നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതിന് മുമ്പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങലുണ്ട്. നാം ആരാണ്? എവിടെ നിന്നും വരുന്നു? ഈ ചോദ്യങ്ങളൊക്കെ തന്നെ നമുക്ക് സുപരിചിതമാണ്. പണ്ടു പണ്ടേ ചോദിക്കുന്ന ചോദ്യങ്ങളാണ്. ബഹു ഭൂരിപക്ഷം പേര്‍ക്കും ഇതിന്റെ ഉത്തരമറിയാം. പക്ഷേ അവ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും വിലയിരുത്താനും മനുഷ്യന് മിനക്കെടുന്നില്ല. അതിനവന് നേരവുമില്ല.
മനുഷ്യന് ജനിക്കുന്നു. മരിക്കുന്നു. ജനന-മരണങ്ങള്‍ക്കിടയിലുള്ള കാലയളവ് ജീവിക്കുന്നു. ജനിച്ചുവെന്നത്കൊണ്ട് ജീവിച്ചേ മതിയാവൂ. ജീവിക്കാന്‍ വേണ്ടി നാം അധ്വാനിക്കുന്നു, സമ്പാദിക്കുന്നു. നാം ജനിച്ച് വരുമ്പോള്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടിവിടെ. അവയെല്ലാം സ്വയം കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നു. കോടിക്കണക്കണക്കിന് നക്ഷത്രങ്ങളുള്‍ക്കോള്ളുന്ന നക്ഷത്ര സമൂഹങ്ങളായി( ഗാലക്ക്സികളായി) അവ വേര്‍ത്തിരിഞ്ഞിരിക്കുന്നു. നാം ഉള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹത്തില്‍ തന്നെ 10000 കോടി നക്ഷത്രങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഈ നക്ഷത്ര സമൂഹത്തിന്റെ വ്യാസം 1 ലക്ഷം പ്രകാശ വര്‍ഷമാണത്രെ.അങ്ങനെ ലക്ഷക്കണക്കിന് നക്ഷത്ര സമൂഹങ്ങളുണ്ടീ പ്രപഞ്ചത്തില്‍. അവ അന്യോന്യം തട്ടാതെ മുട്ടാതെ ചലിക്കുകയും കറങ്ങുകയും ചെയ്യുന്നു. നാം നിവസിക്കുന്ന ഭൂമിയേക്കാള്‍ 109 ഇരട്ടി വലുപ്പമുള്ളതാണല്ലോ സൂര്യന്. സൂര്യന് ‘മില്‍ക്കീവേ’ എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ വളരെ ചെറിയ ഒരു നക്ഷത്രമാണ്. അതിന്റെ ചൂട് എതാണ്ട് 15 മില്യണ്‍ സെത്ഷ്യസാണ്. സൂര്യനില്‍ നിന്നും ഭൂമിയില്‍ എത്തുന്ന ചൂട് കേവലം 50 സെത്ഷ്യസ് മാത്രമാണ്. ഇടയ്ക്ക് സൂര്യനില്‍ നിന്നും നിര്‍ഗളിക്കുന്ന സൌരാഗ്നിക്ക് കോടിക്കണക്കിന് സെത്ഷ്യസ് ചൂടുണ്ടത്ര. 100 കോടി ഹൈഡ്രജന്‍ ബോംബിന്റെ ശക്തിയുണ്ട് സൌരാഗ്നിക്ക്. ഇങ്ങനെയുള്ള 100 സൂര്യന്മാരെ വിഴുങ്ങാവുന്ന വലിപ്പമുള്ള പടുപടു കൂറ്റന്‍ നക്ഷത്രങ്ങളുമുണ്ടീ പ്രപഞ്ചത്തില്‍.
