ഒരു ദര്‍ശനം. തെറ്റിദ്ധരിക്കപ്പെട്ടു . ഒരു പാട്. കാരണങ്ങള്‍ പലതുമാകാം. ഏതു ദര്‍ശനത്തിനും ഒരകപ്പൊരുള്‍ കാണുമല്ലോ. ആറ്റിക്കുറുക്കിയാല്‍ ഒന്നേ ഇസ്ലാം മനുഷ്യകുലത്തോട് പറയുന്നുള്ളൂ.. ദൈവം ഏകനാണെന്ന്.. അവനെ മാത്രം ആരാധിക്കണമെന്ന്.ശക്തി വിശേഷം ഒന്നേയുള്ളൂ എന്ന്. ഈ പൂവും പൂമ്പാറ്റയും പുഴയുമൊക്കെ ഒരു ശക്തിയുടെ വിവിധ ആവിഷ്കാരങ്ങളാണെന്ന്.. ഒരു രാവും അവനറിയാതെ പുലരില്ലെന്ന്. ഒരു ശക്തിക്കുമീ ലോകത്തൊരു മേധാവിത്തവുമില്ലെന്ന്.----- തുടര്‍ന്ന് വായിക്കുക
കൂട്ടുകാരാ.. ഈ തെരുവിലെ ചോരയില്‍ മതമെവിടെ ?
Monday, September 22, 2008
Tuesday, September 16, 2008
ഖുര്‍ആന്‍ എന്തു നേടിത്തന്നു
ചെറായി രാമദാസ്
മുസ് ലീംങ്ങള്‍ ഏറെയുള്ള രാജ്യമാണിതെങ്കിലും ഈ ലേഖകന്‍ ഖുര്‍ആനിലേക്കു തിരിഞ്ഞത് വളരെ വൈകിയാണ്. അതിനു നിമിത്തമായതാകട്ടെ, വെറും യാദൃശ്ചികതയും. യൂറോപ്പിെന്റ ചരിത്രം ചെറുതായൊന്നു പഠിക്കുമ്പോഴാണ് ഖുര്‍ആനിലേക്കു കടക്കേണ്ടിവന്നത്.
മധ്യശതകങ്ങള്‍ യൂറോപ്പില്‍ ഇരുളടഞ്ഞ കാലഘട്ടമായിരുന്നു എന്നു നേരത്തെ മുതല്‍ കേട്ടിരുന്നു. എന്താണ് അങ്ങനെ പറയുന്നതെന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ വേറെ ചില കാര്യങ്ങളും മനസിലായി. ആ ഇരുട്ട് യൂറോപ്പിെന്റ പാരമ്പര്യസവിശേഷതയാണ്; റോമാ സാമ്രാജ്യത്തിെന്റ ഉദയം തൊട്ടേയുണ്ടത്. മധ്യശതകങ്ങളും പിന്നിട്ട് ഇക്കഴിഞ്ഞ 18ാം ശതകം വരെയെങ്കിലും നീളുന്നുമുണ്ടത്. എന്നാല്‍, ഇരുള്‍ മുറ്റിയ മധ്യശതകങ്ങളില്‍ത്തന്നെ, മനുഷ്യ സ്വാതന്ത്ര്യത്തിെന്റയും യുക്തി ചിന്തയുടെയും സത്യാന്വേഷണത്തിെന്റയും ശാസ്ത്ര ഗവേഷണത്തിെന്റയും സര്‍ഗസാഹിത്യ സൃഷ്ടിയുടെയും മറ്റും പൊന്‍വെളിച്ചം പരത്തിയിരുന്ന ചില രാജ്യങ്ങള്‍ ആ ഭൂഖണ്ഡത്തിലുണ്ടായിരുന്നു. അതിനു കാരണക്കാര്‍ മുസ്ലിംകളാണെന്നും അവരുടെ ഊര്‍ജ സ്രോതസ് ഖുര്‍ആന്‍ ആണെന്നും അങ്ങനെ ഞാനറിയുകയായിരുന്നു.
