Friday, October 17, 2008

ചെങ്ങറ സമരത്തെ കൊലക്കുകൊടുക്കരുത്‌



കയറിക്കിടക്കാന്‍ ഒരു കൂരയോ വിത്തിറക്കാന്‍ ഒരുതുണ്ട് ഭൂമിയോ സ്വന്തമായില്ലാത്ത പതിനായിരക്കണക്കിന്‌മനുഷ്യര്‍ - അതോ മനുഷ്യ ജന്‍ങ്ങളോ - നമുക്ക്‌ ചുറ്റുമുണ്ടെന്ന്ചെങ്ങറ സമരം നമ്മളെ ബോധ്യപ്പെടുത്തിയിരിക്കുന്ന‍ു. 2007ആഗസ്റ്റിലാണ്‌ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരുമടങ്ങുന്നഏഴായിരത്തോളം കുടുംബങ്ങള്‍ ചെങ്ങറയിലെ ഹാരിസണ്‍മലയാളം എസ്റ്റേറ്റില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്‌. കാലങ്ങളായി ഹാരിസണ്‍ കമ്പനി കയ്യടക്കിവെച്ചിരിക്കുന്നസര്‍ക്കാര്‍ ഭൂമിയിലാണ്‌ സമരം. കേരളത്തിലങ്ങളോളമിങ്ങോളമുള്ള ഭൂരഹിരതരായ മനുഷ്യരുടെ കിടപ്പാടത്തിനും കൃഷിപ്പ‍ാടത്തിനും വേണ്ടി പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നിലവിളികളാണ്‌ ഉത്തരം കിട്ടാതെ, ഇപ്പോള്‍ സമരമായി രൂപംകൊണ്ടിരിക്കുന്നത്‌. ന്യായമായ ഒരു തുണ്ട്​ഭൂമി ലഭിക്കുകഎന്നതാണ്‌ സമരക്കാരുടെ അടിസ്ഥാനാവശ്യം.




ഇല്ലാത്തവന്റെന്റെ ദുരിതങ്ങള്‍ക്ക്‌ നേരെ സമൂഹ മനഃ സാക്ഷിയുടെ കണ്ണ് തുറപ്പിച്ച​ചെങ്ങറ സമരത്തിന്റെ​ന്യായമായആവശ്യങ്ങള്‍ പരിഗണിക്കുന്നതിന്‌ പകരം സമരത്തെ അതിക്രൂരമായി അവഗണിക്കുകയാണ്‌ നമ്മുടെ ഭരണകൂടം. ഒരുവശത്ത്‌ ചര്‍ച്ചാ പ്രഹസനങ്ങള്‍ തട്ടിക്കൂട്ടി ജനാധിപത്യം കളിക്കുകയും മറുവശത്ത്‌ പാര്‍ട്ടി ചട്ടുകങ്ങളെ കയറൂരിവിട്ട് സമരത്തെചോരയില്‍ മുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്‌സി.പി.എം നേതൃത്വത്തില്‍ ചെങ്ങറയില്‍ അരങ്ങേറിക്കൊണ്ടി​
രിക്കുന്നത്‌. ഹാരിസന്റെ​ കയ്യേറ്റത്തെക്കുറിച്ച് ഒരക്ഷരം പറയാതെ തൊഴില്‍ നഷ്ടത്തെക്കുറിച്ച് പെരുംവായില്‍ പറയുന്നട്രേഡ്‌ യൂണിയനുകള്‍ ഇപ്പോള്‍​ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന
ഉപരോധം സമരക്കാരെ ഇഞ്ചിഞ്ചായി കൊല്ലാനുള്ളതാണ് സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മ‍ാരും അടങ്ങുന്ന ഒരു ജനവിഭാഗത്തിന് ഭക്ഷണവും മരന്നും വെള്ളവും പോലും നിഷേധിച്ച് കൊണ്ട് ഉപരോധമെന്ന പേരില്‍ നടത്തുന്ന അരുംകൊലക്ക്‌ ഇടതു ജനാധിപത്യ സയ്യക്കാറിന്റെ
ആശീര്‍വാദമുണ്ടെന്നത് ഏന്തുമാത്രം ഭീകരമല്ല. സമരം ചെയ്യുന്ന ആണുങ്ങളെ കെട്ടിയിട്ട് മര്‍ദിച്ചും സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി പീഡിപ്പച്ചും രോഗികള്‍ക്ക്‌ ചികിത്സ നിഷേധിച്ചും ചെങ്ങറയില്‍ ഉന്മൂലന വിപ്ലവം പരീക്ഷിക്കുകയാണ്‌ പാര്‍ട്ടിയും യൂണിയനും.




