ചെറായി രാമദാസ്
മുസ് ലീംങ്ങള്‍ ഏറെയുള്ള രാജ്യമാണിതെങ്കിലും ഈ ലേഖകന്‍ ഖുര്‍ആനിലേക്കു തിരിഞ്ഞത് വളരെ വൈകിയാണ്. അതിനു നിമിത്തമായതാകട്ടെ, വെറും യാദൃശ്ചികതയും. യൂറോപ്പിെന്റ ചരിത്രം ചെറുതായൊന്നു പഠിക്കുമ്പോഴാണ് ഖുര്‍ആനിലേക്കു കടക്കേണ്ടിവന്നത്.
മധ്യശതകങ്ങള്‍ യൂറോപ്പില്‍ ഇരുളടഞ്ഞ കാലഘട്ടമായിരുന്നു എന്നു നേരത്തെ മുതല്‍ കേട്ടിരുന്നു. എന്താണ് അങ്ങനെ പറയുന്നതെന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ വേറെ ചില കാര്യങ്ങളും മനസിലായി. ആ ഇരുട്ട് യൂറോപ്പിെന്റ പാരമ്പര്യസവിശേഷതയാണ്; റോമാ സാമ്രാജ്യത്തിെന്റ ഉദയം തൊട്ടേയുണ്ടത്. മധ്യശതകങ്ങളും പിന്നിട്ട് ഇക്കഴിഞ്ഞ 18ാം ശതകം വരെയെങ്കിലും നീളുന്നുമുണ്ടത്. എന്നാല്‍, ഇരുള്‍ മുറ്റിയ മധ്യശതകങ്ങളില്‍ത്തന്നെ, മനുഷ്യ സ്വാതന്ത്ര്യത്തിെന്റയും യുക്തി ചിന്തയുടെയും സത്യാന്വേഷണത്തിെന്റയും ശാസ്ത്ര ഗവേഷണത്തിെന്റയും സര്‍ഗസാഹിത്യ സൃഷ്ടിയുടെയും മറ്റും പൊന്‍വെളിച്ചം പരത്തിയിരുന്ന ചില രാജ്യങ്ങള്‍ ആ ഭൂഖണ്ഡത്തിലുണ്ടായിരുന്നു. അതിനു കാരണക്കാര്‍ മുസ്ലിംകളാണെന്നും അവരുടെ ഊര്‍ജ സ്രോതസ് ഖുര്‍ആന്‍ ആണെന്നും അങ്ങനെ ഞാനറിയുകയായിരുന്നു.
എങ്കില്‍, ഇസ്ലാമിെന്റ ജന്മദേശത്തിലെ അവസ്ഥയെന്തായിരുന്നു എന്നറിയണമല്ലോ. മുന്നില്‍ നിവര്‍ന്നത് അത്ഭുതകരമായ അറിവുകളാണ്: മതാധിപത്യത്തിലാണെങ്കിലും ശാസ്ത്രാന്വേഷണങ്ങള്‍ക്കു വിലക്കില്ലാത്ത രാജ്യങ്ങള്‍! ശാസ്ത്രപരീക്ഷണങ്ങള്‍ക്കു സ്വയം മുന്നിട്ടിറങ്ങുന്ന ഭരണാധികാരികള്‍ സ്പെയിന്‍ മുതല്‍ ചൈന വരെ നീണ്ട ഇസ്ലാമിക സാമ്രാജ്യത്തിലാകെ ഇതായിരുന്നു സ്ഥിതി. ക്രൈസ്തവ മതാധിപത്യത്തില്‍ ചിന്തിക്കാന്‍ പോലും വയ്യാത്ത കാര്യങ്ങള്‍. ഈ അറിവുകള്‍ വെച്ച് പറയാന്‍ തോന്നുന്നത് ഇതാണ്: അന്ന് ഒരു ലോകശക്തിയായി ഇസ്ലാം ഉയര്‍ന്നില്ലായിരുന്നെങ്കില്‍, ഇന്നത്തെ ശാസ്ത്രപുരോഗതിയിലെത്താന്‍ മനുഷ്യവംശം പിന്നെയും പല നൂറ്റാണ്ടുകള്‍ നടന്നു നീങ്ങണമെന്നായിരുന്നു.
