മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്നത് അവിതര്‍ക്കിതമായ ഒരു സത്യമാണ്. മാത്രമല്ല അത് സംഘടിതവും, വ്യക്തമായ ആസൂത്രണത്തോട് കൂടിയും ആയിരിക്കണമെന്നതിലും തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ വിദ്യാഭാസത്തിന്റെ ലക്ഷ്യവും അതിന് സ്വീകരിക്കേണ്ട മാര്‍ഗവും എന്തെന്നത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്നതും വിശകലനം നടത്തപ്പെടുന്നതുമായ ഒരു സംഗതിയാണ്. ഇക്കാര്യത്തില്‍ എന്റെ ചില നിരീക്ഷണങ്ങളാണ് ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഒരിക്കലും ഒരു വിധി പറച്ചിലല്ല. എതിരഭിപ്രായങ്ങളില്‍ ബോധ്യപ്പെടുത്താവുന്നത് സ്വീകരിക്കാന്‍ സന്നദ്ധനുമാണ്.
ലക്ഷ്യം
മനുഷ്യന്റെ ജ്ഞാന വര്‍ദ്ധനവ് അവന്റെ സാസ്കാരികവും സര്‍ഗ്ഗാത്മകവുമായ പുരോഗതിയുടെ മര്‍മ്മ പ്രധാനമായ ഒരു ഘടകമാണ്. ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മിക്കവരും കാണുന്നത് ഭാവി സാമ്പത്തിക ഭദ്രതയുടെ മാര്‍ഗ്ഗമായാണ്. അതിനാല്‍ തന്നെ അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസത്തിന് മുകളില്‍ സൂചിപ്പിച്ച സാംസ്കാരികമായും സര്‍ഗ്ഗപരമായും ഉന്നതിയിലുള്ള ഒരു ഉത്തമ പൌരനെ വാര്‍ത്തെടുക്കുക എന്ന വിവേക പൂര്‍ണ്ണമായൊരു ലക്ഷ്യത്തിച്ചേരാന് കഴിഞ്ഞെന്നു വരില്ല. സാങ്കേതിക പുരോഗതിയും(Technological Development) അതു മൂലമുള്ള സാമ്പത്തികാഭിവൃദ്ധിയുമാണ് (Economic Development) മനുഷ്യ വിദ്യാഭ്യാസ പുരോഗതിയുടെ ആകെ കൂടിയുള്ള ലക്ഷ്യമായി ഇത്തരക്കാര്‍ കണക്കാക്കുന്നത്. അതിനു വിഘാതമായി നില്ക്കുന്ന സാമൂഹ്യ ചുറ്റുപാടുകളയോ,പ്രകൃതിയെയോ, സഹജീവികളെ തന്നെയോ ഇല്ലാതാക്കിക്കൊണ്ടായാല് പോലും ഇപ്പറഞ്ഞ തരത്തിലുള്ള ഒരു പുരോഗതിക്കായി യത്നിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും എന്നതില്‍ സംശയമില്ല. തികച്ചും സ്വാര്‍ത്ഥ പരവും, മുതലാളിത്ത വ്യവസ്ഥയുടെ പണിയാളുകളുമാക്കാനുമുള്ള ഇത്തരം ഒരു വിദ്യാഭ്യാസ സംസ്കാരം കൊണ്ട് ഒരു പാട് ഭാവി ഗുണങ്ങള്‍ ഇതിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ ലക്ഷ്യം വെക്കുന്നുണ്ട്. അരാഷ്ട്രീയവല്ക്കരിക്കപ്പെട്ടവരും, സാമൂഹ്യ പ്രശ്നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരും, സമൂഹത്തോട് യാതൊരു തരത്തിലുമുള്ള പ്രതിബദ്ധതിയുമില്ലാത്തവരുമായ സ്വാര്‍ത്ഥമതികളും പണം ഉപയോഗിച്ച് എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്നവരുമായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുക. വിരലിലെണ്ണാവുന്നവരൊഴിച്ച് മറ്റെല്ലാ രാഷ്ട്രീയക്കാരുടെയും ഇപ്പോഴത്തെ അവസ്ഥ ഇത്തരത്തിലുള്ള ഒരു തലമുറ വളര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. അവര്‍ക്ക് സ്വന്തം പോക്കറ്റിനോടുള്ള പ്രതിബദ്ധതയേക്കാള്‍ ജനങ്ങളോട് പ്രതിബദ്ധതയുണ്ടാവാനുള്ള ഒരു ആദര്‍ശവും അവരെ ഭരിക്കുന്നില്ല. സാമ്രാജ്യത്തത്തിന്റെയും