Sunday, July 20, 2008

അധ്യാപകന്റെ ജീവനെടുത്തവര്‍ - മതത്തെ നിന്ദിക്കുന്നു

ഈ സമരനാടകം നീട്ടരുത്‌:ഒഎന്‍വി

തിരു: തണ്റ്റെ കര്‍ത്തവ്യനിര്‍വഹണത്തിനിടെ ആത്മബലി അര്‍പ്പിക്കേണ്ടി വന്ന അജ്ഞാതനായ ആ അധ്യാപകണ്റ്റെ ഓര്‍മയ്ക്കുമുമ്പി ശിരസ്സ്‌ നമിക്കുന്നു. പാഠപുസ്തകം മാറ്റണം എന്ന് പറഞ്ഞുള്ള സമരം യഥാര്‍ഥത്തില്‍ പാഠപുസ്തകം മാറ്റുതിനു തന്നെയാണോ? മറിച്ച്‌ ഇന്നത്തെ കേരളസര്‍ക്കാര്‍ മാറണമെന്ന് പച്ചയായി പറയുതിനുപകരം ഉയര്‍ത്തു മുദ്രാവാക്യമല്ലേ ഇത്‌. ഭരണം മാറ്റുന്നതിന് ‌ജനാധിപത്യപരമായ രീതിയുണ്ട്. മറിച്ച്‌ നിന്ദ്യവും നീചവുമായി, അധികാരത്തിനു വേണ്ടി എന്തു ക്രൂരതയുമാകാമെന്ന മനോഭാവത്തിണ്റ്റെ ബാഹ്യലക്ഷണമാണ്‌ പാഠപുസ്തക സമരം. അതില്‍പ്പെട്ടാണ്‌ അധ്യാപകന്‍ തണ്റ്റെ ജീവന്‍ ബലി കൊടുത്തത്‌. സമരക്കാര്‍ മഹാത്മജിയുടെയും നെഹ്‌റുവിണ്റ്റെയും ചിത്രങ്ങള്‍ ക്ളസ്റ്റര്‍ യോഗം ചേര്‍ന്ന ക്ളാസ്‌ മുറിയി വലിച്ചുകീറി എറിഞ്ഞതിണ്റ്റെ ചിത്രം പത്രത്തില്‍ കണ്ടിരുന്നു. ഈ നാടകം ഇനി നീട്ടരുത്‌. അധ്യാപകണ്റ്റെ ഉയിരെടുത്തുള്ളവിദ്യാഭ്യാസമാറ്റം കേരളത്തിലില്ല. അത്‌ അധികാരമോഹികള്‍ക്ക്‌ മനസ്സിലായില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ ഇതു മറന്നിട്ടില്ലെന്ന് ‌ഓര്‍മിക്കണം-ഒഎന്‍വി പറഞ്ഞു.
ഇത്‌ നൂറിരട്ടി മതനിന്ദ:മഅദനി

കൊച്ചി: സമരത്തിണ്റ്റെ പേരില്‍ പ്രധാനാധ്യാപകനെ കൊന്നത് പാഠപുസ്തകത്തില്‍ ഉണ്ട് എന്ന്‌ പറയുന്നതിനേക്കാള്‍ നൂറിരട്ടി മതനിന്ദയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിപറഞ്ഞു. ഈ സംഭവം ആകസ്മികമല്ല. രാജ്യത്ത്‌ ആണവകരാറിനെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകള്‍ തിരിച്ചടിയാകും എന്ന് ഭയന്ന് മുസ്ലീം ലീഗ്‌ നടത്തിയ ആസൂത്രിതമായ നീക്കമാണിത്‌. ഈ സംഭവത്തിലെ മതബോധം മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വ്യക്തമാക്കണമെന്ന് കൊച്ചിയിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ആവശ്യപ്പെട്ടു. മുസ്ലിം ലീഗിണ്റ്റെ രാഷ്ട്രീയക്കളിയില്‍ കരുവാകാതെ പാഠപുസ്തകത്തിണ്റ്റെ പേരില്‍ നടത്തുസമരത്തിനി്‌ മതസംഘടനകള്‍ പിന്മാറണം. പാഠപുസ്തകത്തിണ്റ്റെ പേരി പള്ളികളില്‍ പ്രസംഗിച്ചവര്‍ അധ്യാപകണ്റ്റെ വധത്തെക്കുറിച്ച്‌ പ്രസംഗിക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.
മാപ്പില്ലാത്ത അപരാധം: സുഗതകുമാരി

തിരു: അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം മാപ്പില്ലാത്ത അപരാധമാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഇങ്ങനെയൊരിക്കലും സംഭവിക്കരുത്‌. ഇത്‌ ഇവിടം കൊണ്ട് അവസാനിപ്പിക്കണം- സുഗതകുമാരി പറഞ്ഞു.
ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു.

9 comments:

സലാഹുദ്ദീന്‍ said...


ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു.

Unknown said...

ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്‍റെയും,പൊതുസമൂഹത്തിന്‍റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

കാസിം തങ്ങള്‍ said...

നിരപരാധിയായ പാവം അധ്യാപകന്റെ ജീവനെടുത്തവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. മത മൂല്യങ്ങളെ പരസ്യമായി നിന്ദിച്ച് നിരപരാധിക്ക് നേരെ വാളോങ്ങുന്ന കശ്മലന്‍മാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ.