മനുഷ്യന്‍ ഭരണകൂടങ്ങള്‍ക്കു കീഴിലായ ശേഷം ഏറ്റവും കൂടുതല്‍ ഭരണകൂടം പീഡനം ഏല്‍ക്കേണ്ടി വന്ന ശാസ്ത്ര ശാഖയാണ് ഭൂമിശാസ്ത്ര പഠനം. ഭൂമിയുടെ യഥാര്‍ഥ രൂപമെന്തെന്ന് അന്വേഷിക്കുന്നത്, മിക്ക പ്രാചീന മതങ്ങളെയും രോഷം കൊള്ളിച്ചിരുന്നു. അവയുടെ ചൊല്‍പ്പടിക്കു നിന്നിരുന്ന ഭരണകൂടങ്ങളുടെ പ്രധാന നിയമപരിപാലന ജോലികളില്‍ ഒന്ന്, ഭൂമിയുടെ സ്വരൂപം തേടുന്ന ശാസ്ത്രജ്ഞരെ വേട്ടയാടലായിരുന്നു
ഗ്രീസില്‍ പൈഥഗോറസ് അടക്കം ഒട്ടേറെ ഭൂശാസ്ത്രജ്ഞര്‍ വേട്ടയാടപ്പെട്ടു. വട്ടത്തിലുള്ള ഒരു പരന്ന പാത്രമാണ് ഭൂമിയെന്ന് പഠിപ്പിക്കുന്ന അവിടത്തെ മതപുരോഹിതരോട്. അല്ല ഒരു ഗോളമാണ് ഭൂമിയെന്നും അതു സൂര്യനെ ചുറ്റുകയാണെന്നും വാദിക്കുന്നവരെ വെറുതെ വിടാനിടയില്ലല്ലോ. 17ാം നൂറ്റാണ്ടാദ്യം പോലും ക്രൈസ്തവ യൂറോപ്പില്‍ നിന്നു നാം കേള്‍ക്കുന്നത്, ഭൂമിയുടെ നേര്‍രൂപവും നിലയും ചൂണ്ടിക്കാട്ടിയവനെ (ബ്രൂനോയെ) ചുട്ടുകൊന്ന കഥയാണ്.
ശാസ്ത്ര സത്യങ്ങള്‍ തേടുന്നവര്‍ക്ക് നരകമൊരുക്കിയ ക്രൈസ്തവ ഭരണപ്രദേശങ്ങളോട് തൊട്ടുരുമ്മിക്കിടക്കുന്ന അറേബ്യയില്‍ത്തന്നെയാണ് ഇസ്ലാം പിറന്നത്. എന്നാല്‍, സ്വകാര്യ-സാമൂഹിക ജീവിതങ്ങളില്‍ മനുഷ്യര്‍ക്ക് അവകാശപ്പെട്ട എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണോ ക്രൈസ്തവ പുരോഹിതാധിപത്യം നിഷേധിച്ചിരുന്നത്, അവയൊക്കെ വീണ്ടെടുത്തുകൊടുക്കയായിരുന്നു ഇസ്ലാം (പൊതുവായ വിലയിരുത്തലാണിത്.) സ്വാതന്ത്ര്യ നിരോധവും അന്ധവിശ്വാസ ശാഠ്യവുമൊക്കെ അങ്ങിങ്ങായി കാണാം പിന്നീടുവന്ന ചില മുസ്ലിം വാഴ്ചകളില്‍)
അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ ജനങ്ങള്‍, പുതുതായി നേടിയ ചിന്താ സ്വാതന്ത്ര്യവും പ്രവര്‍ത്തന സൗകര്യങ്ങളും സമര്‍ഥമായി വിനിയോഗിച്ചതിെന്റ സദ്ഫലമായാണ് ആധുനിക ശാസ്ത്രയുഗത്തിെന്റ അടിത്തറയൊരുങ്ങിയത്. ഗ്രീസും ഈജിപ്തും മോശൊപ്പൊട്ടേമിയയും ഇന്ത്യയും പിന്നീട് ചൈനയും മറ്റും ശാസ്ത്രരംഗത്ത് നടത്തിയിട്ടുള്ള ചെറുതും വലുതുമായ ചുവടുവയ്പുകളെ, വലിയൊരു കുതിച്ചു ചാട്ടത്തിനുള്ള കരുക്കളാക്കുകയായിരുന്നു അവര്‍. ലോകനിലവാരത്തില്‍ ആദ്യമായുണ്ടായ ശാസ്ത്രതരംഗമാണ് ഇസ്ലാമിേന്റത്ത്. ഭൂമിയുടെ ചുറ്റളവ് കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു നേതൃത്വം നല്‍കി രംഗത്തിറങ്ങിയ ഒരു ഖലീഫയുടെ (അല്‍ മഅമൂന്‍, എ.ഡി. 813-33) രോമാഞ്ചജനകമായ ഏടുവരെയുണ്ട് അതിെന്റ ചരിത്രത്തില്‍.
ഇങ്ങനെ ഇസ്ലാം തെളിച്ച വഴിയിലൂടെയാണ് മനുഷ്യവംശം മുന്നേറി പുതുയുഗത്തിെന്റ ശാസ്ത്രലോകം പണിതത്. അഗസ്റ്റിന്‍ പുണ്യാളെന്റയും മറ്റും അസംബന്ധ കല്‍പ്പനകള്‍ ചരിത്രത്തിെന്റ ശാപമേറ്റുവാങ്ങി മണ്‍മറഞ്ഞെന്നും നാം തിരിച്ചറിയുന്നുണ്ട്. ('ഭൂമി ഗോളമാണെങ്കില്‍, അന്ത്യവിധിദിനത്തില്‍ ദൈവം സ്വര്‍ഗത്തു നിന്നിറങ്ങിവരുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് എങ്ങനെ അവിടത്തെ കാണനാകും' എന്നു ചോദിച്ചു ശാസ്ത്രജ്ഞരെ പീഡിപ്പിച്ചയാളാണ് ഈ പുണ്യാളന്‍)
മനുഷ്യവംശത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് മടക്കാന്‍ ഹൈന്ദവ മതനേതൃത്വങ്ങളെ പ്രേരിപ്പിച്ചതു അവരുടെ പുണ്യഗ്രന്ഥങ്ങളായിരുന്നു. ലോകത്തെ നിത്യമായ നാശത്തിലാഴ്ത്തുമായിരുന്ന 'ക്രിസ്ത്യന്‍ ഇരുളി' നെ കീറിമുറിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചതും ഈ പുണ്യഗ്രന്ഥമാണ്. മനുഷ്യകുലത്തിന്റെ വിമോചകന്‍ എന്ന ഈ മഹനീയ പദവി നേടാന്‍ മറ്റൊരു മതഗ്രന്ഥത്തിനും കഴിഞ്ഞിട്ടില്ല.
11 comments:
അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ ജനങ്ങള്‍, പുതുതായി നേടിയ ചിന്താ സ്വാതന്ത്ര്യവും പ്രവര്‍ത്തന സൗകര്യങ്ങളും സമര്‍ഥമായി വിനിയോഗിച്ചതിെന്റ സദ്ഫലമായാണ് ആധുനിക ശാസ്ത്രയുഗത്തിെന്റ അടിത്തറയൊരുങ്ങിയത്.
അടിത്തറ ഒരുക്കിയ അതെ മത സംഹിത തന്നെ ആണല്ലോ ഇന്നിപ്പോള്‍ അത് മാന്താനും ഉപയോഗിക്കുന്നത്? ആധുനിക ലോകത്ത് ശാസ്ത്രത്തിനും, സാമൂഹ്യ നീതിക്കും യാതൊരു വിലയും കല്പിക്കാത്ത ഭരന്കൂടങ്ങലാണ് മിക്ക ഇസ്ലാമിക രാജ്യങ്ങളിലും. ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
"അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ ജനങ്ങള്‍, പുതുതായി നേടിയ ചിന്താ സ്വാതന്ത്ര്യവും പ്രവര്‍ത്തന സൗകര്യങ്ങളും സമര്‍ഥമായി വിനിയോഗിച്ചതിെന്റ സദ്ഫലമായാണ് ആധുനിക ശാസ്ത്രയുഗത്തിെന്റ അടിത്തറയൊരുങ്ങിയത്."
മനോഹരമായ കാഴ്ചപ്പാട്, സലാഹുദ്ദീന്‍ !!
പ്രിയ മലമൂട്ടിൽ മത്തായി.
“അടിത്തറ ഒരുക്കിയ അതെ മത സംഹിത തന്നെ ആണല്ലോ ഇന്നിപ്പോള്‍ അത് മാന്താനും ഉപയോഗിക്കുന്നത്?“
അടിത്തറ ഒരുക്കിയ അതെ സംഹിത ഉപയോഗിച്ച് എന്ത് മാന്തുന്ന കാര്യമാണ് താങ്കൾ ഉദ്ദേശിച്ചത്?
"ആധുനിക ലോകത്ത് ശാസ്ത്രത്തിനും, സാമൂഹ്യ നീതിക്കും യാതൊരു വിലയും കല്പിക്കാത്ത ഭരണകൂടങ്ങലാണ് മിക്ക ഇസ്ലാമിക രാജ്യങ്ങളിലും. “
ഏത് മുസ്ലീം രാജ്യത്തിലാണ് പ്രിയ മത്തായി ശാസ്ത്രത്തിന് വിലകല്പിക്കാത്താത്? സാമൂഹ്യ നീതിക്ക് പ്രാധാന്യമില്ലാത്ത ഏതെങ്കിലും മുസ്ലീം രാജ്യം ഉണ്ടെങ്കിൽ അതിന് ഒന്നാമത്തെ ഉത്തരാവാദി, അവിടങ്ങളിലൊന്നും ഒരിക്കലും ജനാധിപത്യം വരണമെന്നാഗ്രഹിക്കാത്ത അമേരിക്കൻ നേതൃത്വത്തിലുള്ള നവ കൊളോണിയലുകളാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.
“ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.“
ഉപ്പൂപയുടെ ആനയെ പോലെയാണോ ചരിത്ര സത്യങ്ങൾ?
പ്രിയ അനിൽഭായ്
കാഴ്ചപാടും ചരിത്ര സത്യവും രണ്ടാണെന്നാ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
ഉപ്പുപ്പാക്ക് ഒരാനേണ്ടാര്‍ന്നു പണ്ട്. ഒന്നല്ല ..ഒരു പാടാനകള്‍.. അറേബ്യ മുതല്‍ സ്പെയിന്‍ വരെ നീണ്ട അതിരുകളില്ലാത്ത ആകാശം. പട്ടിണിയുണ്ടോ എന്ന് പരിശോധിക്കാന്‍ നാടു ചുറ്റുന്ന ഖലീഫയുടെ ലോകമായിരുന്നു ഉപ്പുപ്പാന്റെ ഭൂതകാലം. ഇബ്നു ഖല്‍ദൂന്റെയും ഇബ്നുസീനയുടെയും കാലം.ശാസ്ത്രവും സാങ്കേതികതയും എല്ലാമെല്ലാമുണ്ടായിരുന്ന കാലം. എല്ലാറ്റീനുമുപരി മാനവികതയുടെ അപാരതയും വേലി പൊട്ടിക്കാത്ത ധാര്‍മ്മികതയും വ്യതിരിക്തമാക്കിയ ഒരു സമൂഹവും. ജാതിയും വേലിക്കെട്ടുമൊന്നുമില്ലാതെ ഒരൊറ്റ ദൈവത്തിന്റെ ഒരൊറ്റ ജനതയായി ജനതതികള്‍ ജീവിച്ചു മരിച്ച സുവര്‍ണകാലം. പിന്നെ രാജാക്കന്മാരും കിങ്കരന്മാരും വന്നു. തോട്ടി സാമ്രാജ്യത്വത്തിന്റെ കയ്യിലായി. പാപ്പാന്മാര്‍ ദാസ്യവേലക്കാരും. എന്നിട്ടും കൊലകൊമ്പന്മാരെപ്പോലും വിനീത വിധേയരാക്കിയ ദര്‍ശനം തുരുമ്പ് പിടിക്കാതെ പുതിയ പുലരി കാത്തു കിടന്നു. നവജാഗരണത്തിന്റെ ഉലയില്‍ ഊതിക്കാച്ചിയ ദര്‍ശനം എഴുന്നേറ്റു നില്‍ക്കുന്ന കാഴ്ചയാണിന്ന് ലോകത്തെങ്ങും.
