തിരു: തണ്റ്റെ കര്‍ത്തവ്യനിര്‍വഹണത്തിനിടെ ആത്മബലി അര്‍പ്പിക്കേണ്ടി വന്ന അജ്ഞാതനായ ആ അധ്യാപകണ്റ്റെ ഓര്‍മയ്ക്കുമുമ്പി ശിരസ്സ് നമിക്കുന്നു. പാഠപുസ്തകം മാറ്റണം എന്ന് പറഞ്ഞുള്ള സമരം യഥാര്‍ഥത്തില്‍ പാഠപുസ്തകം മാറ്റുതിനു തന്നെയാണോ? മറിച്ച് ഇന്നത്തെ കേരളസര്‍ക്കാര്‍ മാറണമെന്ന് പച്ചയായി പറയുതിനുപകരം ഉയര്‍ത്തു മുദ്രാവാക്യമല്ലേ ഇത്. ഭരണം മാറ്റുന്നതിന് ജനാധിപത്യപരമായ രീതിയുണ്ട്. മറിച്ച് നിന്ദ്യവും നീചവുമായി, അധികാരത്തിനു വേണ്ടി എന്തു ക്രൂരതയുമാകാമെന്ന മനോഭാവത്തിണ്റ്റെ ബാഹ്യലക്ഷണമാണ് പാഠപുസ്തക സമരം. അതില്‍പ്പെട്ടാണ് അധ്യാപകന്‍ തണ്റ്റെ ജീവന്‍ ബലി കൊടുത്തത്. സമരക്കാര്‍ മഹാത്മജിയുടെയും നെഹ്‌റുവിണ്റ്റെയും ചിത്രങ്ങള്‍ ക്ളസ്റ്റര്‍ യോഗം ചേര്‍ന്ന ക്ളാസ് മുറിയി വലിച്ചുകീറി എറിഞ്ഞതിണ്റ്റെ ചിത്രം പത്രത്തില്‍ കണ്ടിരുന്നു. ഈ നാടകം ഇനി നീട്ടരുത്. അധ്യാപകണ്റ്റെ ഉയിരെടുത്തുള്ളവിദ്യാഭ്യാസമാറ്റം കേരളത്തിലില്ല. അത് അധികാരമോഹികള്‍ക്ക് മനസ്സിലായില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ ഇതു മറന്നിട്ടില്ലെന്ന് ഓര്‍മിക്കണം-ഒഎന്‍വി പറഞ്ഞു.
ഇത് നൂറിരട്ടി മതനിന്ദ:മഅദനി
കൊച്ചി: സമരത്തിണ്റ്റെ പേരില്‍ പ്രധാനാധ്യാപകനെ കൊന്നത് പാഠപുസ്തകത്തില്‍ ഉണ്ട് എന്ന് പറയുന്നതിനേക്കാള്‍ നൂറിരട്ടി മതനിന്ദയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിപറഞ്ഞു. ഈ സംഭവം ആകസ്മികമല്ല. രാജ്യത്ത് ആണവകരാറിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ തിരിച്ചടിയാകും എന്ന് ഭയന്ന് മുസ്ലീം ലീഗ് നടത്തിയ ആസൂത്രിതമായ നീക്കമാണിത്. ഈ സംഭവത്തിലെ മതബോധം മുഹമ്മദലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കണമെന്ന് കൊച്ചിയിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി ആവശ്യപ്പെട്ടു. മുസ്ലിം ലീഗിണ്റ്റെ രാഷ്ട്രീയക്കളിയില്‍ കരുവാകാതെ പാഠപുസ്തകത്തിണ്റ്റെ പേരില്‍ നടത്തുസമരത്തിനി് മതസംഘടനകള്‍ പിന്മാറണം. പാഠപുസ്തകത്തിണ്റ്റെ പേരി പള്ളികളില്‍ പ്രസംഗിച്ചവര്‍ അധ്യാപകണ്റ്റെ വധത്തെക്കുറിച്ച് പ്രസംഗിക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.
മാപ്പില്ലാത്ത അപരാധം: സുഗതകുമാരി
തിരു: അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം മാപ്പില്ലാത്ത അപരാധമാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഇങ്ങനെയൊരിക്കലും സംഭവിക്കരുത്. ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം- സുഗതകുമാരി പറഞ്ഞു.
ഒരു പാവം അധ്യാപകന്റെ ജീവനെടുത്ത് അദ്ദേഹത്തിന്റെ കുടുബത്തെ വഴിയാധാരമാക്കിയ ഈ ക്രൂരത ഒന്നിന്റെ പേരിലും ന്യായീകരിക്കപെടാനാവത്തതാണ്. അധ്യാപകന്റെ മരണത്തിലുള്ള അഗാതമായ ദു:ഖവും അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടുംബത്തിനുള്ള അനുശോചനവും ഇവിടെ രേഖപെടുത്തുന്നു.