എങ്കില്‍, ഇസ്ലാമിെന്റ ജന്മദേശത്തിലെ അവസ്ഥയെന്തായിരുന്നു എന്നറിയണമല്ലോ. മുന്നില്‍ നിവര്‍ന്നത് അത്ഭുതകരമായ അറിവുകളാണ്: മതാധിപത്യത്തിലാണെങ്കിലും ശാസ്ത്രാന്വേഷണങ്ങള്‍ക്കു വിലക്കില്ലാത്ത രാജ്യങ്ങള്‍! ശാസ്ത്രപരീക്ഷണങ്ങള്‍ക്കു സ്വയം മുന്നിട്ടിറങ്ങുന്ന ഭരണാധികാരികള്‍ സ്പെയിന്‍ മുതല്‍ ചൈന വരെ നീണ്ട ഇസ്ലാമിക സാമ്രാജ്യത്തിലാകെ ഇതായിരുന്നു സ്ഥിതി. ക്രൈസ്തവ മതാധിപത്യത്തില്‍ ചിന്തിക്കാന്‍ പോലും വയ്യാത്ത കാര്യങ്ങള്‍. ഈ അറിവുകള്‍ വെച്ച് പറയാന്‍ തോന്നുന്നത് ഇതാണ്: അന്ന് ഒരു ലോകശക്തിയായി ഇസ്ലാം ഉയര്‍ന്നില്ലായിരുന്നെങ്കില്‍, ഇന്നത്തെ ശാസ്ത്രപുരോഗതിയിലെത്താന്‍ മനുഷ്യവംശം പിന്നെയും പല നൂറ്റാണ്ടുകള്‍ നടന്നു നീങ്ങണമെന്നായിരുന്നു.
മനുഷ്യന്‍ ഭരണകൂടങ്ങള്‍ക്കു കീഴിലായ ശേഷം ഏറ്റവും കൂടുതല്‍ ഭരണകൂടം പീഡനം ഏല്‍ക്കേണ്ടി വന്ന ശാസ്ത്ര ശാഖയാണ് ഭൂമിശാസ്ത്ര പഠനം. ഭൂമിയുടെ യഥാര്‍ഥ രൂപമെന്തെന്ന് അന്വേഷിക്കുന്നത്, മിക്ക പ്രാചീന മതങ്ങളെയും രോഷം കൊള്ളിച്ചിരുന്നു. അവയുടെ ചൊല്‍പ്പടിക്കു നിന്നിരുന്ന ഭരണകൂടങ്ങളുടെ പ്രധാന നിയമപരിപാലന ജോലികളില്‍ ഒന്ന്, ഭൂമിയുടെ സ്വരൂപം തേടുന്ന ശാസ്ത്രജ്ഞരെ വേട്ടയാടലായിരുന്നു
ഗ്രീസില്‍ പൈഥഗോറസ് അടക്കം ഒട്ടേറെ ഭൂശാസ്ത്രജ്ഞര്‍ വേട്ടയാടപ്പെട്ടു. വട്ടത്തിലുള്ള ഒരു പരന്ന പാത്രമാണ് ഭൂമിയെന്ന് പഠിപ്പിക്കുന്ന അവിടത്തെ മതപുരോഹിതരോട്. അല്ല ഒരു ഗോളമാണ് ഭൂമിയെന്നും അതു സൂര്യനെ ചുറ്റുകയാണെന്നും വാദിക്കുന്നവരെ വെറുതെ വിടാനിടയില്ലല്ലോ. 17ാം നൂറ്റാണ്ടാദ്യം പോലും ക്രൈസ്തവ യൂറോപ്പില്‍ നിന്നു നാം കേള്‍ക്കുന്നത്, ഭൂമിയുടെ നേര്‍രൂപവും നിലയും ചൂണ്ടിക്കാട്ടിയവനെ (ബ്രൂനോയെ) ചുട്ടുകൊന്ന കഥയാണ്.