അടിത്തറ മാന്താനല്ല , പുതിയ അടിത്തറയില്‍ നീതിക്കും സത്യത്തിനും സദാചാരത്തിനും വേരുണ്ടാകുന്ന നവ ലോകം പുനരാവിഷ്കരിക്കാനാണീ പ്രത്യയശാസ്ത്രത്തെ വര്‍ത്തമാനം ഉപയോഗപ്പെടുത്തുന്നത്. ശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍ സാമ്രാജ്യത്വത്തിനു വിറളി പിടിക്കുന്നു. മനുഷ്യനെ മനുഷ്യനായിക്കാണുന്ന ദര്‍ശനം ചെങ്കോലു പിടിച്ചാല്‍ അടിയാളനില്ലാതായിപ്പോകുമെന്ന് ഭയന്ന് പ്രതികരിക്കുന്ന പെരുവിരലുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത് അധിനിവേശം ബങ്കറുകളില്‍ മുന്നോട്ട്. ദാസ്യം മുട്ടിലിഴയിക്കുന്ന അരാഷ്ട്രീയരാഷ്ടീയത്തിന്റെ ചുമലിലേറിയ സാമ്രാജ്യത്വം ഭയക്കുന്നതാരെ? പല്ലു പോയ കമ്മ്യൂണിസത്തെയോ? മണ്ണടിഞ്ഞ സോഷ്യലിസ്റ്റ് പ്രതിമകളെയോ? അതോ ടാങ്കറുകള്‍ക്ക് കല്ലെറിയുന്ന പാലസ്തീന്‍ ബാലനു പ്രചോദനമേകുന്ന ദര്‍ശനമോ? ആസുരത ഭയക്കാതിരിക്കുന്നതെങ്ങിനെ ? കംസനും
പാലില്‍ വെള്ളം ചേര്‍ക്കുന്നത് പോലും ചെറുക്കുന്ന നീതിമാന്മാര്‍ പുനരവതരിച്ചാല്‍, കോള ഭീമന്‍ വെള്ളം കട്ടു കടത്തുന്നതെങ്ങിനെ? ഭക്ഷണപ്പൊതിയും ബോംബും ഒരേ സമയം വര്‍ഷിക്കുന്ന സാമ്രാജ്യത്വ പോര്‍ വിമാനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാത്ത ഒരു ബാഗ്ദാദും പാതിരാക്ക് പാവപ്പെട്ടവനെ കുടിയിറക്കി ചവിട്ടിപ്പുറത്താക്കാന്‍ മുതലാളിത്തത്തിനു ബൂട്ടിട്ട് കൊടുക്കാത്ത ഒരു ക്ലിഫ് ഹൗസും ഉണ്ടാകാതിരിക്കുമോ ...അനീതി കാണിച്ചാല്‍ പ്രജയുടെ ചാട്ടവാറടിക്ക് വിധേയരാവുന്ന, പാതിരാവില്‍ കൂരകളില്‍ ഗദ്ഗദമുയരുന്നത് കേള്‍ക്കുവാന്‍ ഊരു ചുറ്റുന്ന ഖലീഫമാര്‍ സ്വപ്നങ്ങളില്‍ പ്രതാപമുള്ള ഗജവീരന്മാര്‍ തന്നെ. വെള്ളിത്തിരയില്‍ കാണുമ്പോള്‍ കയ്യടിച്ച്, പിരിയുമ്പോള്‍ മിഥ്യയാകുന്ന ഫോര്‍ ദ പീപ്പിള്‍ പയ്യന്മാരുടെ കെട്ടുകഥകളല്ല, ചരിത്രത്തില്‍ സുവര്‍ണരേഖയായി എന്നും മിന്നിത്തിളങ്ങുന്നവരാണുപ്പുപ്പാന്റെ പഴയ ആനകള്‍. തിന്മയുടെ വേരറുത്ത, നന്മയുടെ നൂറു പൂക്കള്‍ വിരിയിച്ച ഒരു ദര്‍ശനം ഇപ്പോഴും കാത്തു കിടക്കുന്നു..പുതിയ ഗജവീരന്മാരുടെ വരവിനു കാതോര്‍ത്ത്...
ചരിത്ര സത്യങ്ങളില്‍ മുഴുകിയിരുന്നാല്‍ കാലിനടിയില്‍ നിന്നും മണ്ണോലിച്ച് പോക്കുന്നത് മനസ്സിലാക്കാന്‍ കഴിയാതെ പോകും. അതുകൊണ്ടാണ് ഉപ്പൂപ്പാക്കു ആന ഉണ്ടായിരുന്നിട്ടു ( അതും ചരിത്ര സത്യം തന്നെ ആന്നേ) ഒരു കാര്യവും ഇല്ല എന്ന് പറഞ്ഞതു.