മുതലാളിത്തത്തിന്റെ കളിപ്പാവകളായി മാറാനുള്ള വിധിയാണ് അവര്‍ക്കെല്ലാം എന്നത് നമ്മെയെല്ലാം ഇരുത്തി ചിന്തിപ്പിക്കേണ്ട ഒരു യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്തായിരിക്കണം വിദ്യാഭ്യാസത്തിന്റെ മര്‍മ്മ പ്രധാനമായ ലക്ഷ്യമെന്നെത് നാമോരോരുത്തരും ഒന്ന് ഉറ്റാലോചിച്ചു നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സഹജീവികളോട് ആദരവ് പുലര്‍ത്തുന്ന, സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന, സമൂഹത്തിന്റെ പുരോഗതി തന്റെ തന്നെ പുരോഗതിയുടെ ഭാഗമായി മനസ്സിലാക്കുന്ന, താന്‍ അഭ്യസിച്ചത് സമൂഹത്തിന്റെ കൂടി ശ്രമഫലമായാണെന്ന് മനസ്സിലാക്കുന്ന, പ്രകൃതി എനിക്ക് മാത്രമുള്ളതല്ലെന്നും അതിന്റെ അവകാശികളായി ഇനിയും ഒരുപാട് തലമുറകള്‍ വരെനുണ്ടെന്ന ബോധമുള്ള, അന്യനില്‍ ഗുണകാംഷയുള്ള,വികസനം എന്നത് ഏതാനും കീശകളുടെ തടിപ്പല്ലെന്ന് മനസ്സിലാക്കുന്ന,സ്വകുടുംബത്തോടും മാതാ പിതാക്കളോടും ഉത്തരവാദിത്വവും കടപ്പാടുമുണ്ടെന്ന് മനസ്സിലാക്കുന്ന, തനിക്കുള്ള അവകാശങ്ങള്‍ മറ്റുള്ളവരുടെ ഉത്തരവാദിത്വമായതു പോലെ തന്റെ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ അവകാശമായി മനസ്സിലാക്കുന്ന,നന്മയോടും നീതിയോടും കൂറ് പുലര്‍ത്തുന്ന, പ്രലോപനങ്ങളില്‍ വശം വദനകാത്ത,അച്ചടക്കവും സദാചാര ബോധവുമുള്ള, തൊഴില്‍ പര്യാപ്തതയുമുള്ള, സൃഷ്ടിപരമായയും ശാസ്ത്രീയമായും ചിന്തിക്കുന്ന,ഗവേഷണ തല്പരരയാ ഒരു ഉത്തമ തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കണം യഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മാറേണ്ടത്.
മാര്‍ഗ്ഗം
ഉത്തമമായ ഒരു ലക്ഷ്യം കരസ്ഥമാക്കണമെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം സംശുദ്ധവും വ്യക്തമായ ആസൂത്രണത്തോടു കൂടിയതും അയിരിക്കണമെന്നതില് സംശയമില്ല. അതിനാല്‍ തന്നെ ചുറ്റുപാടുകള്ക്കിണങ്ങുന്നതും,കുട്ടികളുടെ സര്‍ഗ്ഗാത്മകമായ അന്തചോദനകളെ സമൂഹത്തിനും കുട്ടിക്കു തന്നെയും ഉപകരിക്കുന്ന തരത്തിലുള്ള നിര്മ്മാണാല്മകമായ ഒരു തലത്തിലേക്ക് തിരിച്ചു വിടാനുള്ള യുക്തിപരവും ശാസ്ത്രീയവുമായ പാഠ്യ പദ്ധതികളാണ് തയ്യാറാക്കപ്പെടേണ്ടത്. ഇത് ഏതാനും ചില വ്യക്തികളോ അവരെ നയിക്കുന്ന ചിന്തകളുടെയോ അടിസ്ഥാനത്തില്‍ ആയിരിക്കുകയുമരുത്. ഇതിനായി സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള ചിന്തകരും,വിത്യസ്ത മേഖലകളില്‍ കാര്യപ്രാപ്തിതെളിയിച്ചവരുമായ ആളുകകളുമായുള്ള ചര്‍ച്ചകളും, വിപുലമായ തോതിലുള്ള അഭിപ്രായ രൂപീകരണവും ഒരു ജനാധിപത്യ സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്ന നമ്മുടെത് പോലുള്ള ഒരു ചുറ്റുപാടിന് ഏറ്റവും യോജിച്ചതായിരിക്കുമെന്നതില് സംശയമില്ല. വിവര സാങ്കേതിക വിദ്യ വിപുലമായി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങള്‍ ഇത്തരം ചര്‍ച്ചകള്‍ വളരെ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും.
എന്തിനും ഏതിനും പാശ്ചാത്യന്‍ അവന്റെ സാഹചര്യത്തിനായി രൂപം നല്കിയ മാനദന്ധങ്ങള്‍ വെച്ച് തയ്യാറാക്കിയ പാഠ്യ പദ്ധതികള്‍ നമ്മുടെത് പോലുള്ള ഒരു സാഹചര്യത്തിലേക്ക് അപ്പടി ആപ്ലിക്കബ്ള്‍ ആക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കാണുമ്പോള്‍; അവരെ നയിക്കുന്ന വികാരവും ബുദ്ധി ശൂന്യതയുമോര്ത്ത് സഹതപിക്കതിരിക്കാന് കഴിയുന്നില്ല. പാശ്ചാത്യനെ സംബന്ധിച്ചേടത്തോളം അവന് സദാചാരം,ലൈഗികത,വിവാഹം, വിവാഹ പൂര്‍വ്വ ലൈംഗികത, സ്വവര്‍ഗ്ഗ രതി എന്നിത്യാതി കാര്യങ്ങളില്‍ മൃഗങ്ങളുടേതിന്(ഫ്രീസെക്സ്) തുല്യമായ ഒരു സമീപനമാണ് കണ്ടു വരുന്നത് (സ്വവര്‍ഗ്ഗ രതി മൃഗങ്ങള്‍ക്ക് പോലും അന്യമാണ്). അതിനാല്‍ തന്നെ അവരുടെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കപ്പെട്ട ലൈംഗിക വിദ്യാഭ്യാസ രീതികള്‍ നമ്മുടേതു പോലെ ഉന്നത സാംസ്കാരിക നിലവാരം ഉണ്ടെന്ന് അഭിമാനിക്കുന്ന ഒരു സാഹചര്യത്തില്‍ നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ അചിന്ത്യമാണ്. അതിനാല്‍ തന്നെ ഇത്തരം പ്രവണതകളെ ചെറുത്ത് തോല്പിക്കേണ്ടത് അനിവാര്യമാണെന്നത് ഉത്തമ സാസ്കാരികബോധത്തിന്റെ ഉടമകളായ നമ്മുടെ സാസ്കാരിക തനിമ നില നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന് ഏതൊരാളുടെയും കര്‍ത്തവ്യമാണ്.പാശ്ചാത്യന്റെ കമ്പോള സംസ്കാരത്തിന്റെ മൂടുതാങ്ങികളായിനടക്കുന്നതിന് പകരം സ്വയം പര്യാപ്തമായ ഒരു ജനതയെ സൃഷ്ടിക്കാനുതകുന്ന തരത്തിലുള്ള ഒരു പാഠ്യ പദ്ധതി തയ്യാറാക്കുന്നതിനായി മേല്പറഞ്ഞ ഉപാധികള്‍ സ്വീകരിക്കുന്നതോടൊപ്പം മറ്റു വിദ്യാഭ്യാസ വ്യവസ്തകളിള് വിജയം കണ്ട പദ്ധതിളില്‍, നമ്മുടേതു പോലുള്ള സാഹചര്യത്തിന് യോജിച്ചകാര്യങ്ങള് ക്ണ്ടെത്തി, വേണ്ടവിധത്തില്‍ പഠനം നടത്തിയതിനു ശേഷം നടപ്പാക്കാവുന്നതാണ്.
