Saturday, June 6, 2009

ധാര്‍മ്മിക മൂല്യങ്ങള്‍



ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി

വിശുദ്ധ പ്രവാചകന്‍ ത​‍െന്‍റ ദൗത്യത്തി​‍െന്‍റ ലക്ഷ്യം വിശദീകരിക്കവേ ഇങ്ങനെ പറഞ്ഞു: "സദ്പ്രവൃത്തികളുടെ പരിപൂര്‍ത്തിക്ക്‌ മാത്രമായിട്ടാണ്‌ ഞാനയക്കപ്പെട്ടിരിക്കുന്നത്‌," ഈ മഹല്‍ സന്ദേശം മനുഷ്യജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. പ്രവാചകത്വത്തി​‍െന്‍റ ലക്ഷ്യം മനുഷ്യരുടെ ധാര്‍മിക സ്വഭാവം ശക്തിപ്പെടുത്തുക എന്നതായിരുന്നു. അതുവഴി സൗന്ദര്യത്തി​‍െന്‍റയും പരിപൂര്‍ണതയുടെയും ഒരു പുതുലോകം അവരുടെ കൺമുമ്പില്‍ തെളിഞ്ഞു നില്‍ക്കും. ജ്ഞാനത്തി​‍െന്‍റ സഹായത്തോടെ ആ ലോകത്തെത്തിച്ചേരുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതിന്‌ അതവര്‍ക്ക്‌ പ്രേരണ നല്‍കുകയും ചെയ്യും.

ആരാധനാകര്‍മ്മങ്ങള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തി​‍െന്‍റ പ്രധാന സ്തംഭങ്ങളില്‍ അവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. നിഗോ‍ൂഢവും അജ്ഞാതവുമായ ഒരു സത്തയുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന രഹസ്യാര്‍ത്ഥമുള്ള ചടങ്ങുകളോ അര്‍ത്ഥശൂന്യവും ഉപയോഗരഹിതവുമായ കര്‍മങ്ങളോ അല്ല ഇസ്ലാമില്‍ ആരാധന. യഥാര്‍ത്ഥ ധര്‍മ്മപാഠങ്ങള്‍ അഭ്യസിക്കുവാനും ശീലങ്ങള്‍ നേടിയെടുക്കുവാനും ജീവിതാവസാനംവരെ ഈ മൂല്യങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തി സദ്‌വൃത്തരായി ജീവിക്കുവാനും മനുഷ്യര്‍ക്ക്‌ പരിശീലനം നല്‍കുന്നതാണ്‌ അവ. തുടര്‍ന്നു വായിക്കുക >>


No comments: