂതവും വര്‍ത്തമാനവും ഭാവിയും പൂര്‍ണമായി അവന്‍ അറിയുന്നു. ഹുവല്‍ ഹഖ് - ഭാഷന്തരീകരണത്തിന് വഴങ്ങാത്ത ഈ പ്രയോഗം ഖുര്‍ ആനിനിലുള്ളതാണ്. സത്യവും യാഥര്‍ഥ്യവും അല്ലാഹു തന്നെയാണെന്ന് മൊഴിമാറ്റിയാല്‍ അര്‍ത്ഥം പൂര്‍ണമാവുന്നില്ല. “ അതിഭൌതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കല്‍ തന്നെയാകുന്നു. അവനല്ലാതെ അത് അറിയുന്നില്ല.” (വി: ഖു 6:59)
അതി ഭൌതിക ജ്ഞാനം മാത്രമല്ല ചില അദൃശ്യ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിശുദ്ധ ഖുര്‍ ആന്‍ നല്‍കുന്നുണ്ട്. മറിയമിന്റെ ചരിത്രം വിശദീകരിച്ച ശേഷം “അദൃശ്യവാര്‍ത്തകളില്‍ നിന്നുള്ള വെളിപ്പടുത്തല്‍” എന്നാണ് ഖുര്‍ ആന്‍ പറഞ്ഞത്. (3:44) യൂസുഫ് നബിയുടെ ചരിത്രം വിവരിക്കുന്നിടത്തും ഖുര്‍ ആന്‍ ഇതേ പ്രയോഗം നടത്തിയിട്ടുണ്ട്(12:102). ചരിത്ര സംഭവങ്ങളുടെയും യാഥാര്‍ഥ്യം പൂര്‍ണമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്നും ശാസ്ത്രവും തത്ത്വശാസ്ത്രവും മാത്രമല്ല ചരിത്രവും പ്രവാചകന്മാരിലൂടെ ദൈവം വെളിപ്പെടുത്തിയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നുമാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഏത് ജ്ഞാനത്തിന്റെയും സത്യസന്ധത മാറ്റുരക്കാനുള്ള ആധികാരിക ജ്ഞാനമാണ് ഖുര്‍ ആനിലുള്ളത്. ഖുര്‍ ആനിക വിജ്ഞാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര നിരീക്ഷണവും യുക്തി ചിന്തയും മാത്രമേ സത്യത്തിലേക്കും ശരിയിലേക്കും എത്തുകയുള്ളൂ. “നിശ്ചയം ഈ ഖുര്‍ ആന്‍ കൃത്യമായ ശരിയിലേക്ക് നയ്ക്കുന്നു” (17 :9)
ശാസ്ത്രവും തത്വ ശാസ്ത്രവും തെറ്റാം; ഖുര്‍ ആന്‍ തെറ്റില്ല. കാരണം ദിവ്യ വെളിപാ‍ടാണത്. ദൈവം പ്രവാ‍ചകന് വെളിപ്പെടുത്തികൊടുത്ത യാഥാര്‍ഥ്യങ്ങള്‍. അതി ഭൌതിക യാഥാര്‍ഥ്യങ്ങളും ഉണ്ട് അക്കൂട്ടത്തില്‍. പ്രവാചകന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അതി ഭൌതിക ജ്ഞാനം അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കില്ല. അതിനാല്‍ സഹജ വാസന(Instinct), അന്ത:പ്രജ്ഞ(Intuition), അന്തസ്ഫുരണം(Inspiration), ഇവയൊന്നും അതിഭൌതിക യാഥാര്‍ഥ്യങ്ങള്‍ അറിയാനുള്ള മാര്‍ഗങ്ങള്‍ അല്ല.“നിങ്ങള്‍ക്ക് അതിഭൌതിക കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയെന്നത് അല്ലാഹുവിന്റെ രീതിയല്ല. (അതിന്) അവന്‍ തന്റെ ദൂതന്മാരില്‍ നിന്ന് അവന്‍ ഉദ്ധേശിക്കുന്നവരെ തെരെഞ്ഞെടുക്കുന്നു. അതിനാല്‍ അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും വിശ്വസിക്കുവീന്‍” (വി :ഖു 3:179)
-----ഡോ. കൂട്ടില്‍ മുഹമ്മദലി--

Monday, May 19, 2008

സ്ത്രീയുടെ പദവി ഇസ് ലാമില്‍

ഇസ് ലാമിലെ സ്ത്രീക്കുള്ള അവകാശങ്ങളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണകള്‍ നില നില്‍ക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍, എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീക്ക് ഇസ് ലാം നല്‍കിയിരിക്കുന്ന പദവിയെന്തെന്ന് മനസ്സിലാക്കാന്‍ ഉപകരിച്ചെങ്കിലോ എന്ന് കരുതിയാണ് ഈ അഭിമുഖം ഇവിടെ പോസ്റ്റുന്നത്.

ഗേള്‍സ് ഇസ് ലാമിക് ഒര്‍ഗനൈസേഷന്‍ പ്രസിഡന്റിന്റിന്റെ ഒരു ലേഖനവും കൂ‍ടെ ചേര്‍ക്കൂന്നു.