തേനും പാലും ഒലിച്ചു കൊണ്ടിരുന്ന ഒരു സാമ്രാജ്യവും ഒരിടത്തും ഉണ്ടായിട്ടില്ല. ഇസ്ലാമിക സംരാജ്യങ്ങളുടെയും സ്ഥിതി വെരോന്നല്ലായിരുന്നു. പ്രവാചകന്‍ മരിച്ചതിനു തൊട്ടുള്ള കൊല്ലങ്ങളില്‍ തന്നെ ഷിയയും സുന്നിയും ആയി പിരിഞ്ഞു ഇന്നു വരെ പരസ്പരം പോരാടി, പാര വെച്ചു അനോന്യം കുളം തോണ്ടി. പിടിച്ചടകിയ രാജ്യങ്ങളില്‍ എല്ലാം തന്നെ ഇസ്ലാമിക മതം മാത്രമെ അനുവദിച്ചുള്ളൂ, അല്ലെങ്ങില്‍ മറ്റു മതസ്ഥര്‍ സ്വന്തം മതം അനുസരിച്ച് ജീവിക്കാന്‍ കരം കൊടുകേണ്ട ഗതികേടില്‍. ഇന്നും ഇസ്ലാമിക ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മറ്റു മതസ്ഥര്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെ, ഗള്‍ഫില്‍ തന്നെ ദുബായ് ഒഴികെ വേറേതു രാജ്യത്താണ് മറ്റു മതസ്ഥര്‍ക്ക് ആരാധന സ്വാതന്ത്ര്യം ഉള്ളത്?
ഹിന്ദു മതത്തിലും ക്രിസ്തു മതത്തിലും അനാചാരങ്ങള്‍ ഇല്ലതയല്ല. പക്ഷെ ആധുനിക ശാസ്ത്ത്രത്തിന് മുഖം തിരിഞ്ഞാണ് ഇസ്ലാമിന്റെ നില്പ്. അതാണ് ഇസ്ലാമിനെ മറ്റു മതങ്ങളില്‍ നിന്നും ഇന്നു വേര്‍തിരിച്ചു നിര്‍ത്തുന്നത്.
അസ്‌ലാമും അലൈക്കും,
ഇക്ക് മൻസ്സിലാകാത്ത ഒരു കാറിയം ഇക്ക ഏത് ശാസ്ത്രത്തെക്കുറിച്ചാണ് പറയുന്നത്..അങ്ങ് സ്പെയിൻ മുതൽ ചൈനവരെ ചേറായി രാമദാസ് എന്തുകണ്ടെന്നാ ? പണ്ട് മീൻപിടിക്കാൻ പോയവൻ കിഴക്കോട്ട് തുഴഞ്ഞ് തുഴഞ്ഞ് പറ്റിഞ്ഞാറുനിന്നും വന്നിടത്ത് എത്തി ഭൂമി ഉരുണ്ട്താണെന്ന് പറഞ്ഞന്നാണോ ഈ ആശാന്മാർ ഭൂമിയുടെ ചുറ്റളവ് ഏടുക്കാൻ പോയിട്ട് എന്തായി ? എന്തോ പാകി എന്നോ മറ്റോ പേസ്റ്റി കണ്ടു, ഏത് ശാസ്ത്രത്തിന്റെ അട്ത്തിറ ആണ് പാകിയത്... എന്നിട്ടെന്തെ അത് കിളിർക്കാതെ പോയി,പടിഞ്ഞാറ് ഇരുളടച്ചതാക്കിയത് ഭരണവർഗ്ഗമായിരുന്നു ഭരണത്തിൽ മതത്തിനുള്ള സ്ഥാനം സൂര്യന് അതിന്റെ പ്രകാശം പോലെ ആയിരുന്നു, അതുകൊണ്ട് അവിടെ ശാസ്ത്രം ഇല്ലാതായി പോയോ ? അല്ല അവിടെ മനുഷ്യൻ മതത്തിന്റെ അല്ലങ്കിൽ അതിരുകടന്ന വിശ്വാസത്തിന്റെ ചട്ടകൂട്ടിൽ നിന്നും പുറത്തുവന്നു അതാണ് ഇന്നും അഞ്ചാം നൂറ്റാണ്ടാണ് വിശുദ്ധമായത് എന്നും നമുക്ക് ആ നുറ്റാണ്ട് തന്നെ മതി എന്നും ദുർവ്വാശിപിടിക്കുന്നവരും ഭൂമി പരന്ന പാത്രമണ് എന്നത് സത്യമാണെന്ന് വാദിച്ചവരും ഒക്കെ ഇന്ന് അനുഭവിക്കുന്ന ശസ്ത്ര സത്യങ്ങൾ.
സലഹുദ്ദിന്റെ വാക്കുകൾ നോക്കുക
“അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ ജനങ്ങള്‍, പുതുതായി നേടിയ ചിന്താ സ്വാതന്ത്ര്യവും പ്രവര്‍ത്തന സൗകര്യങ്ങളും സമര്‍ഥമായി വിനിയോഗിച്ചതിെന്റ സദ്ഫലമായാണ് ആധുനിക ശാസ്ത്രയുഗത്തിെന്റ അടിത്തറയൊരുങ്ങിയത്.“ ഏതാണ് അതി വിശാലമായ ആ ഇസ്ലാമിക സാമ്രാജ്യം ? ഏതാണ് ഈ പുതുതായി നേടിയ ചിന്താ സ്വാതന്ത്ര്യം ? 1500 വർഷം മുൻപ് നബിതിരുമേനി പറഞ്ഞ കാര്യങ്ങൾ പോലും പിന്തുടരാൻ കഴിയാത്ത നിങ്ങൾ സഞ്ചരിക്കുന്നത് ശിലായുഗത്തിലെ ചട്ടകൂട്ടുകളിലേയ്ക്കല്ലെ. പുതിയ ചിന്താസ്വാതന്ത്ര്യ ത്തിന്റെ സൃഷ്ടികൾ ആയിരുന്നോ മറിയറ്റ് ഹോട്ടലിന്റെ മുന്നിൽ 6മീറ്റർ വ്യാസത്തിൽ തീർത്ത കുഴി, അഫ്ഗാനിലെ എംബസ്സിക്ക് മുന്നിൽ തീർത്ത പൊട്ടിത്തെറി, ഡെൽഹിയിലെ തെരുവുകളിൽ തീർത്ത ചോരക്കളങ്ങൾ, ചരിത്രം ഒരിക്കലും ആവർത്തിക്കാറില്ല, ആവർത്തിക്കനുമാവില്ല കാരണം അതിന്റെ ശിൽപ്പികൾ മൺമറഞ്ഞവർ ആണല്ലോ ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊള്ളാം പക്ഷേ അത് മനുഷ്യരാശിക്ക് നന്മ ചെയ്യുവാനായിരിക്കണം, സലാഹുദ്ദിൻ മാഷ് ഐ.ടി പ്രഫഷണൽ ആണ് ശരിയല്ലെ, അത് നന്മക്കായ് മാത്രം ഉപയോഗിക്കുക, ഇന്ന് ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അറസ്റ്റിലായ ഐടി, എഞ്ചിനിയറിഗ് പ്രഫഷണലുകൾ കൂടിവരുന്നു മൊബയിൽ ഫോൺ ഉപയോഗിച്ച് എങ്ങനെ ബോബ് പൊട്ടിക്കാം എന്ന തരത്തിലുള്ള ഗവേഷണങ്ങളിലേയ്ക്ക് ചിന്താ സ്വാതന്ത്ര്യം മാറി പോകുന്നു. ഇന്ത്യയിൽ ഉള്ള അഭിപ്രായ, സഞ്ചാര പ്രവർത്തന സ്വാതന്ത്ര്യത്തെ ഇസ്ലാം ഭീകര പ്രവർത്തകർ വിശാലമായി ഉപയോഗിക്കുന്നു....ഇങ്ങനെ ഞാൻ കാണുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ഇതിനെക്കാൾ വലിയ ശരി ഉണ്ടെങ്കിൽ ദയവായി പേസ്റ്റുക,
ഖുദാ ഹഫീസ്
“ഇക്ക് മന്‍സ്സിലാകാത്ത ഒരു കാറിയം ഇക്ക ഏത് ശാസ്ത്രത്തെക്കുറിച്ചാണ് പറയുന്നത്..അങ്ങ് സ്പെയിന്‍ മുതൽ ചൈനവരെ ചേറായി രാമദാസ് എന്തുകണ്ടെന്നാ ? പണ്ട് മീന്‍പിടിക്കാന്‍ പോയവന്‍ കിഴക്കോട്ട് തുഴഞ്ഞ് തുഴഞ്ഞ്
പറ്റിഞ്ഞാറുനിന്നും വന്നിടത്ത് എത്തി ഭൂമി ഉരുണ്ട്താണെന്ന് പറഞ്ഞന്നാണോ ഈ ആശാന്മാര്‍ ഭൂമിയുടെ ചുറ്റളവ്ഏടുക്കാന്‍ പോയിട്ട് എന്തായി ? എന്തോ പാകി എന്നോ മറ്റോ പേസ്റ്റി കണ്ടു, ഏത് ശാസ്ത്രത്തിന്റെ അട്ത്തിറ ആണ് പാകിയത്“
പ്രിയ ബാലാ.
ദൈവത്തിന്റെ സമാധാനവും രക്ഷയും താങ്കളിലും വര്‍ഷിക്കുമാറാകട്ടെ.
ചരിത്രം എന്നും വിജയിച്ചവന്റെ ഭാഗത്താണ്. സാമ്രാജ്യത്വം ലോകത്തിന്റെ മേല്‍ക്കോയ്മ ഏറ്റെടുത്തപ്പോള്‍ ചരിത്രവും
അവരുടെ വഴിക്കായി. അതിനുദാഹരണമാണ് നമ്മുടെ ചരിത്രപാഠപുസ്തകങ്ങളിലെ ‘കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു’ എന്നുള്ളത് പോലുള്ള ചരിത്രങ്ങള്‍. സത്യത്തില്‍ കൊളംബസ് ‘കണ്ടു പിടിക്കുന്നതിന്‘ മുന്‍പ് അവിടെ ഒരു
നല്ല ഒരു ജനതയും അവരുടെ ഒരു സംസ്കാരവും എല്ലാം ഉണ്ടായിരുന്നു. അവര്‍ അതിക്രൂരമായി അധിനിവേശം ചെയ്യപ്പെടുകയായിരുന്നു.
നമ്മുടെ വിദ്യഭ്യാസ വിചക്ഷണര്‍ സാമ്രാജ്യത്വ ചരിത്രകാരമാരന്‍മാര്‍ രേഖപെടുത്തിയത് അപ്പാടെ ഏറ്റെടുത്തതിന് ഉദാഹരമാണിതൊക്കെ. പാഠപുസ്തകങ്ങള്‍ തെയ്യാറാക്കുന്നിടത്ത് ചിലപ്പോഴെങ്കിലും അത് തെയ്യാറാക്കുന്നവരുടെ ചിന്താഗതിയുടെ ഒരു സ്വാധീനം നമുക്ക് കാണാം. ഒരു സ്വതന്ത്രമായ അന്വേഷണം എപ്പോഴും, മുന്‍ വിധിയോടെ താങ്കള് മുകളില്‍ സൂചിപ്പിച്ചത് പോലുള്ള കാര്യങ്ങളുടെ, നിജസ്ഥിതി അറിയാന്‍ നമ്മെ സഹായിച്ചേക്കാം. ഇന്റ്റര്‍നെറ്റ് എന്ന അറിവിന്റെ സാഗരത്തില്‍ സര്‍ച്ചിയാല്‍ ഒരു വിധം കാര്യങ്ങളെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കാം. ഞാന്‍ നൂറ് ശതമാനം ശരി എന്ന അഭിപ്രായമൊന്നും എനിക്കില്ല.
സംവാദമാണ് ഉദ്ദേശമെങ്കില്‍, നമ്മുടെ അറിവിന്റെ പരിമിതികള്‍ എതിര്‍ഭാഗത്തെ പരിഹാസ്യമക്കുന്നതിനയി ഉപയോഗിച്ചാല്‍, ഒരു പക്ഷേ, അവസാനം നാം തന്നെ, സ്വയം പരിഹാസ്യതയുടെ പടുകുഴിയില്‍ ചാടാന്‍ സാധ്യതയുണ്ട്.
ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന ഒരാളെന്ന് നിലക്ക്, നല്ല മനസ്സുണ്ടെങ്കില്‍, താഴെ കാണുന്ന ലിങ്കുകളില്‍ എന്തെങ്കിലും സത്യാവസ്തയുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
മുസ് ലീം ശാസ്ത്രകാരന്മാര്‍
മധ്യ കാലഘട്ടത്തിലെ ശാസ്ത്ര പൂരോഗതികള്‍
മുസ് ലീം ശാസ്ത്ര സംഭാവനകള്‍
ഇസ് ലാമും ഭീകരവാദവും
സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ഈദ് ആശംസകൾ****
സലാമും അലൈക്കും,
താങ്കൾ തന്ന ലിങ്കിന് നന്ദി, അല്പം തരക്കായതിനാൽ താമസ്സിക്കാതെ കാണാം,
ഖുദാ ഹഫീസ്
പ്രിയ വികെ ബാല
താങ്കള്‍ക്കുമെന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാളശംസകള്‍...
ഈ ലേഖനത്തിനു നന്ദി
ആരെങ്കിലും കൊഞ്ഞനം കുത്തിയത് കൊണ്ട് സത്യങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല. ചിലപ്പോള്‍ കൊന്‍ഞ്ഞനം കുത്തല്‍ ശീലമാക്കി അവരുടെ മുഖത്തിനു മാറ്റം വന്നേക്കാം
Post a Comment