നരിക്കുന്നൻ said...

തനി കാടത്തം. അക്ഷരം കത്തിച്ചവർ ഇനിയും വരും. ജീവന്റെ പേരിൽ ഇനിയുമെത്ര ജീവൻ. ലജ്ജിക്കുന്നു...

അജ്ഞാതന്‍ said...

അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു.

ഹർത്താൽ ആചരിച്ചാണൊ നാം പ്രതിഷേധിക്കേണ്ടത്....അതിലും നല്ലത് ആ ക്യത്യം ചെയ്ത തെമ്മാടികളെ അറബിനാട്ടിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്നതല്ല്ലെ?ഇന്നു നടന്ന ഹർത്താൽ കൊണ്ട് ആർക്കാണ് നേട്ടം?

സലാഹുദ്ദീന്‍ said...

പ്രിയ അജ്ഞാതന്‍


“ഹർത്താൽ ആചരിച്ചാണൊ നാം പ്രതിഷേധിക്കേണ്ടത്....അതിലും നല്ലത് ആ ക്യത്യം ചെയ്ത തെമ്മാടികളെ അറബിനാട്ടിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്നതല്ല്ലെ?ഇന്നു നടന്ന ഹർത്താൽ കൊണ്ട് ആർക്കാണ് നേട്ടം?“

എല്ലാം അക്രമം തന്നെ. അക്രമികളെ ശിക്ഷിക്കാന്‍ ജനാധിപത്യപരമായ മാര്‍ഗ്ഗം ഇണ്ടെന്നിരിക്കെ ഇതിനൊക്കെ പാവം ജനങ്ങള്‍ എന്ത് പിഴച്ചു. എല്ലാ രാഷ്ട്രീയക്കാരുടെയും പിരാന്ത് സഹിക്കേണ്ടത് പാ‍വം ജനങ്ങള്‍.....

അജ്ഞാതന്‍ said...

അറബി നാട്ടിൽ ആയതു കൊണ്ടാകാം ഞാൻ പറഞ്ഞതിലെ വിഷമം കാണാൻ പറ്റാതത്....

ഇന്നു നാട്ടിൽ ഒരു കടയോ പെട്രോൾ പമ്പോ
ഹോട്ടലോ തുറന്നിട്ടില്ല.ഈ വീവരം അറിയാതെ പുറത്തു പോയ ഞാൻ ഒരു കിലോമീറ്ററോളം വണ്ടി തള്ളിയാണ് വീട്ടിൽ മടങ്ങി എത്തിയത്...പെട്ടെന്ന് ഒരാൾക്കു അസുഖം വന്നാൽ കൂടി ആശുപത്രിയിൽ പോവാൻ ഒരു വണ്ടി പോലും കിട്ടില്ല ഈ ഹർത്താൽ ദിനത്തിൽ...

ഈ ഹർത്താൽ കൊണ്ട് മരിച്ച അധ്യാപകന്റെ കുടുബത്തിനോ സമൂഹത്തിനോ ഒരു പ്രയോജനവും ഇല്ല.പിന്നെ എന്തിനിങ്ങനെ ഒരു
ഹർത്താൽ......

ഒരു ഹർത്താൽ ആചരിച്ചതു കൊണ്ട് യഥാർത്ത
കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ പോവുന്നില്ല...

ഈ ഹർത്താലിനു പകരം ആ മാഷിന്റെ നാട്ടിലെ ജനങ്ങൾ വിചാരിച്ചാൽ അക്രമത്തിൽ പങ്കെടുത്ത പ്രതികളെ പിടിക്കൂടുവാനും ജനങ്ങളുടെ മുന്നിൽ കൊണ്ട് വരാനും പറ്റും....

കുറ്റവാളികളെ പിടിക്കൂടിയാൽ തന്നെ കോടതി നൽകാൻ പോകുന്ന പരമാവതി ശിക്ഷ ജീവപര്യന്തമാണ്..അതു കോണ്ടൊന്നും ഇത്തരം നീചന്മാർ പഠിക്കാൻപോവുന്നില്ല...പാർട്ടി പ്രവർത്തകർ ആകയാൽ മിക്കവാറും നല്ല
സൌകര്യങ്ങൾ ആവും അവർക്കു ജയിലിൽ കിട്ടുക....

എന്റെ അഭിപ്രായത്തിൽ നിയമത്തിനു വിട്ടു കൊടുക്കാതെ,മതമോ പാർട്ടിയോ നോക്കാതെ ജനം തീ‍രുമാനിക്കണം അവർക്കുള്ള ശിക്ഷ....ഇത്തരം സംഭവങ്ങൾ ഇനി ഈ കേരള മണ്ണിൽ ഉണ്ടാവരുത്..

അക്രമം മറുമരുന്നല്ല,പക്ഷെ ഇത്തരകാരോട് അതു തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം

പാമരന്‍ said...

പ്രതിഷേധിക്കുന്നു

ബഷീർ said...

രാഷ്ടീയം തലക്ക്‌ പിടിച്ചാല്‍ സംഭവിക്കുന്നത്‌ ഇവിടെയും സംഭവിച്ചു

നയിക്കുന്നവരുടെ ഗുണം കൂടി വെളിവാക്കുന്നു ഈ സംഭവങ്ങളിലൂടെ..

ലക്ഷ്യമെന്തെന്നറിയാത്ത ആള്‍ക്കൂട്ടം