ആണ് പെണ് തരം തിരിവില്ലാതെ കുട്ടികളെ ഇരുത്താന്‍ ശ്രമിക്കുന്നതും, സംസ്കാരത്തിനും സദാചാര മൂല്യങ്ങള്‍ക്കും യാതൊരു നിലക്കും നിരക്കാത്ത ലൈംഗിക വിദ്യാഭ്യാസ രീതികള്‍ നടപ്പാക്കിയാല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലെത്താന്‍ കഴിയും എന്നത് ചില മനോരോഗികളുടെ ധാരണ മാത്രമായാണ് മനസ്സിലാക്കപ്പെടേണ്ടത്.
വിദ്യാഭ്യാസ മേഖലയില്‍ ഒരു പാട് പരീക്ഷണങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് നടതപ്പാക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ അരാഷ്ട്രീയവല്‍ക്കരണം നടന്ന് കൊണ്ടിരിക്കുന്നു. പരീക്ഷ ജയിക്കാനുള്ള ഒരു സംവിധാനം മാത്രമായി വിദ്യാഭ്യാസ അധ്:പതിപ്പിക്കുമാറ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. അതിനാല്‍ തന്നെ വിജയ ശതമാനം കൂടിയാല്‍ മാത്രം വിദ്യാഭ്യാസ രീതികള്‍ ലക്ഷ്യം കൈവരിച്ചു എന്നു പറയാനാവില്ല.
ഏറ്റവും നല്ല പാഠ്യ പദ്ധതി തന്നെ തയ്യാറാക്കിയാലും,വിദ്യര്‍ത്ഥികള്‍ക്ക് അതിന്റെ ഗുണങ്ങള്‍ ലഭ്യമാകണമെങ്കില്‍, അദ്ധ്യാപകരെ വൈദക്ദ്ധ്യമുള്ളവരാക്കുകയും,വിദ്യാലയങ്ങളില്‍ അതിനനുസരിച്ച് സൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. സാമ്പത്തികമായ നേട്ടത്തിന് പുറമേ, ഉല്‍കൃഷ്ടരായ ഒരു ഭാവി ജനതയെ വാര്‍ത്തെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് തങ്ങള്‍ക്കുള്ളതെന്ന ബോധം അധ്യാപകരില്‍ സൃഷ്ടിക്കപ്പെടേണ്ടതുമുണ്ട്.യാതൊരു തരത്തിലുള്ള വിവേചന ചിന്തയും അവരെ ഭരിക്കാന്‍ പാടുള്ളതുമല്ല.
സാമ്പത്തികമായ സ്വാര്‍ത്ഥ താല്പര്യക്കാരായ ഒരു തലമുറക്ക് പകരം ധര്‍മ്മാധര്‍മ്മങ്ങളെയും നന്മതിന്മകളെയും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന സംസ്കാര സമ്പന്നരും ഉത്തരവാദിത്ത ബോധമുള്ളവരുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പറ്റുന്ന തലത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ രംഗം ഉയര്‍ന്ന് വരട്ടെ എന്നാശിക്കുന്നു.
5 comments:
ഭാവി തലമുറയുടെ വിദ്യാഭ്യാസനയ രൂപീകരണത്തിനു വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്
നല്ല നിരീക്ഷണങ്ങള്‍..
ഭാവുകങ്ങള്‍..
പുതുവത്സരാശംസകള്‍!
സഹോദരന് അലിക്കും പിന്നെ എല്ലാവര്ക്കും
പുതുവത്സരാശംസകള്‍!
യുക്തിവാദം ബ്ലോഗ്ന്ന് വന്നതാ .. ഇവിടെ കാണാമെന്ന് അവിടെ ലിങ്ക് കണ്ടിട്ട് ... അങ്ങോട്ട് പിന്നെ പോയില്ലേ ... കുറെ അനോണി കമന്റ് കിടക്കുന്നു .. ഒന്ന് നോക്കന്നേ
ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ ലേഖനം:-
ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും
ദൈവ വിശ്വാസത്തെ കുറിച്ച് ഐന്സ്റ്റൈന് പറഞ്ഞത് ഇങ്ങനെ
Post a Comment