ശാസ്ത്ര സത്യങ്ങള്‍ തേടുന്നവര്‍ക്ക് നരകമൊരുക്കിയ ക്രൈസ്തവ ഭരണപ്രദേശങ്ങളോട് തൊട്ടുരുമ്മിക്കിടക്കുന്ന അറേബ്യയില്‍ത്തന്നെയാണ് ഇസ്ലാം പിറന്നത്. എന്നാല്‍, സ്വകാര്യ-സാമൂഹിക ജീവിതങ്ങളില്‍ മനുഷ്യര്‍ക്ക് അവകാശപ്പെട്ട എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണോ ക്രൈസ്തവ പുരോഹിതാധിപത്യം നിഷേധിച്ചിരുന്നത്, അവയൊക്കെ വീണ്ടെടുത്തുകൊടുക്കയായിരുന്നു ഇസ്ലാം (പൊതുവായ വിലയിരുത്തലാണിത്.) സ്വാതന്ത്ര്യ നിരോധവും അന്ധവിശ്വാസ ശാഠ്യവുമൊക്കെ അങ്ങിങ്ങായി കാണാം പിന്നീടുവന്ന ചില മുസ്ലിം വാഴ്ചകളില്‍)
അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ ജനങ്ങള്‍, പുതുതായി നേടിയ ചിന്താ സ്വാതന്ത്ര്യവും പ്രവര്‍ത്തന സൗകര്യങ്ങളും സമര്‍ഥമായി വിനിയോഗിച്ചതിെന്റ സദ്ഫലമായാണ് ആധുനിക ശാസ്ത്രയുഗത്തിെന്റ അടിത്തറയൊരുങ്ങിയത്. ഗ്രീസും ഈജിപ്തും മോശൊപ്പൊട്ടേമിയയും ഇന്ത്യയും പിന്നീട് ചൈനയും മറ്റും ശാസ്ത്രരംഗത്ത് നടത്തിയിട്ടുള്ള ചെറുതും വലുതുമായ ചുവടുവയ്പുകളെ, വലിയൊരു കുതിച്ചു ചാട്ടത്തിനുള്ള കരുക്കളാക്കുകയായിരുന്നു അവര്‍. ലോകനിലവാരത്തില്‍ ആദ്യമായുണ്ടായ ശാസ്ത്രതരംഗമാണ് ഇസ്ലാമിേന്റത്ത്. ഭൂമിയുടെ ചുറ്റളവ് കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു നേതൃത്വം നല്‍കി രംഗത്തിറങ്ങിയ ഒരു ഖലീഫയുടെ (അല്‍ മഅമൂന്‍, എ.ഡി. 813-33) രോമാഞ്ചജനകമായ ഏടുവരെയുണ്ട് അതിെന്റ ചരിത്രത്തില്‍.
ഇങ്ങനെ ഇസ്ലാം തെളിച്ച വഴിയിലൂടെയാണ് മനുഷ്യവംശം മുന്നേറി പുതുയുഗത്തിെന്റ ശാസ്ത്രലോകം പണിതത്. അഗസ്റ്റിന്‍ പുണ്യാളെന്റയും മറ്റും അസംബന്ധ കല്‍പ്പനകള്‍ ചരിത്രത്തിെന്റ ശാപമേറ്റുവാങ്ങി മണ്‍മറഞ്ഞെന്നും നാം തിരിച്ചറിയുന്നുണ്ട്. ('ഭൂമി ഗോളമാണെങ്കില്‍, അന്ത്യവിധിദിനത്തില്‍ ദൈവം സ്വര്‍ഗത്തു നിന്നിറങ്ങിവരുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് എങ്ങനെ അവിടത്തെ കാണനാകും' എന്നു ചോദിച്ചു ശാസ്ത്രജ്ഞരെ പീഡിപ്പിച്ചയാളാണ് ഈ പുണ്യാളന്‍)
മനുഷ്യവംശത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് മടക്കാന്‍ ഹൈന്ദവ മതനേതൃത്വങ്ങളെ പ്രേരിപ്പിച്ചതു അവരുടെ പുണ്യഗ്രന്ഥങ്ങളായിരുന്നു. ലോകത്തെ നിത്യമായ നാശത്തിലാഴ്ത്തുമായിരുന്ന 'ക്രിസ്ത്യന്‍ ഇരുളി' നെ കീറിമുറിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചതും ഈ പുണ്യഗ്രന്ഥമാണ്. മനുഷ്യകുലത്തിന്റെ വിമോചകന്‍ എന്ന ഈ മഹനീയ പദവി നേടാന്‍ മറ്റൊരു മതഗ്രന്ഥത്തിനും കഴിഞ്ഞിട്ടില്ല.
Sunday, September 7, 2008
വേണോ മനുഷ്യന് മതം?
