Wednesday, July 9, 2008

ലോകചിന്തകരില്‍ ഇസ് ലാമികധാരകളെ പ്രതിനിധീകരിക്കുന്നവര്‍ മുന്‍പന്തിയില്‍

ഇന്ന്‌ ജീവിച്ചിരിക്കുന്ന ഇരുപത്‌ മുന്‍നിര ചിന്തകന്‍മാരിലും ദാര്‍ശനികരിലും പകുതിയോളം വിവിധ ഇസ് ലാമിക ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവര്‍. അമേരിക്കയിലെ ഫോറിന്‍ പോളിസി, ബ്രിട്ടനിലെ പ്രോസ്പെക്ട്‌ എന്നീ മാഗസിനുകള്‍ സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ്‌ ഈ വെളിപ്പെടുത്തല്‍. ഇരുപത്‌ ലോകദാര്‍ശനികരില്‍ ഒന്നാം സ്ഥാനത്തുള്ളത്‌ തുര്‍ക്കിക്കാരനായ ഫതഹുല്ല ഗുലന്‍ ആണ്‌. മില്യന്‍ കണക്കിന്‌ അനുയായികളുള്ള ഈ ഇസ് ലാമിക പണ്ഡിതന്‍ ഇപ്പോള്‍ താമസം അമേരിക്കയില്‍. അറുപതിലധികം പുസ്തകങ്ങളുടെ കര്‍ത്താവ്‌. ഡോ. യൂസുഫുല്‍ ഖറദാവി മൂന്നാം സ്ഥാനത്താണ്‌. ഈജിപ്തുകാരനായ ടി.വി അവതാരകന്‍ അമൃ ഖാലിദ്‌ ആറും പ്രശസ്ത ഇറാനിയന്‍ തത്ത്വചിന്തകന്‍ അബ്ദുല്‍ കരീം സൊറോഷ്‌ ഏഴും സ്വിസ്‌ പണ്ഡിതന്‍ താരീഖ്‌ റമദാന്‍ എട്ടും സ്ഥാനങ്ങളില്‍. മുസ് ലിം ലോകത്ത്‌ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെടുന്നവരാണ്‌ മറ്റുള്ളവര്‍. നോബല്‍ സമ്മാനം നേടിയ ബംഗ്ളാദേശി സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ്‌ യൂനുസ്‌, തുര്‍ക്കി നോവലിസ്റ്റ്‌ ഒര്‍ഹാന്‍ പാമൂഖ്‌, പാകിസ്താനില്‍ മുശര്‍റഫിനെതിരെ പടനയിച്ച പ്രഗത്ഭ നിയമജ്ഞന്‍ ഇഅ്തിസാസ്‌ അഹ്സന്‍, ഉഗാണ്ടന്‍ നരവംശ ശാസ്ത്രജ്ഞന്‍ മഹ്മൂദ്‌ മംദാനി, ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ശിറിന്‍ ഇബാദി, ന്യൂസ്‌ വീക്ക്‌ ഇണ്റ്റര്‍നാഷ്നലിണ്റ്റെ എഡിറ്റര്‍ റഫീഖ്‌ സകരിയ്യ എന്നിവരാണ്‌ പട്ടികയില്‍ ഇടം പിടിച്ചത്‌.

മരിയോ വര്‍ഗാസ്‌ യോസ (പെറുവിയന്‍ നോവലിസ്റ്റ്‌), റിച്ചാര്‍ഡ്‌ ഡോകിന്‍സ്‌ (ബ്രിട്ടീഷ്‌ ജീവശാസ്ത്രജ്ഞന്‍), നോം ചോംസ്കി (അമേരിക്കന്‍ ഭാഷാ ശാസ്ത്രജ്ഞന്‍, ആക്ടിവിസ്റ്റ്‌), ഉംബര്‍ട്ടോ എക്കോ (ഇറ്റാലിന്‍ നോവലിസ്റ്റ്‌), ബര്‍നാഡ്‌ ലൂയിസ്‌ (ബ്രിട്ടീഷ്‌ ചരിത്രകാരന്‍, ഇസ് ലാം വിമര്‍ശകന്‍), അല്‍ഗോര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), അയാന്‍ ഹിര്‍സി അലി (ഡച്ച്‌ വലത്‌ പക്ഷ രാഷ്ട്രീയത്തിണ്റ്റെ വക്താവ്‌), ഗാരി ഗാസ്പറോവ്‌ (റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മുന്‍ ലോക ചെസ്‌ ചാമ്പ്യന്‍), സ്റ്റീഫന്‍ കോള്‍ബര്‍ട്ട്‌ (ടെലിവിഷന്‍ അവതാരകന്‍, അമേരിക്ക) എന്നിവരും ഇരുപതംഗ പട്ടികയില്‍ ഇടം നേടുകയുണ്ടായി. നേരത്തേ നൂറ്‌ പേരുടെ ലിസ്റ്റുണ്ടാക്കി അവരില്‍ നിന്ന്‌ ൨൦ പേരെ തെരഞ്ഞെടുക്കുകയായിരുന്നു. അര ലക്ഷത്തിലധികം പേര്‍ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തു.

3 comments:

സലാഹുദ്ദീന്‍ said...

ഇന്ന്‌ ജീവിച്ചിരിക്കുന്ന ഇരുപത്‌ മുന്‍നിര ചിന്തകന്‍മാരിലും ദാര്‍ശനികരിലും പകുതിയോളം വിവിധ ഇസ് ലാമിക ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവര്‍. അമേരിക്കയിലെ ഫോറിന്‍ പോളിസി, ബ്രിട്ടനിലെ പ്രോസ്പെക്ട്‌ എന്നീ മാഗസിനുകള്‍ സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ്‌ ഈ വെളിപ്പെടുത്തല്‍.

കടത്തുകാരന്‍/kadathukaaran said...

ഇന്ത്യയില്‍ നിന്ന് ആരുമില്ലേ ആദ്യ ഇരുപതില്‍?

എസ്‌.കെ.കരുവാരകുണ്ട്‌ said...

വിവരങ്ങള്‍ക്ക്‌ നന്ദി.