Sunday, September 7, 2008

വേണോ മനുഷ്യന് മതം?

മതമില്ലാത്ത ജീവിതം സാധ്യമാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ശാസ്ത്ര സാഹിത്യ രംഗങ്ങളിലുണ്ടായ വന്‍മുന്നേറ്റം പല കാരണങ്ങള്‍ കൊണ്ടും മതത്തിനെതിരെ തിരിയാന്‍ പുരോഗമന വാദികളെ പ്രേരിപ്പിച്ച് എന്നത് ഒരു സത്യമാണ്. ശാസ്ത്ര പരീക്ഷണങ്ങളോടും നിരീക്ഷണങ്ങളോടും ചര്‍ച്ചും പോപും അടങ്ങുന്ന മത സ്ഥാപനങ്ങള്‍ പുലര്‍ത്തിയ നിഷേധാത്മക നിലപാടുകളും ഇതിന്റെ മറ്റു പ്രധാന കാരണങ്ങളാണ്.

യഥാര്‍ഥത്തില്‍ ഒരു നല്ല മനുഷ്യനായി ജീവിക്കണമെങ്കില്‍ മത മൂല്യങ്ങള്‍ കൂടിയേ തീരൂ. വേദ ഗ്രന്ഥങ്ങളും ദൈവ ദൂതന്മാരുമാണ് മനുഷ്യനെ സനാതന മൂല്യങ്ങള്‍ പഠിപ്പിച്ചത്. മൂല്യങ്ങള്‍ അടിസ്ഥാന പരമായി ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് സാരം. മുകളില്‍ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരിലധികവും. ആ ഒരു വിശ്വാസം തന്നെയാണ് അവരെ നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്.

എല്ലാ മനുഷ്യരും ഒരു ദൈവത്തിലോ കുറേ ദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ്. ദൈവമില്ലാ ഇല്ല എന്ന് വിശ്വസിക്കുന്നവരും വിശ്വസിക്കുന്ന ഒരു ദൈവമുണ്ട്. ഖുര്‍ ആന്റെ ഭാഷയില്‍ അവരുടെ ദൈവം അവരുടെ ഇച്ഛയാണ്
“സ്വന്തം ഇച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ?” (വി :ഖു 25: 43)

ദൈവ വിശ്വാസികള്‍ ദൈവത്തിന്റെ നിയമമനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിശ്വാസികള്‍ തനിക്ക് തോന്നിയതനുസരിച്ച് ജീവിക്കുന്നു. അത്തരത്തിലുള്ള ജീവിതം സമൂഹം ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ടാണ് താന്തോന്നി (തനിക്ക് തോന്നിയത് പോലെ ജീവിക്കുന്നവന്‍) എന്നത് ഒരു ചീത്ത വിശേഷണമായി മാറുന്നത്.ഒരു നിരീശ്വരവാദിയും താന്‍ താന്തോന്നിയാണെന്ന് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

അപ്പോള്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെങ്കില്‍ ചില നിയമങ്ങള്‍ ആവശ്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ആ നിയമങ്ങള്‍ ആരുടേതായിരിക്കണം എന്നേടത്താ‍ണ് തര്‍ക്കം. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളാണ് മനുഷ്യന്‍ പാലിക്കേണ്ടത് എന്ന് വിശ്വാസികള്‍ വാദിക്കുമ്പോള്‍ തന്നെ പോലുള്ള മറ്റു മനുഷ്യരുടെ നിയമങ്ങളാണ് കൂടുതല്‍ കരണീയമെന്ന് അവിശ്വസികളും വാദിക്കുന്നു.

എങ്ങനെ ജീവിക്കണമെന്ന ദൈവത്തിന്റെ നിര്‍ദേശങ്ങളാണ് ഇസ് ലാമിക വീക്ഷണത്തില്‍ മതം. അവ മനുഷ്യനെ പഠിപ്പിക്കാനാണ് കാലാകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വന്നത്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചും അനുസരിക്കാതെയും ഒരാള്‍ക്ക് ജീവിക്കാം. പക്ഷെ, ദൈവ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുമ്പോഴാണ് ഒരാള്‍ പ്രകൃതിയോടിണങ്ങുന്നത്. കാരണം പ്രകൃതിയുടെ പ്രകൃതം തന്നെ ദൈവാനുസരണമാണ്. ദൈവിക നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുമ്പോള്‍ അവന്‍ ദൈവ നിഷേധി മാത്രമല്ല, പ്രകൃതി വിരോധി കൂടിയായി മാറുന്നു എന്ന് സാരം. എന്നാലും അതിനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നു.

“അല്ലാഹുവിന്റെതല്ലാത്ത മറ്റു വല്ല ജീവിത ദര്‍ശനവുമാണോ അവന്‍ ആഗ്രഹിക്കുന്നത്? നിര്‍ബന്ധിതമായോ സ്വമേധയാലോ ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും അല്ലാഹുവിനെ അനുസരിക്കുന്നു. എല്ലാം അവനിലേക്കാണ് മടങ്ങിപോകുന്നതും”(വി :ഖുര്‍ ആന്‍ 3:83)