ഇവയെ സൃഷ്ടിച്ചത് ദൈവമാണ്. ഇവയെ ക്രമപെടുത്തി നിയന്ത്രിക്കുന്നതും ദൈവം തന്നെ.ദൈവം
നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥക്ക് വിധേയമായി ഇവ ചലിച്ചു കൊണ്ടിരിക്കുന്നു. നാം നിവസിക്കുന്ന ഭൂമി സൂര്യനെ വലയം ചെയ്യുന്ന ഒരു ഗ്രഹമാണ്. സാങ്കല്പിക അച്ചുതണ്ടില്‍ കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും അത് വലയം വെക്കുകയും വെക്കുകയും ചെയ്യുന്നു. ഏറ്റവും വേഗത കൂടിയ ഒരു എക്സ്പ്രസ്സ് ട്രയിനിന്റെ 1200 ഇരട്ടി വേഗതയിലാണ് അത് സൂര്യന്ചുറ്റും കറങ്ങുന്നത്. അതും ദൈവ നിശ്ചയം തന്നെ.
ഭൂമിയില്‍ ധാരാളം സസ്യലതാദികളും പക്ഷിമൃഗാദികളും കൃമികീടങ്ങളും മത്സ്യങ്ങളും നാം കാണുന്നു. എല്ലാം ദൈവം സൃഷ്ടിച്ചത് തന്നെ. മനുഷ്യനെ സൃഷ്ടിച്ചതും ദൈവമാണ്. ആദ്യം ഒരു പുരുഷനെ സൃഷ്ടിച്ചു. പിന്നീട് ഇണയായി ഒരു സ്ത്രീയെയും സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീ പുരുഷന്മാരെ സൃഷ്ടിക്കുകയും ഭൂമിയില്‍ പരത്തുകയും ചെയ്തതും അവന് തന്നെ. മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാവശ്യമായ വായുവും വെള്ളവും ഭക്ഷണ വിഭവങ്ങളും ഭൂമിയില്‍ സജ്ജീകരിച്ചതും അവനാണ്. ഇതിലൊന്നും ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ഒരു പങ്കും ഇല്ല. എന്നെ സൃഷ്ടിച്ചത്, എനിക്കാവശ്യമായ വെള്ളവും ഭക്ഷണ വിഭവങ്ങളും സൃഷ്ടിച്ചതും ഞാന്‍ തന്നെയാണെന്നോ, എന്റെ മാതാ പിതാക്കളാണെന്നോ, മേലധികാളാണെന്നോ ഭരണകര്‍ത്താക്കളാണെന്നോ പറയാന്‍ ആര്‍ക്കും ഇതേ വരെ കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയുമില്ല. നാം ഭൂമിയിലെത്തിയത് നമ്മുടെ ആസൂത്രണമോ പ്ലാനോ ഉദ്ദേശ്യമോ അനുസരിച്ചല്ല. ദൈവം അവന്റെ ഇഷ്ടമനുസരിച്ച് നമ്മെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്. നമ്മുടെ അറിവോ സമ്മതമോ കൂടാതെ തന്നെ.

നമ്മെ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ ഐഹിക ജീവിതത്തിന് ദൈവം ഒരവധി നിശ്ചയിച്ചിട്ടുണ്ട്. അതുവരെ നാമിവിടെ ജീവിച്ചേ മതിയാവൂ. അതിനു മുമ്പ് ഈ ജീവിതമസാനിപ്പിക്കാന്‍ നമുക്ക് കഴിയില്ല. നിശ്ചിത അവധിക്ക് നാം മരിക്കുക തന്നെ ചെയ്യും. നമ്മെ ചിന്തിപ്പിക്കുന്ന ഒരു വശം ഇതിലുണ്ട്. അതായത് നാം ജനിക്കുമ്പോള്‍ എവിടെ ജനിക്കണം, എന്തു നിറമാണ് വേണ്ടത്, ആണാവണോ പെണ്ണാവണോ, ഇത്യാദി കാര്യങ്ങളൊന്നും അവന് നമ്മോടന്വേഷിച്ചതേയില്ല. നമ്മളോട് പോയിട്ട് മാതാപിതാക്കളോടോ,മേലധികാരികളോടോ ഭരണകര്‍ത്താക്കളോടോ പോലും അന്വേഷിച്ചിട്ടില്ല. അന്വേഷിച്ചില്ല എന്ന് മാത്രമല്ല, നാം ജനിച്ചതിന് ശേഷം എത്രകാലം ജീവിക്കുമെന്നോ എവിടെ വെച്ച് എങ്ങനെ മരിക്കുമെന്നോ പിന്നീടെപ്പോഴെങ്കിലും അറിയിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല അതറിയിക്കാതിരിക്കുക എന്നത് തന്റെ നയമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു അവര്‍. അതായത് നമ്മുടെ ജീവന് നമ്മുടെ അറിവോ സമ്മതമോ ഇഷ്ടമോ ഒന്നും നോക്കാതെ അവനു മാത്രമറിയുന്ന മറ്റാര്‍ക്കും - നമുക്ക് പോലും - അറിയാത്ത അവധിക്ക് അവന്റെ സ്വന്തം ഇഷ്ടപ്രകാരം അവന് തിരിച്ചെടുക്കുന്നു. മറ്റൊരു ഭാഷയില്‍ ദൈവം ഇഛിച്ചപ്പോള്‍ അവന് നമ്മെ ഇങ്ങോട്ട് കൊണ്ട് വന്നു. അവന് ഇഛിക്കുമ്പോള്‍ തിരിച്ചു കൊണ്ടു പോകുന്നു. ഇതിലൊന്നും ആര്‍ക്കും ഒരു പങ്കും ഇല്ല. വരുന്നതും പോകുന്നതുമെല്ലാം അവന്റെ ഇഛയനുസരിച്ചു മാത്രം. നാം തികച്ചും നിസ്സഹായര്‍!
ഇനി ജനന മരണങ്ങള്‍ക്കിടയില്‍ ഒരു ഇടക്കാലമുണ്ടല്ലോ. ഭൂമിയില്‍ നാം ജീവിക്കുന്ന കാലം. നാം വിവിധ പ്രായക്കരാണ്. ഇത്ര കാലം നാം എങ്ങനെ ജീവിച്ചു? നമ്മുടെ കുടുംബ ബന്ധുക്കളും അയല്‍ വാസികളും പലപ്പോഴായി മരിച്ചു പോയി. നാം എന്തു കൊണ്ട് അക്കൂട്ടത്തില്‍ പെട്ടില്ല. നമ്മുടെ സംരഷണത്തിന് അഥവാ മരണത്തെ തടുക്കുന്നതിന് - നാമോ നമ്മുടെ മാതാപിതാക്കളോ ഭരണകര്‍ത്താക്കളോ, മറ്റു വല്ലവരുമോ വല്ല പ്രത്യേക ഏര്‍പ്പാടും ചെയ്തിരുന്നോ? ചെയ്തിരുന്നെങ്കില്‍ മരിച്ച് പോയവര്‍ക്ക് വേണ്ടിയും ആ ഏര്‍പ്പാട് ചെയ്യാമായിരുന്നില്ലേ?
നമ്മുടെ സഹ പ്രവര്‍ത്തകരില്‍ പലരും അറുപത് തികയുന്നതിന് മുമ്പ് തന്നെ നമ്മെ വിട്ട് പിരിഞ്ഞ് പോയി.നാം എന്തുകൊണ്ട് അക്കൂട്ടാത്തില്‍ പെട്ടില്ല. ഹൃദയ സ്തംഭനം മൂലം പലരും മരിച്ച് വീഴുന്നത് നാം കാണുന്നു. നമ്മുടെ ഹൃദയം ഒരിക്കലും സ്തംഭിക്കില്ല എന്നുറപ്പ് വരുത്താന്‍ നാം ഒന്നും തന്നെ ചെയ്ത് വച്ചില്ല. നമുക്കതൊട്ട് സാധ്യവുമല്ല. മറ്റാരെങ്കിലും ചെയ്ത് വെച്ചതായുമറിയില്ല. എന്തു കൊണ്ടിതുവരെ നമ്മുടെ ഹൃദയം സതംഭിച്ചില്ല.വിവിധ രോഗങ്ങള്‍ ബാധിച്ച് ദിനേന എത്ര പേര് മരിക്കുന്നു. എന്തു കൊണ്ട് നാം അതിലും പെട്ടില്ല. എത്രയോ ആളുകള്‍ വാഹനാപകടത്തില്‍ പെട്ടു മരിക്കുന്നു. നാം കയറിയ വാഹനത്തിനും അപകടം സംഭവിച്ചു കൂടായിരുന്നോ? പ്രകൃതി ക്ഷോഭങ്ങള്‍ മുഖേന എത്രയോ ആയിരങ്ങള്‍ മരിക്കുന്നു. ഇതിലൊന്നും നാം എന്ത് കൊണ്ട് പെട്ടില്ല? വിപത്തുകള്‍ നമ്മെ ഭയന്നോടുകയാണോ? ഇത്രയും നാമിടെ ജീവിച്ചതെങ്ങനെ? ഇനി എത്ര കാലം ജീവിക്കും? നമുക്കിവിടെ വല്ല സുരക്ഷിതത്വവുമുണ്ടോ?
ഒന്നും അറിയാത്ത അവസ്ഥയിലാണ് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നും നാമീ ഭൂമിയിലേക്ക് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വല്ല ബോധവും നമുക്കുണ്ടാവുന്നത്. പ്രത്യക്ഷത്തില്‍ മാതാ പിതാക്കളുടെ സ്നേഹ വാത്സല്യങ്ങള്‍ മാത്രമാണ് അക്കാലത്തെ ഏകാവലംബം. അതാകട്ടെ ദൈവം അവരുടെ ഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതും. പിന്നെ വര്‍ഷങ്ങളിലൂടെ പുര്‍ണ മനുഷ്യരായി നാം വളരുകയും വിവിധ കഴിവുകളാര്‍ജ്ജിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ നാമീ ലോകത്തേക്ക് വന്നതും ഇവിടെ ജീവിക്കുന്നതും ഇവിടെ നിന്ന് പോവുന്നതും നമ്മുടെ ആരുടെ ശക്തിയുടെയോ സാമര്‍ത്ഥ്യത്തിന്റെയോ പിന്‍ബലത്തിലല്ല. ദൈവത്തിന്റെ ഇച്ഛയും ശക്തിയനുസരിച്ച് മാത്രമാണ്. മറ്റാര്‍ക്കും തന്നെ ഇക്കാര്യത്തില്‍ യാതൊരും പങ്കും കഴിവുമില്ല. നമ്മുടെ
സകല കാര്യങ്ങളുടെയും പരമമായ നിയന്ത്രണാധികാരം ദൈവത്തിന്റെ കയ്യില്‍ മാത്രംനിലകൊള്ളുന്നു. നാം പൂര്‍ണ്ണമായും അവന്റെ ആശ്രിതരാണ്. അസ്വതന്ത്രരാണ്. അവന് രാജാവും യജമാനനുമാണ്. നാം അവന്റെ പ്രജകളും ദാസന്മാരുമാണ്.