മതമില്ലാത്ത ജീവിതം സാധ്യമാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ശാസ്ത്ര സാഹിത്യ രംഗങ്ങളിലുണ്ടായ വന്‍മുന്നേറ്റം പല കാരണങ്ങള്‍ കൊണ്ടും മതത്തിനെതിരെ തിരിയാന്‍ പുരോഗമന വാദികളെ പ്രേരിപ്പിച്ച് എന്നത് ഒരു സത്യമാണ്. ശാസ്ത്ര പരീക്ഷണങ്ങളോടും നിരീക്ഷണങ്ങളോടും ചര്‍ച്ചും പോപും അടങ്ങുന്ന മത സ്ഥാപനങ്ങള്‍ പുലര്‍ത്തിയ നിഷേധാത്മക നിലപാടുകളും ഇതിന്റെ മറ്റു പ്രധാന കാരണങ്ങളാണ്.
യഥാര്‍ഥത്തില്‍ ഒരു നല്ല മനുഷ്യനായി ജീവിക്കണമെങ്കില്‍ മത മൂല്യങ്ങള്‍ കൂടിയേ തീരൂ. വേദ ഗ്രന്ഥങ്ങളും ദൈവ ദൂതന്മാരുമാണ് മനുഷ്യനെ സനാതന മൂല്യങ്ങള്‍ പഠിപ്പിച്ചത്. മൂല്യങ്ങള്‍ അടിസ്ഥാന പരമായി ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് സാരം. മുകളില്‍ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരിലധികവും. ആ ഒരു വിശ്വാസം തന്നെയാണ് അവരെ നന്മ ചെയ്യാനും തിന്മ ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്.
എല്ലാ മനുഷ്യരും ഒരു ദൈവത്തിലോ കുറേ ദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ്. ദൈവമില്ലാ ഇല്ല എന്ന് വിശ്വസിക്കുന്നവരും വിശ്വസിക്കുന്ന ഒരു ദൈവമുണ്ട്. ഖുര്‍ ആന്റെ ഭാഷയില്‍ അവരുടെ ദൈവം അവരുടെ ഇച്ഛയാണ്
“സ്വന്തം ഇച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ?” (വി :ഖു 25: 43)
ദൈവ വിശ്വാസികള്‍ ദൈവത്തിന്റെ നിയമമനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിശ്വാസികള്‍ തനിക്ക് തോന്നിയതനുസരിച്ച് ജീവിക്കുന്നു. അത്തരത്തിലുള്ള ജീവിതം സമൂഹം ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ടാണ് താന്തോന്നി (തനിക്ക് തോന്നിയത് പോലെ ജീവിക്കുന്നവന്‍) എന്നത് ഒരു ചീത്ത വിശേഷണമായി മാറുന്നത്.ഒരു നിരീശ്വരവാദിയും താന്‍ താന്തോന്നിയാണെന്ന് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
അപ്പോള്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെങ്കില്‍ ചില നിയമങ്ങള്‍ ആവശ്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ആ നിയമങ്ങള്‍ ആരുടേതായിരിക്കണം എന്നേടത്താണ് തര്‍ക്കം. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളാണ് മനുഷ്യന്‍ പാലിക്കേണ്ടത് എന്ന് വിശ്വാസികള്‍ വാദിക്കുമ്പോള്‍ തന്നെ പോലുള്ള മറ്റു മനുഷ്യരുടെ നിയമങ്ങളാണ് കൂടുതല്‍ കരണീയമെന്ന് അവിശ്വസികളും വാദിക്കുന്നു.
എങ്ങനെ ജീവിക്കണമെന്ന ദൈവത്തിന്റെ നിര്‍ദേശങ്ങളാണ് ഇസ് ലാമിക വീക്ഷണത്തില്‍ മതം. അവ മനുഷ്യനെ പഠിപ്പിക്കാനാണ് കാലാകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വന്നത്. ആ നിര്‍ദേശങ്ങള്‍ അനുസരിച്ചും അനുസരിക്കാതെയും ഒരാള്‍ക്ക് ജീവിക്കാം. പക്ഷെ, ദൈവ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കുമ്പോഴാണ് ഒരാള്‍ പ്രകൃതിയോടിണങ്ങുന്നത്. കാരണം പ്രകൃതിയുടെ പ്രകൃതം തന്നെ ദൈവാനുസരണമാണ്. ദൈവിക നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുമ്പോള്‍ അവന്‍ ദൈവ നിഷേധി മാത്രമല്ല, പ്രകൃതി വിരോധി കൂടിയായി മാറുന്നു എന്ന് സാരം. എന്നാലും അതിനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നു.
