Wednesday, June 3, 2009

വഴികാട്ടിയും വെളിച്ചവും

വാണിദാസ്‌ എളയാവൂര്‍

വാത്സല്യനിധിയായ സ്വപുത്രനോട്‌ ഒരു പിതാവേന്നപോലെ ദൈവം മനുഷ്യനോട്‌ ഇങ്ങനെ പറഞ്ഞു
നിനക്ക്‌ ഞാനൊരു വിളക്ക്‌ നല്‍കി അതാണ്‌ വിശേഷബുദ്ധി. പ്രപഞ്ചത്തില്‍ നിന്നെക്കൂടാതെ എന്റെ അനേകം സൃഷ്ടികളുണ്ട്‌. അവര്‍ക്കാര്‍ക്കും നല്‍കാത്ത അതിവിശിഷ്ട വസ്തുവാണ്‌ ഞാന്‍ നിനക്ക്‌ തന്നത്‌. അതിന്റെ വിലയറിയാനും വിവേകപൂര്‍വം വിനിയോഗിക്കാനും നിനക്ക്‌ കഴിയണം. ഒന്നു മാത്രം സൂചിപ്പിക്കാംബ്ലപ്രപഞ്ചം മുഴുവന്‍ തെളിച്ചുകാട്ടാന്‍പോന്ന വിളക്കാണത്‌. അത്‌ നിന്റെ നിലയും വിലയും വര്‍ദ്ധിപ്പിക്കും. ഒരു പരീക്ഷണം വഴി ഒരിക്കല്‍ നിന്നെ ഞാനത്‌ ബോധ്യപ്പെടുത്തി. നിന്റെ വിശേഷബുദ്ധിയില്‍ ഞാന്‍ തിരികൊളുത്തി. മലക്കുകളെപ്പോലും പരാജയപ്പെടുത്തിക്കൊണ്ട്‌ നീയതിന്റെ മികവ്‌ കാണിച്ചു. ഞാന്‍ സംതൃപ്തനായി. ഞാന്‍ മലക്കുകളോട്‌ നിന്നെയാദരിക്കാന്‍ പറഞ്ഞു. ഒന്ന്‌ മനസ്സിലായി. വിശേഷബുദ്ധി നിന്നില്‍ പ്രോജ്ജ്വലിക്കുമെന്ന്‌. ഒന്ന്‌ ഞാനാശ്വസിച്ചുബ്ല സൃഷ്ടികളില്‍ ശ്രേഷ്ഠനായി ഞാന്‍ തിരഞ്ഞെടുത്ത നീ ലോകത്ത്‌ അജയ്യനായി, അധൃഷ്യനായി പരിണമിക്കുമെന്ന്‌. കാലത്രയങ്ങളെ പ്രകാശമണിയിക്കാന്‍ പോന്ന വിളക്കാണത്‌. ആ വിളക്ക്‌ ..ഒരു പര്‍വതത്തിലേക്കാണ്‌ ഞാനയച്ചുകൊടുത്തതെങ്കില്‍ ദൈവത്തെ ഭയന്ന്‌ ആ പര്‍വതം പൊട്ടിത്തകരുന്നത്‌ നിനക്ക്‌ കാണാമായിരുന്നു. .. അത്രയും സ്ഫോടക സ്വഭാവമിയന്നതാണ്‌ അതിന്റെ പ്രകാശ വിസ്മയം. അതുകൊണ്ടാണ്‌ അത്‌ മറ്റാര്‍ക്കും നല്‍കാതെ നിനക്ക്‌ സമ്മാനിച്ചത്. തുടര്‍ന്ന് വായിക്കുക >>

1 comment:

സലാഹുദ്ദീന്‍ said...