പ്രായോഗിക ജീവിതത്തില്‍ ഒരു യഥാര്‍ഥ വിശ്വാസിയുടെ ജീവിത്തേക്കാള്‍ പ്രയാസകരമായിരിക്കും ഒരു യഥാര്‍ഥ അവിശ്വാസിയുടെ ജീവിതം. നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ മുമ്പില്‍ വിശ്വാസി പിടിച്ച് നില്‍ക്കുമ്പോള്‍ അവിശ്വാസി പകച്ചു നില്‍ക്കുന്നത് കാണാം. ജനനം, വിവാഹം, മരണം തുടങ്ങിയ ജീവിതത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ മതങ്ങള്‍ പഠിപ്പിച്ച ഏതെങ്കിലുമൊക്കെ രീതികള്‍ ഇത്തരക്കാര്‍ അവലംബിക്കാതിരിക്കില്ല. സത്യസന്ധത വിശ്വസ്ഥത തുടങ്ങിയ മത ധാര്‍മ്മിക മൂല്യങ്ങളൊക്കെ തങ്ങള്‍ ജീവിതത്തില്‍ നിന്ന് വലിച്ചെറിഞ്ഞിരിക്കുന്നുവെന്നും ഇവര്‍ പ്രക്യാപിക്കാറില്ല. യഥാര്‍ഥമായ മത വിശ്വാസമില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും തക്കം കിട്ടിയാല്‍ ചതിക്കും. ഒത്തു കിട്ടിയാല്‍ അന്യന്റെ മുതല്‍ കട്ടെടുക്കും. പരസ്പരം കൊല്ലും. മനുഷ്യര്‍ ഓരോരുത്തരും സാധ്യമായ രൂപത്തില്‍ സ്വാര്‍ത്ഥരും തന്നിഷ്ടക്കാരുമായിരിക്കും.സാമൂഹിക ജീവിതം അസഹ്യവും അസാധ്യവുമായി മാറും. സാമൂഹിക തിന്മകളും വൃത്തികേടുകളും സമൂഹത്തില്‍ അധികരിച്ച് വരുന്നുണ്ടെങ്കില്‍ അതിനര്‍ഥം യഥാര്‍ഥ മതവിശ്വാസം കുറഞ്ഞു വരുന്നുവെന്നു തന്നെയാണ്. ദൈവത്തിന്റെ നിയമങ്ങളാണ് ഞാന്‍ ജീവിതത്തില്‍ അനുസരിക്കേണ്ടതെന്നും നാളെ പരലോകത്ത് തന്റെ ഇഹലോക ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് ദൈവത്തിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്നുമുള്ള ബോധമാണ് യഥാര്‍ഥ മത വിശ്വാസം. ഈ വിശ്വാസവും അതനുസരിച്ചുള്ള നിലപാടുകളുമാണ് ഒരു മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത്, ആക്കേണ്ടത്.
“വ്യക്തമായ രണ്ടുവഴികള്‍ മനുഷ്യന് നാം കാണിച്ച് കൊടുത്തിരിക്കുന്നു” (90:10)
പ്രക്യാപിക്കുക നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ് സത്യം. ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ, അക്രമികള്‍ക്ക് നാം നരകാത്നി ഒരുക്കി വെച്ചിട്ടുണ്ട്.” (വി:ഖുര്‍ ആന്‍ 18:29)

--ഫൈസല്‍ മഞ്ചേരി--

6 comments:

സലാഹുദ്ദീന്‍ said...

എല്ലാ മനുഷ്യരും ഒരു ദൈവത്തിലോ കുറേ ദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ്. ദൈവമില്ലാ ഇല്ല എന്ന് വിശ്വസിക്കുന്നവരും വിശ്വസിക്കുന്ന ഒരു ദൈവമുണ്ട്.

പാമരന്‍ said...

"യഥാര്‍ഥത്തില്‍ ഒരു നല്ല മനുഷ്യനായി ജീവിക്കണമെങ്കില്‍ മത മൂല്യങ്ങള്‍ കൂടിയേ തീരൂ."

"....അവിശ്വാസികള്‍ തനിക്ക് തോന്നിയതനുസരിച്ച് ജീവിക്കുന്നു."

"യഥാര്‍ഥമായ മത വിശ്വാസമില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും തക്കം കിട്ടിയാല്‍ ചതിക്കും. ഒത്തു കിട്ടിയാല്‍ അന്യന്റെ മുതല്‍ കട്ടെടുക്കും. പരസ്പരം കൊല്ലും."

കൊള്ളാം സലാഹുദ്ദീന്‍ മാഷെ. നല്ല കണ്ടുപിടുത്തങ്ങള്‍.. :)

സലാഹുദ്ദീന്‍ said...

പ്രിയ പാമരന്‍
താങ്കളുടെ അഭിപ്രായത്തിന് നന്ദി.

ഇതൊന്നും എന്റെ കണ്ടുപിടുത്തങ്ങളല്ല. അത്പം യുക്തിയുപയോഗിച്ചാല്‍ താങ്കള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ നല്‍കാവുന്നതാണ്.

GURU - ഗുരു said...

അപ്പോള് ഭൂമീല് യഥാറ്ത്ത വിശ്വാസി ഇല്ലെ

ഒരു “ദേശാഭിമാനി” said...

പ്രിയ സലാഹുദ്ദീന്‍, സ്നേഹം നിറഞ്ഞ ആശംസകള്‍ക്കു നന്ദി!

സ്നേഹത്തോടെ

അജ്ഞാതന്‍ said...

പ്രിയ സലാഹുദ്ദീന്‍ ഭായി.

കൊന്നോള്ളൂ.പക്ഷെ ബോംബ് ഉപയോഗിക്കരുത്