ഉപരോധത്തിന്റെ ഫലമായി ചെങ്ങറ ഇന്നൊരു ദുരന്തഭൂമിയായിരിക്കുന്നു. എങ്ങും പട്ടിണി. രോഗത്തോട്‌ മല്ലടിക്കുന്ന ഒട്ടേറെ മനുഷ്യര്‍. ആശുപത്രിയിലെത്താന്ന വഴിയില്ലാത്ത ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍. ദയനീയമായ കാഴ്ചകളാണെങ്ങും. അവഗണിച്ച് നശിപ്പിക്കാനും ഉപരോധിച്ച് കൊല്ലാനും മാത്രം ഏന്തുതെറ്റാണ്‌ ആ ജനത ചെയ്തിട്ടുള്ളത്?ജനങ്ങളോടപ്പം നില്‍ക്കേണ്ട പാര്‍ട്ടിയും ഭരണകൂടവും
കയ്യേറ്റക്കാരുടെ പക്ഷം ചേരുമ്പോള്‍ അനീതി ഫണംവിടയ്യത്തിയാടുന്നത്‌ നാം അനുഭവിച്ചറിയുന്നു. മനഃക്ഷിയുള്ളമുഴുവന്‍ മനുഷ്യരും ചെങ്ങറയില്‍ നീതിയുടെ പക്ഷംചേര്‍ന്നേ മതിയാവൂ. ഉപരോധത്തിന്റെ പൈശാചിക നീതിക്ക്‌കീഴില്‍ മനുഷ്യാവകാശങ്ങള്‍ ഞെരിഞ്ഞമര്‍ന്ന്കൂടാ.






സുഹൃത്തേ, താങ്കള്‍ തീര്‍ച്ചയായും മനുഷ്യത്വത്തിന്റെപക്ഷം ചേരുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചെങ്ങറയിലെമനുഷ്യമക്കളെ നമുക്കോത്തുചേര്‍ന്ന്​പിന്തുണക്കാം. അവരുടെജീവന്‍ നിലനിര്‍ത്തുകയാണാദ്യം വേണ്ടത്‌. അവര്‍ക്ക്‌ ഭക്ഷണംവേണം. ചെങ്ങറയിലേക്ക്‌ നാട്ടില്‍ നിന്നുടനീളം ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയാണ്‌ സോളിഡാരിറ്റി. എന്തു വിലകൊടുത്തും അവര്‍ക്ക്‌ നാമതെത്തിക്കും. മനുഷ്യത്വത്തെയും ജനാധിപത്യത്തെയും ഉയര്‍ത്തിപിടിക്കാനുള്ള ഈ പോരാട്ടത്തില് ‍താങ്കളുടെ പങ്കാളിത്തം വിലപ്പെട്ടതാണ്‌. താങ്കള്‍ നല്‍കുന്നഓരോ ധാന്യത്തിനും ആ ജനതയുടെ ജീവനോളം വിലയുണ്ട്. അതിനാല്‍ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ഉദാരമായി നല്‍കി ഈ മുന്നേറ്റത്തെ വിജയിപ്പിക്കണമെന്ന്അഭ്യര്‍ഥിക്കുന്നു

വിപ്ലവാഭിവാദ്യങ്ങളോടെ...