“അല്ലാഹുവിന്റെതല്ലാത്ത മറ്റു വല്ല ജീവിത ദര്‍ശനവുമാണോ അവന്‍ ആഗ്രഹിക്കുന്നത്? നിര്‍ബന്ധിതമായോ സ്വമേധയാലോ ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും അല്ലാഹുവിനെ അനുസരിക്കുന്നു. എല്ലാം അവനിലേക്കാണ് മടങ്ങിപോകുന്നതും”(വി :ഖുര്‍ ആന്‍ 3:83)
പ്രായോഗിക ജീവിതത്തില്‍ ഒരു യഥാര്‍ഥ വിശ്വാസിയുടെ ജീവിത്തേക്കാള്‍ പ്രയാസകരമായിരിക്കും ഒരു യഥാര്‍ഥ അവിശ്വാസിയുടെ ജീവിതം. നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ മുമ്പില്‍ വിശ്വാസി പിടിച്ച് നില്‍ക്കുമ്പോള്‍ അവിശ്വാസി പകച്ചു നില്‍ക്കുന്നത് കാണാം. ജനനം, വിവാഹം, മരണം തുടങ്ങിയ ജീവിതത്തിന്റെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ മതങ്ങള്‍ പഠിപ്പിച്ച ഏതെങ്കിലുമൊക്കെ രീതികള്‍ ഇത്തരക്കാര്‍ അവലംബിക്കാതിരിക്കില്ല. സത്യസന്ധത വിശ്വസ്ഥത തുടങ്ങിയ മത ധാര്‍മ്മിക മൂല്യങ്ങളൊക്കെ തങ്ങള്‍ ജീവിതത്തില്‍ നിന്ന് വലിച്ചെറിഞ്ഞിരിക്കുന്നുവെന്നും ഇവര്‍ പ്രക്യാപിക്കാറില്ല. യഥാര്‍ഥമായ മത വിശ്വാസമില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും തക്കം കിട്ടിയാല്‍ ചതിക്കും. ഒത്തു കിട്ടിയാല്‍ അന്യന്റെ മുതല്‍ കട്ടെടുക്കും. പരസ്പരം കൊല്ലും. മനുഷ്യര്‍ ഓരോരുത്തരും സാധ്യമായ രൂപത്തില്‍ സ്വാര്‍ത്ഥരും തന്നിഷ്ടക്കാരുമായിരിക്കും.സാമൂഹിക ജീവിതം അസഹ്യവും അസാധ്യവുമായി മാറും. സാമൂഹിക തിന്മകളും വൃത്തികേടുകളും സമൂഹത്തില്‍ അധികരിച്ച് വരുന്നുണ്ടെങ്കില്‍ അതിനര്‍ഥം യഥാര്‍ഥ മതവിശ്വാസം കുറഞ്ഞു വരുന്നുവെന്നു തന്നെയാണ്. ദൈവത്തിന്റെ നിയമങ്ങളാണ് ഞാന്‍ ജീവിതത്തില്‍ അനുസരിക്കേണ്ടതെന്നും നാളെ പരലോകത്ത് തന്റെ ഇഹലോക ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെകുറിച്ച് ദൈവത്തിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്നുമുള്ള ബോധമാണ് യഥാര്‍ഥ മത വിശ്വാസം. ഈ വിശ്വാസവും അതനുസരിച്ചുള്ള നിലപാടുകളുമാണ് ഒരു മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത്, ആക്കേണ്ടത്.
“വ്യക്തമായ രണ്ടുവഴികള്‍ മനുഷ്യന് നാം കാണിച്ച് കൊടുത്തിരിക്കുന്നു” (90:10)
പ്രക്യാപിക്കുക നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ് സത്യം. ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ, അക്രമികള്‍ക്ക് നാം നരകാത്നി ഒരുക്കി വെച്ചിട്ടുണ്ട്.” (വി:ഖുര്‍ ആന്‍ 18:29)
--ഫൈസല്‍ മഞ്ചേരി--
|പേര് ചീട്ട് :
വിശ്വാസവും അവിശ്വാസവും.
Thursday, September 4, 2008
Subscribe to:
Posts (Atom)