ദൈവമാണ് നമ്മുടെ സൃഷ്ടാവും രക്ഷിതാവും സംരക്ഷകനും പരിപാലകനും ജീവിത നിയന്താവും പരമാധികരിയുമെങ്കില്‍ നാമിവിടെ എങ്ങിനെ ജീവിക്കണമെന്ന് പറയാനുള്ള പരമാധികാരവും അവനുമാത്രമാണ്. അതനുസരിച്ച് ഒരു മാര്‍ഗ ദര്‍ശനം നമുക്കവന് നല്കിയിരിക്കുന്നു. പ്രസ്തുത മാര്‍ഗ ദര്‍ശനമനുസരിച്ച് ജീവിക്കാന്‍ നാം ബാധ്യസ്ഥരുമാണ്. നമ്മുടെ സ്വന്തം ഇഷ്ട പ്രകാരം നിയമങ്ങളുണ്ടാക്കുന്നതും ജീവിക്കുന്നതും തികച്ചും അനീതിയും അക്രമവും ധിക്കാരവും നന്ദികേടുമാണ്.
ദൈവത്തിന്റെ മാര്‍ഗ്ഗ ദര്‍ശനം നമുക്കെത്തിച്ചു തരാന്‍ ദൈവം മനുഷ്യരില്‍ നിന്ന് തന്നെ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുള്ള ചില വ്യക്തികളെ തെരെഞ്ഞെടുത്ത് പ്രവാചകന്മാരായി നിശ്ചയിക്കുന്നു. ഓരോ
കലഘട്ടങ്ങളില്‍ ഒരോ പ്രവാചകന്മാരെ അപ്രകാരം നിയോഗിക്കുന്നു. അവര്‍ക്ക് മാലാഖമാര്‍ മുഖേന മാര്‍ഗ ദര്‍ശനവും നല്കുന്നു. ഓരോ കലഘട്ടത്തിനാവശ്യമായ വ്യവസ്ഥകളാണ് ദൈവം നല്‍കിയിരുന്നത്. പുതിയ പ്രവാചകനും പുതിയ വ്യവസ്ഥയും പുതിയ പ്രവാചകനും വരുന്നതോടു കൂടി മനുഷ്യരെല്ലാം ദൈവ കല്പന അനുസരിക്കണമെന്നാണ് ദൈവ കല്പന. അപ്രകാരം ഓരോ കാലഘട്ടങ്ങളില്‍ വന്ന പ്രവാചകന്മാരാണ് നോഹ, ലോത്തു, അബ്രഹാം ഇസ്മായേല്‍, യിസ്ഹാഖ്,
യാഖോബ്, മോശ, ദാവീദ്, യേശു മുഹമ്മദ് എന്നിവരൊക്കെ.(ദൈവ സമാധാനവും അനുഗ്രഹവും ഈ പ്രവാചകന്മാരിലുണ്ടാവട്ടെ.) ഈ പ്രവാചകന്മാരില് ചിലരിലൂടെ അവതരിപ്പിക്കപ്പെട്ട വേദങ്ങളാണ് സബൂര്‍, തൌറാത്ത്,ഇഞ്ചീല്‍, ഖുര്‍ആന്‍ എന്നീ വേദ ഗ്രന്ഥങ്ങള്‍. ഇതില്‍ അവസാനത്തേതും മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും മുഴുവന്‍ കാലഘട്ടത്തേക്ക് വേണ്ടിയുള്ളതുമായ മാര്‍ഗദര്‍ശനം (വേദം) ഖുര്‍ആനാണ്. മനുഷ്യരെല്ലം ഖുര്‍ ആനും മുഹമ്മദ് നബിയുടെ ചര്യയും അനുസരിച്ച് ജീവിക്കണമെന്നാണ് ദൈവ കല്പന. ഈ കല്പനക്ക് വിധേയമായി ജീവിക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രസ്തുത മാര്‍ഗ ദര്‍ശനത്തില്‍ മനുഷ്യ സമൂഹത്തിനാവശ്യമായ ആത്മീയ വ്യവസ്ഥ, ധാര്‍മ്മിക വ്യവസ്ഥ, കുടുംബ വ്യവസ്ഥ, സാമൂഹിക സാമ്പത്തിക വ്യവസ്ഥ, രാഷ്ട്രീയ, ഭരണ വ്യവസ്ഥകള്‍ എന്നിവ ഉള്‍പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു പരീക്ഷണമാണ്. ദൈവ കല്പനകള്ക്ക് അവന്റെ സൃഷ്ടികളും ദാസന്മാരുമായ നാം ജീവിക്കുന്നുണ്ടോ ഇല്ലേ എന്ന്.
