കാണ്റ്റര്‍ബറി ബിഷപ്പ് റോവന്‍ വില്യംസിണ്റ്റെ വിവാദ പ്രസ്താവനയുടെ ചൂട് കെട്ടടങ്ങും മുമ്പെ, ശരീഅത്ത് നിയമങ്ങളെ പിന്തുണച്ച് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്‍ രംഗത്ത്. ബ്രിട്ടീഷ് നിയമസംവിധാനത്തില്‍ ശരീഅത്തിന് ഒരു പങ്ക് നിര്‍വഹിക്കാനുണെ്ടന്ന് ലണ്ടന്‍ ഇസ് ലാമിക് കൌണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ലോര്‍ഡ് ചീഫ് ജസ്റ്റിസ് നിക്കളസ് ഫിലിപ്പ് പറഞ്ഞു. "ശരീഅത്ത് നിയമത്തിണ്റ്റെയോ മറ്റേതെങ്കിലും മതനിയമങ്ങളുടെയോ അടിസ്ഥാനത്തില്‍ ഇരു കക്ഷികള്‍ക്കും സമ്മതമായ തീര്‍പ്പുണ്ടാക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. " തീര്‍പ്പുണ്ടാക്കുന്നത് ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ചട്ടങ്ങള്‍ക്കകത്ത് നിന്നുകൊണ്ടായിരിക്കണം എന്നു മാത്രം. ഇപ്പോള്‍ ജൂത വിവാഹമോചനനിയമം ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ഭാഗമാണ്. ആ സ്ഥാനം ശരീഅത്തിനും നല്‍കാവുന്നതേയുള്ളൂ. മുഖ്യ ന്യായാധിപണ്റ്റെ പ്രസ്താവന വിവാദങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.
ഇസ് ലാമിക ശരീഅത്ത് വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഇതിണ്റ്റെ പ്രധാനപ്പെട്ട ഒരു കാരണം കല്ലെറിഞ്ഞു കൊല്ലലും ചാട്ടവാറടിക്കലും കൈകൊത്തലുമൊക്കെയാണ് ശരീഅത്തെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ്." മുഖ്യ ന്യായാധിപണ്റ്റെ പ്രസ്താവന യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്ന് മുസ് ലിം നേതാക്കള്‍ അഭിപ്രായപ്പെട്ടു.
1 comment:
കാണ്റ്റര്‍ബറി ബിഷപ്പ് റോവന്‍ വില്യംസിണ്റ്റെ വിവാദ പ്രസ്താവനയുടെ ചൂട് കെട്ടടങ്ങും മുമ്പെ, ശരീഅത്ത് നിയമങ്ങളെ പിന്തുണച്ച് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപന്‍ രംഗത്ത്.
Post a Comment