ഇപ്പോള്‍ നമുക്കൊരു സംശയം ഉടലെടുക്കുന്നു. ദൈവിക മാര്‍ഗദര്‍ശനമനുസരിച്ച് ജീവിക്കുന്നത് കൊണ്ട് നമുക്കെന്ത് നേട്ടം? അനുസരിക്കാതിരുന്നാല്‍ നമുക്കെന്ത കോട്ടം? സ്വാഭാവികമാണീ ചോദ്യം.
നേട്ട കോട്ടങ്ങളും ലാഭ നഷ്ടങ്ങളും അറിഞ്ഞെങ്കിലല്ലേ അതംഗീകരിക്കണോ വേണ്ടെ എന്നു നിശ്ചയിക്കാന്‍ കഴിയൂ.
നാം ഈ ഭൂമിയില്‍ ഒരു യാത്രാ സംഘമാണ്. പതിനായിരക്കണക്കിന് വര്‍ഷമായി ഈ യാത്ര തുടങ്ങിയിട്ട്. ഇടക്ക് പലരും യാത്ര സംഘത്തില്‍ ചേരുന്നു. പലരും പിരുഞ്ഞു പോകുന്നു. ഇന്ന് ജീവിച്ചിരിക്കുന്നവരെല്ലാം യാത്ര തുടരുകയാണ്. ജനിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാതിരിക്കുക
സധ്യമല്ല. ഒരു ഘട്ടത്തില്‍ ഇതവസാനിപ്പിക്കാതിരിക്കാനും തരമില്ല.
യാത്രാ സംഘത്തില്‍ നിന്നും പിരിയുന്നവര്‍ എവിടേക്ക് പോകുന്നു? പരലോകത്തേക്ക്. അതാണ് നമ്മുടെ ലക്ഷ്യ സ്ഥാനം. മരണമാണതിലേക്കതിലേക്കുള്ള കവാടം. പരലോകത്ത് രാജാധിരാജനും നീതിമാനുമായ ദൈവം തമ്പുരാന്റെ കോടതിയില്‍ നാം ഹാജരാക്കപ്പെടും. വിചാരണക്ക് വിധേയരാവും. ദൈവം നല്കിയ നല്കിയ മാര്ഗദര്ശനത്തിന് വിധേയമാണോ അല്ലേ ജീവിച്ചതെന്ന് അതിലൂടെ അവന് തെളിയിക്കും. നീതി പൂര്‍വ്വകമായ വിധിയുണ്ടാവും. ദൈവ കല്പനക്ക് വിധേയമായമായാണ് നാം ജീവിച്ചതെങ്കില്‍ സുഖ സുന്ദരമായ സ്വര്‍ഗ്ഗം ലഭിക്കും. അവിടെ ദു:ഖമില്ല, വേദനയില്ല, രോഗമില്ല, അസ്വസ്തഥയില്ല, സന്തോഷം മാത്രം. അത് ശാശ്വതമാണ്. ദൈവ കല്പനകള്ക്ക് വിരുദ്ധമായി ജീവിച്ചവര്‍ക്ക് ഭീകരവും ഭയാനകവുമായ നരക ശിക്ഷയാണ് ലഭിക്കുക. വേദനയും കഷ്ടപാടുകളും മാത്രം കടിച്ചിറക്കി അതില്‍ കഴിയേണ്ടിവരുന്നു. അതും ശാശ്വതമാണ്.
ദൈവം നമ്മെ വിജയത്തിന്റെ പാതയിലാക്കുമാറാകട്ടെ.

അവലംബം: ഐപിസി കുവൈറ്റ്.